TopTop
Begin typing your search above and press return to search.

അന്തരീക്ഷം തെളിഞ്ഞു, ബംഗാളിലെ സിലിഗുഡിയിൽ നിന്ന് കാഞ്ചൻജംഗ ദൃശ്യമായത് വർഷങ്ങൾക്ക് ശേഷം

അന്തരീക്ഷം തെളിഞ്ഞു, ബംഗാളിലെ സിലിഗുഡിയിൽ നിന്ന് കാഞ്ചൻജംഗ ദൃശ്യമായത് വർഷങ്ങൾക്ക് ശേഷം

കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് രാജ്യം മുഴുവന്‍ ലോക്ക്ഡൗണായത്തോടെ ഏറ്റവും ഗുണകരമായി ഭവിച്ചത് പ്രകൃതിക്കും ഭൂമിക്കുമാണ്. അന്തരീക്ഷ മലിനീകരണം കുറഞ്ഞത്തോടെ ആകാശം തെളിഞ്ഞത്തോടെ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ കൊടുമുടിയായ കാഞ്ചന്‍ജംഗ (നേപ്പാള്‍) പശ്ചിമ ബംഗാളിലെ സിലിഗുഡിയിൽ നിന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ദൃശ്യമായിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ നിന്നാണ് 100 കിലോമീറ്റര്‍ അകലെയുള്ള കാഞ്ചന്‍ജംഗ കാണാന്‍ സാധിക്കുന്നത്.

വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങാത്തതും, വ്യവസായശാലകള്‍ നിര്‍ത്തിവച്ചതുമാണ് അന്തരീക്ഷ മലിനീകരണം ഗണ്യമായി കുറയുന്നതിന് കാരണമായത്. സിലിഗുരിയിലെ മുന്‍ തലമുറകള്‍ക്ക് മാത്രം ലഭിച്ച ആ ഭാഗ്യം ഈ തമുറയ്ക്കും ലഭിച്ചിരിക്കുകയാണ്. നിരവധി പ്രദേശവാസികളാണ് സിലിഗുരിയില്‍ നിന്ന് ദൃശ്യമാകുന്ന കാഞ്ചന്‍ജംഗയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. മാര്‍ച്ച് 25ന് ആരംഭിച്ച ലോക്ക്ഡൗണ്‍ ഏപ്രില്‍ പകുതി എത്തിയപ്പോള്‍ തന്നെ ഇത്തരം അസാധാരണമായ കാഴ്ചകള്‍ ലോകത്തിന്റെ പലഭാഗത്തും ഇന്ത്യയിലും സാധാരണമായി.

പഞ്ചാബിലെ ജലന്ധറില്‍ നിന്ന് ഹിമാചല്‍ പ്രദേശിലെ ശക്തരായ ഹിമാലയത്തിന്റെ ഭാഗമായ ധൗലാധര്‍ റേഞ്ച് കാണാമായിരുന്നു. ജലന്ധറില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള ഈ ഹിമാലയന്‍ പരിധി മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ഇവിടെ നിന്ന് ദൃശ്യമായത്. വര്‍ഷങ്ങളായി പരിശ്രമിച്ചിട്ടും വൃത്തിയാകാന്‍ സാധിക്കാതിരുന്ന മാലിന്യങ്ങള്‍ നിറഞ്ഞുകിടന്നിരുന്ന ഗംഗാ നദി ശുദ്ധമായി ഒഴുകി തുടങ്ങിയതും കൊല്‍ക്കത്ത ഘട്ടിലും മീററ്റിലും റിവര്‍ ഡോള്‍ഫിനുകള്‍ തിരികെ വന്നതും ഈ ലോക്ക്ഡൗണിന് ശേഷമാണ്.

ലോക്ക്ഡൗണ്‍ ജനങ്ങളെ അവരുടെ വീടുകള്‍ക്കുള്ളില്‍ തടവിലാക്കിയെങ്കിലും, പ്രകൃതിയെ വീണ്ടും 'ശ്വസിക്കാന്‍' തുടങ്ങിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ എടുത്താലും വൃത്തിയാക്കാന്‍ സാധിക്കാത്ത നദികള്‍ ശുദ്ധമായി, അന്തരീക്ഷ മലിനീകരണം ഗണ്യമായ തലത്തിലേക്ക് താഴ്ന്നു, മനുഷ്യര്‍ മാത്രം അടക്കിവിച്ചിരുന്ന പാതകള്‍ വന്യമൃഗങ്ങളും പക്ഷികളും കൈയേറി. മനുഷ്യന്റെ ഇടപെടലും കൈയേറ്റവും ഇല്ലെങ്കില്‍ പ്രകൃതി തനിയെ പുനരുജ്ജീവിക്കുകയും പഴയതുപോലെ ആവുകയും ചെയ്യുമെന്നുള്ള തെളിവുകളാണിതെന്നാണ് പലരും ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നത്.


Next Story

Related Stories