TopTop
Begin typing your search above and press return to search.

തമിഴ്നാട്ടിലെ 'ചുവന്ന മരുഭൂമി'/ ചിത്രങ്ങള്‍

തമിഴ്നാട്ടിലെ

തമിഴ്‌നാട്ടില്‍ ഒരു മരുഭൂമിയുണ്ട്, 'ചുവന്ന മരുഭൂമി'.. അതാണ് തേരിക്കാട്. ഏക്കര്‍ കണക്കിന് ചുവന്ന മണല്‍ നിറഞ്ഞു കിടക്കുന്ന ഈ പ്രദേശത്ത് കശുമാവും, പനകളും പിന്നെ ചില കള്ളി ചെടികളും മുള്‍ച്ചെടികളും മാത്രമെയുള്ളൂ. അതുകൊണ്ട് തന്നെ ഈ പ്രദേശത്തെ തമിഴ്‌നാടിന്റെ മരുഭൂമി എന്നാണ് വിളിക്കുന്നത്.

തൂത്തുക്കൂടി തിരിച്ചെന്തൂരിനടുത്തായി സ്ഥിതി ചെയ്യുന്ന ഒരു തീരദേശ പ്രദേശമാണ് തേരിക്കാട്. ഏകദേശം 12000 ഏക്കറുകളിലായി ചെറുകുന്നുകളും നിരപ്പുള്ളതുമായി വ്യാപിച്ചുകിടക്കുന്ന ഈ പ്രദേശത്തെ മൊത്തമായി തേരിക്കാട് എന്നാണ് വിളിക്കുന്നത്. തേരിക്കാടിന്റെ ഒത്ത നടുഭാഗമെന്ന് പറയുന്നത് കുതിരമൊഴിയാണ്.

ഒരു ടൂറിസ്റ്റ് സ്പോട്ട് ഒന്നും അല്ലെങ്കിലും കുതിരമൊഴിയിലെ കരുക്കുവേല്‍ അയ്യനാര്‍ കോവില്‍ ഭാഗത്തേക്കാണ് സഞ്ചാരികള്‍ കൂടുതലും എത്തുന്നത്. പൊതുവെ നല്ല ചൂടാണ് കാലാവസ്ഥ. വ്യത്യസ്തമായ യാത്രകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇവിടം തീര്‍ച്ചയായും ഇഷ്ടപ്പെടും.

തിരുവനന്തപുരത്ത് നിന്ന് തേരിക്കാടിലേക്കുള്ള റോഡ് മാര്‍ഗ്ഗം 170 കി.മീ ഉണ്ട്. തിരുവനന്തപുരം - നാഗര്‍കോവില്‍ - അഞ്ചുഗ്രാമം - കൂടങ്കുളം - ഉവരി - മണപ്പാട് - കുലശേഖരപട്ടണം - ഉടങ്കുടി - കായംമൊഴി വഴി തേരിക്കാട്. തിരുനെല്‍വേലി തൂത്തുക്കുടി ഇവിടങ്ങളില്‍ നിന്ന് കായംമൊഴി വരേയ്ക്ക് അരമണിക്കൂര്‍ ഇടവിട്ട് ബസ് സര്‍വ്വീസ് ഉണ്ട്. ഒരു മിനിബസ് കരുക്കുവേല്‍ അയ്യനാര്‍ കോവില്‍ വരെ സര്‍വ്വീസ് നടത്തുന്നുണ്ട്.

അടുത്തുള്ള പ്രധാന റെയില്‍വെ സ്റ്റേഷന്‍ - തിരിച്ചെന്തൂര്‍ റെയില്‍വെ സ്റ്റേഷന്‍ (14 കി.മീ)

അടുത്തുള്ള പ്രധാന അന്താരാഷ്ട്ര വിമാനത്താവളം - തിരുവനന്തപുരം വിമാനത്താവളം (170 കി.മീ)

ആഹാരവും വെള്ളവും കരുതണം..

ചെറിയ റോഡാണ്. കഴിവതും വാഹനം മണല്‍ പ്രദേശത്തേക്ക് കയറ്റാതിരിക്കുക. തിരികെ റോഡില്‍ കയറ്റാന്‍ പ്രയാസമാണ്.

തേരിക്കാടിന്റെ ചിത്രങ്ങള്‍ കാണാം..

























അഭിലാഷ് ഗോപകുമാര്‍

അഭിലാഷ് ഗോപകുമാര്‍

മെഡിക്കല്‍ രംഗത്ത് ജോലി ചെയ്യുന്നു, റൈഡേഴ്സ് ക്ലബ് അംഗം

Next Story

Related Stories