Top

ബൊളീവിയയിലെ 'ഡെത്ത് റോഡ്' റേസ് വിജയകരമായി പൂര്‍ത്തിയാക്കി 70കാരിയായ സൈക്ലിസ്റ്റ്

ബൊളീവിയയിലെ

ബൊളീവിയയിലെ 'ഡെത്ത് റോഡ്' ഒരു സംഭവമാണ്. ഏതൊരു സാഹസിക സഞ്ചാരിയെയും ആവേശം ജനിപ്പിക്കുന്ന ഒരു പാത. 3,300 മീറ്ററോളം (11,000 അടി) ഉയരത്തില്‍ ലോകത്തിലെ ഏറ്റവും അപകടകരമായ വളവുകളുള്ള ഡെത്ത് റോഡിലൂടെയുള്ള യാത്ര വളരെ സാഹസികമാണ്. ബൊളീവിയയിലെ താഴ്ന്ന പ്രദേശങ്ങളിലെ കാടുകള്‍ മുതല്‍ ആന്‍ഡീസിലെ മഞ്ഞുമൂടിയ കൊടുമുടികള്‍ വരെയാണ് റോഡ് കടന്നുപോകുന്നത്. മൂടല്‍ മഞ്ഞും നനുത്ത മഴയും ചിലപ്പോള്‍ പേമാരിയും, പാറക്കെട്ടുകളും ഒക്കെ നിറഞ്ഞ ഇടങ്ങളിലൂടെ യാത്ര ഭയത്തിനൊപ്പം നല്ല അനുഭവങ്ങളും ഒരുക്കും. ഈ റോഡിലൂടെയുള്ള യാത്രയില്‍ ആയിരക്കണക്കിന് ആളുകള്‍ മരിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

ഇതുകൊണ്ടൊക്കെ തന്നെ 'ഡെത്ത് റോഡ്' റേസില്‍ 70-കാരിയായ ഒരു വനിതാ സൈക്ലിസ്റ്റ് പങ്കെടുക്കുന്നത് കുറച്ച് അതിശയകരമായി തോന്നിയേക്കാം. ബൊളീവിയന്‍ സ്വദേശിയായ മിര്‍ത്ത മുനോസാണ് ഈ സാഹസിക യാത്ര നടത്തിയത്. 60 കിലോമീറ്റര്‍ സ്‌കൈ റേസിലെ എക്കാലത്തെയും മുതിര്‍ന്ന റേസിംഗ് താരമാണ് മിര്‍ത്ത. റേസിന്റെ സ്ഥാപകരിലൊരാളും കൂടിയാണ് മിര്‍ത്ത മുനോസ്.

മകന്‍ അപ്രതീക്ഷിതമായി മരിച്ചതിനെ തുടര്‍ന്നാണ് മിര്‍ത്ത, കുടുംബത്തിന്റെയും സുഹൃത്തായ മനശാശാസ്ത്രജ്ഞന്റെയും ഉപദേശത് പ്രകാരം സൈക്ലിംഗ് ആരംഭിച്ചത്. 'അദ്ദേഹം (മനശാസ്ത്രജ്ഞന്‍) എന്നോട് പറഞ്ഞു.. എന്റെ വേദനയില്‍ നിന്ന് കരകയറാനും എന്നെ മാറ്റാനും സൈക്ലിംഗ് സഹായിക്കും' എന്നാണ് മിര്‍ത്ത പറയുന്നത്.

Mirtha Munoz - Bolivias Death Road Skyrace cyclist



'ശനിയാഴ്ചത്തെ റേസ് ഒരു പരമമായ നേട്ടമായിരുന്നു. ഒരു ലക്ഷ്യവും ഉദ്ദേശിച്ചിട്ടില്ല. ഇത് ഒരു കുത്തനെയുള്ള കയറ്റമാണ്, വിശ്രമമില്ലാതെ നിങ്ങള്‍ മുകളിലേക്ക് മുകളിലേക്ക് പോയ്‌കൊണ്ടിരിക്കുക..' ഇങ്ങനെയായിരുന്നു റേസ് പൂര്‍ത്തിയാക്കിയ ശേഷം അവര്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് പ്രതികരിച്ചത്.

തന്റെ ആറ് പേരക്കുട്ടികളോടൊപ്പം കൂടുതല്‍ സൈക്കിള്‍ സവാരി ആസ്വദിക്കാറുണ്ടെന്ന് പറയുന്ന മിര്‍ത്ത, പേരക്കുട്ടികളില്‍ ഇപ്പോള്‍ 18 വയസ് അടുക്കുന്ന മൂത്തവള്‍ ഉടന്‍ തന്നെ തന്റെ പാത പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വെളിപ്പെടുത്തി.


Next Story

Related Stories