TopTop
Begin typing your search above and press return to search.

ദുബായിലെ മണ്‍മറഞ്ഞ് പോയ ഒരു ചിത്രം; 60 വര്‍ഷം മുമ്പ് അറബികളില്‍ പണക്കാര്‍ താമസിച്ചിരുന്ന വീടും ഔട്ട്ഹൗസും

ദുബായിലെ മണ്‍മറഞ്ഞ് പോയ ഒരു ചിത്രം; 60 വര്‍ഷം മുമ്പ് അറബികളില്‍ പണക്കാര്‍ താമസിച്ചിരുന്ന വീടും ഔട്ട്ഹൗസും

ഇത് ദുബായിയുടെ 1960 - കാലഘട്ടത്തിലെ ഫോട്ടോയാണ്. ചിലര്‍ക്കിത് വിശ്വാസം വരില്ലെന്ന് എനിക്കറിയാം. അതിന് തെളിവ് തരാന്‍ എന്റെ കയ്യിലില്ല. എനിക്ക് ഇത് തന്ന മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ഡയറക്റ്റര്‍ പറഞ്ഞത് അദ്ദേഹം പോലും ഇന്നത്തെ (1992) ദുബായിയെ കണ്ടു കൊണ്ട് നോക്കുമ്പോള്‍ അത്ഭുതം എന്നാണ്. അത് കൊണ്ട് നിങ്ങളോട് എനിക്കൊന്നേ പറയാനുള്ളൂ. വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം.

ഇത് കുറച്ചു പണക്കാരായ അറബിയുടെ വീടാണ്. അന്നൊക്കെ നാടോടികളായ അറബികള്‍ (ബദുക്കള്‍) കൂടുതല്‍ ഉണ്ടായിരുന്നു. അറബികളില്‍ പണക്കാര്‍, എന്ന് പറഞ്ഞാല്‍ ഇന്നത്തെ പോലെ പെട്രോള്‍, കമ്പനികള്‍ തുടങ്ങിയവയില്‍ നിന്നുള്ള പണമല്ല. നേരെ മറിച്ച് അന്ന് ദുബായില്‍ സ്വയം നടത്തിയിരുന്ന കരി, വെള്ളം, ഗ്രോസറി തുടങ്ങിയവയില്‍ നിന്നായിരുന്നു. അവരില്‍ തന്നെ അധികവും ഇറാനില്‍ നിന്ന് കച്ചവടാര്‍ത്ഥം ദുബായില്‍ വന്ന് പിന്നീട് പൗരത്വം നേടിയവരാണ്.

ഈ അറബിയുടെ വീടിന്റെ ഇപ്പുറം ഒരു ഔട്ട്ഹൗസ് കാണുന്നില്ലേ? ബന്ധക്കാരല്ലാത്ത അറബികളെ പോലും അവര്‍ വീട്ടിലേക്ക് കയറ്റില്ല. അവര്‍ക്കുള്ള സ്ഥലമാണ് ഇത്. മറ്റൊരു ഉദ്ദേശം, ചെറിയ ബിസിനസ്സ് നടത്തിയിരുന്ന അറബികള്‍ക്ക് അവരെ കാണാനുള്ളവര്‍ക്ക് വന്നിരിക്കാനുള്ള ഇടം കൂടിയാണ് ഈ ഔട്ട്ഹൗസ്. ഫോട്ടോയിലെ അന്നത്തെ വീട്, ഔട്ട്ഹൗസ്, മണല്‍, മണലില്‍ ഓടിക്കാവുന്ന ജീപ്പ് ശ്രദ്ധിക്കുക. ഔട്ട്ഹൗസിന്റെ അടുത്ത് ഒരു കാലിവീപ്പ കാണുന്നില്ലേ. അത് വാഹനം ഔട്ട്ഹൗസില്‍ ഇടിക്കാതിരിക്കാനാണ്.

1969കളില്‍ ബോസിന്റെ (അലി ബിന്‍ ഫര്‍ദാന്‍) വീട്ടിലേക്ക് ചെല്ലുമ്പോള്‍ ഞാന്‍ അകത്തേക്ക് കയറാറില്ല, ക്ഷണിക്കാറുമില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം 1982ല്‍ എന്റെ ബോസ് (മുഹമ്മദ് ഖലീഫ അല്‍ഖുബൈസി) അബുദാബി മുശ്രിഫിലെ വീട്ടിലേക്ക് അകത്ത് പോലും പോകാറുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയും ഉമ്മയും നിക്കാബ് ധരിച്ച് എന്റെ അടുത്ത് സംസാരിക്കാറുണ്ട്.


Next Story

Related Stories