TopTop
Begin typing your search above and press return to search.

ദേവഭൂമിയില്‍ മഞ്ഞ് പെയ്യുമ്പോള്‍ / ചിത്രങ്ങള്‍

ദേവഭൂമിയില്‍ മഞ്ഞ് പെയ്യുമ്പോള്‍ / ചിത്രങ്ങള്‍

ദേവഭൂമിയില്‍ മഞ്ഞ് പെയ്യുന്നത് കാണാനായിരുന്നു പോയത്. മഞ്ഞ് പൊഴിയുന്നത് കണ്ടു പക്ഷേ, യാത്ര പകുതിയ്ക്ക് വച്ച് നിര്‍ത്തേണ്ടി വന്നു. ദേവ ഭൂമി എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡിലെ മഞ്ഞു പെയ്യുന്ന ഹിമാലയത്തിന്റെ മടക്കുകളിലൂടെ, 12500 അടി ഉയരമുള്ള കേദര്‍കാന്ത എന്ന ഹിമാലയന്‍ പര്‍വതം കയറാനും, ചുറ്റോടുചുറ്റും പെയ്യുന്ന മഞ്ഞും അതിനുള്ളിലെ ജീവിതങ്ങളും തേടിയുള്ളതായിരുന്നു ഈ യാത്ര.

മഞ്ഞില്‍ കുളിച്ച പൈന്‍ കാടുകളിലൂടെയും, അരുവികളിലൂടെയും ഒക്കെ നടന്നുള്ള യാത്രയായിരുന്നു അത്. ഗാര്‍വാള്‍ ഹിമാലയന്‍ റേഞ്ചിലെ ഗോവിന്ദ് പശുവിഹാര്‍ നാഷണല്‍ പാര്‍ക്ക് ആന്‍ഡ് വൈല്‍ഡ് ലൈഫ് സാങ്ച്ച്വറിക്ക് ഉള്ളിലാണ് സാന്‍ക്രിയും (6455 അടി ഉയരം), ഇരട്ട തടാകമായ ജുഡാ കാ തലാബിന് (9300 അടി ഉയരം) അടുത്തുള്ള ക്യാമ്പില്‍ വരെ എത്തിപ്പെടാനെ അന്ന് കഴിഞ്ഞോളൂ.

ഒടുവില്‍ മഞ്ഞ് പെയ്തു കാടിനുളളില്‍ കുടുങ്ങി ആ യാത്ര മടങ്ങേണ്ടിയും വന്നു. മഞ്ഞിലെ സ്വര്‍ഗ്ഗമായ കേദാര്‍കാന്ത പര്‍വതത്തിലേക്ക് നടത്തിയ, പാതി വഴിക്ക് നിര്‍ത്തേണ്ടി വന്നാലും ഒരിക്കലും മറക്കാന്‍ പറ്റാത്ത ഓര്‍മകള്‍ തന്ന ആ സാഹസിക ട്രക്കിങ്ങ് യാത്രയിലെ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നു. കേദാര്‍കാന്തയിലേക്ക് നടത്തിയ സാഹസിക ട്രെക്കിങ്ങ് അനുഭവങ്ങള്‍ വായിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ -

'മഞ്ഞ് പെയ്തു കാടിനുളളില്‍ കുടുങ്ങി, പാതിയില്‍ നിര്‍ത്തേണ്ടി വന്ന ഒരു ഹിമാലയന്‍ മലക്കയറ്റം'

തുടരും..


Next Story

Related Stories