TopTop
Begin typing your search above and press return to search.

അബുദാബി മരുഭൂമിയിലെ 'ലീവ' മരുപ്പച്ചയിലുള്ള ഒരു അറബി കുടുംബം, അറുപത് വര്‍ഷം മുമ്പുള്ള ചിത്രം

അബുദാബി മരുഭൂമിയിലെ ലീവ മരുപ്പച്ചയിലുള്ള ഒരു അറബി കുടുംബം, അറുപത് വര്‍ഷം മുമ്പുള്ള ചിത്രം

ഷെരീഫ് ഇബ്രാഹിം

1960-കളിലെ ഒരു അറബി കുടുംബത്തിന്റെ ഫോട്ടോ, അവരുടെ വീടിന്റെ പുറത്ത് നിന്നെടുത്തത്. അബുദാബി രാജ്യത്തിന്റെ മരുഭൂമിയിലുള്ള 'ലീവ' (Liwa Oasis) എന്ന മരുപ്പച്ചയിലുള്ള കുടുംബമാണിത്. ഈ ചിത്രത്തിന്റെ താഴെ അറബിയില്‍ എഴുതിയിട്ടുള്ളത് ഇങ്ങിനെയാണ്. അഹദ് ആഇലാത്ത് ലീവാ ഖാറിജ് മന്‌സില്‍ഹുമാ അല്‍ബര്‍സാത്തി (ലീവായിലെ ഒരു കുടുംബ ബര്‍സാത്തി വീടിന്റെ പുറത്ത് നിന്നുള്ളത്). വീടിന്റെ തൂണുകള്‍ മരം കൊണ്ടും മുകള്‍ ഭാഗവും ചുമരുകളും ഈന്തമരത്തിന്റെ ഓലകൊണ്ടുമാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ഇങ്ങനെ ജീവിച്ചിരുന്നവര്‍ ഒരു സുപ്രഭാതം കൊണ്ട് പെട്രോള്‍ ലഭിച്ചപ്പോള്‍ കുറച്ചൊക്കെ സ്വാര്‍ത്ഥ താല്പര്യം ഉണ്ടായിട്ടുണ്ടെങ്കില്‍പോലും എങ്ങിനെയാണ് നമുക്ക് കുറ്റം പറയുവാന്‍ കഴിയുക? അവര്‍, അവരുടെ ദേശക്കാര്‍ക്ക് എല്ലാ നിലയിലുമുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നുണ്ട് എന്നുള്ളത് യാഥാര്‍ഥ്യമല്ലെ?
പിന്നെ വിദേശികളായവര്‍ക്ക് എന്തെങ്കിലും അസൗകര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ നാം എങ്ങിനെ കുറ്റം പറയും? നമ്മെ ആരും ഇങ്ങോട്ട് വിളിച്ച് ജോലി ചെയ്യിക്കുന്നതല്ലല്ലോ? നമ്മള്‍ ചെന്നില്ലെങ്കിലും അവര്‍ക്ക് ലോകത്തിന്റെ പല നാടുകളില്‍ നിന്നും ജോലിക്കാരെ കിട്ടും. ഇനി നമുക്ക് സൗകര്യം പോരാ എന്നുണ്ടെങ്കില്‍ അവരുടെ ജോലി വേണ്ട എന്ന് പറയാന്‍ എന്ത് കൊണ്ടും സാധിക്കുമല്ലോ..

Next Story

Related Stories