TopTop
Begin typing your search above and press return to search.

വരാണസിയിലെ മന്‍ഡുവാഡിഹ റെയില്‍വേ സ്റ്റേഷനെ 'ബനാറസ്' എന്ന് പുനര്‍നാമകരണം ചെയ്യാന്‍ ഒരുങ്ങി യു.പി സര്‍ക്കാര്‍

വരാണസിയിലെ മന്‍ഡുവാഡിഹ റെയില്‍വേ സ്റ്റേഷനെ ബനാറസ് എന്ന് പുനര്‍നാമകരണം ചെയ്യാന്‍ ഒരുങ്ങി യു.പി സര്‍ക്കാര്‍

വരാണസിയിലെ മുഗള്‍സാരായി ജംഗ്ഷനെ, പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ ജംഗ്ഷന്‍ എന്ന് പുനര്‍നാമകരണം ചെയ്ത ശേഷം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മന്‍ഡുവാഡിഹ റെയില്‍വേ സ്റ്റേഷനെ ബനാറസ് റെയില്‍വേ സ്റ്റേഷന്‍ എന്ന് പുനര്‍നാമകരണം ചെയ്യാന്‍ ഒരുങ്ങുന്നു. മന്‍ഡുവാഡിഹ സ്‌റ്റേഷന്റെ പേര് ബനാറസ് എന്നാക്കി മാറ്റാനുള്ള സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അംഗീകരിച്ചു.

പേര് മാറ്റുന്നതിനായി റെയില്‍വേ മന്ത്രാലയം, തപാല്‍ വകുപ്പ്, സര്‍വേ ഓഫ് ഇന്ത്യ തുടങ്ങിയ വകുപ്പുകളുടെയും അനുമതി ആവശ്യമുണ്ട്. ഈ വകുപ്പുകളുടെ അനുമതി ലഭിച്ചതിന് ശേഷമായിരിക്കും റെയില്‍വെസ്റ്റേഷന്റെ പേര് ഔദ്യോഗികമായി മാറ്റുകയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2019-ല്‍ ഈ റെയില്‍വെ സ്‌റ്റേഷന്‍ പുനരുദ്ധരിച്ച് ലോകനിലവാരത്തിലേക്ക് ഉയര്‍ത്തിയിരുന്നു.

വരാണസി നഗരത്തില്‍ നിന്ന് മൂന്ന് കിലോമീറ്ററും, പ്രശസ്തമായ കാശി വിശ്വനാഥ ക്ഷേത്രത്തിലേക്ക് നാലു കിലോമീറ്ററും മാത്രം ദൂരമുള്ള മന്‍ഡുവാഡിഹ റെയില്‍വേ സ്റ്റേഷന്‍ രാജ്യത്തെ തന്നെ ഏറ്റവും തിരക്കുള്ള റെയില്‍വെ സ്‌റ്റേഷന്‍ ആണ്. വിശ്വാസികള്‍ പുണ്യസ്ഥലമായി കണക്കാക്കുന്ന വരാണാസിയിലേക്ക് ലക്ഷകണക്കിന് തീര്‍ത്ഥാടകരാണ് ഓരോ വര്‍ഷവും എത്തുന്നത്.

ലോകത്തിലെ ഏറ്റവും പഴയ പട്ടണങ്ങളിലൊന്നായ വരാണാസി, ബനാറസ് എന്നും കാശി എന്നും അറിയപ്പെടുന്നുണ്ട്. ബിസി 1200 മുതല്‍ നിലനിന്നിരുന്നു എന്നു കരുതുന്നു ഈ പട്ടണം ഹിന്ദുക്കളുടെയും, ബുദ്ധമതക്കാരുടേയും, ജൈനമതക്കാരുടേയും പുണ്യ നഗരമാണ്. യുപിയില്‍ ഗംഗ നദിയുടെ പടിഞ്ഞാറന്‍ തീരത്ത് ഏതാണ്ട് 15 കിലോമീറ്ററോളം നീളത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് വരാണസി.


Next Story

Related Stories