TopTop
Begin typing your search above and press return to search.

അബുദാബി പട്ടണത്തിലേക്ക് വേലിയിറക്ക സമയത്ത് കടലിലൂടെ ഒട്ടകവുമായി നടന്നു പോകുന്ന അറബി

അബുദാബി പട്ടണത്തിലേക്ക് വേലിയിറക്ക സമയത്ത് കടലിലൂടെ ഒട്ടകവുമായി നടന്നു പോകുന്ന അറബി

അബുദാബി എന്ന് ചിലര്‍ മനസ്സിലാക്കിയത് അബുദാബി പട്ടണം (ടൗണ്‍,സിറ്റി) എന്നാണ്. പക്ഷെ, ആ അബുദാബി പട്ടണം ഉണ്ടാവുന്നതിന് മുമ്പ് അലൈന്‍, ലീവാ, ബിദാ സായിദ് തുടങ്ങി ഒരു പാട് അന്നത്തെ നിലക്ക് വികസിച്ചതും അറബികളടക്കം രാജാവിനും രാജകുടുംബാംഗങ്ങള്‍ക്കും ഇഷ്ടപ്പെട്ടതുമായ സ്ഥലങ്ങള്‍ ഉള്ളതും അബുദാബിയുടെ തന്നെയാണ്. യുഎഇ-യില്‍ ഏറ്റവും കൂടുതല്‍ സ്ഥലമുള്ളതും മറ്റു ചില എമിറേറ്റുകളെ പോലെ ദൂരെ സ്ഥലമില്ലാത്തതുമായ രാജ്യമാണ് അബുദാബി.

ഇനി വിഷയത്തിലേക്ക് കടക്കാം. യുഎഇ അടങ്ങുന്നതും അത് പോലെ സൗദി അറേബ്യ മുതല്‍ കുവൈറ്റ്, ബഹ്റൈന്‍, ഖത്തര്‍, ഒമാന്‍ എന്നുവേണ്ട വേറെ എല്ലാ സ്ഥലങ്ങളുമായ മെയിന്‍ ലാന്‍ഡില്‍ നിന്ന് ചെറുകടല്‍ കടന്ന് കുറച്ചു മാത്രം അകലെ കിടക്കുന്ന സ്ഥലമാണ് അബുദാബി ടൗണ്‍. ഖത്തര്‍ പോലും അങ്ങനെ വേറിട്ട് അല്ല കിടക്കുന്നത്. എന്നാല്‍ ബഹ്റൈന്‍ മാത്രം ഒറ്റപ്പെട്ട് കിടക്കുന്ന ദ്വീപസമൂഹങ്ങള്‍ ആണ്. ബഹ്റൈന്‍ കരയോട് ബന്ധപ്പെട്ടത്, സൗദി അറേബ്യ കോസ്വെ (കടലിലൂടെയുള്ള പാലം) വന്നതിന് ശേഷം മാത്രമാണ്.

അബുദാബി ടൗണിന്റെ മൂന്ന് ഭാഗം പേര്‍ഷ്യന്‍ ഉള്‍ക്കടലും, കടലിന്റെ ഒരു ചെറിയ കൈവഴി നാലാമത്തെ ഭാഗത്തും വന്നത് കൊണ്ട് യഥാര്‍ത്ഥത്തില്‍ അബുദാബി പട്ടണം ഒരു ദ്വീപ് എന്ന് വേണമെങ്കില്‍ പറയാം. മൂന്നു ഭാഗത്തും കുറച്ചു ആഴമുള്ള കടല്‍ ആണെങ്കില്‍ നാലാമത്തെ ഭാഗം, അതായത് മെയിന്‍ രാജ്യത്തോട് ചേര്‍ന്ന ഭാഗം വളരെ ആഴം കുറഞ്ഞതും പലപ്പോഴും വേലിയിറക്കസമയത്ത് വെള്ളം കുറയുമ്പോള്‍ അബുദാബി പട്ടണത്തിലേക്ക് നടന്ന് പോകാന്‍ സാധിക്കുമായിരുന്നു.

പണ്ട് കാലത്ത് ഈ അബുദാബി ടൗണില്‍ ജനവാസമില്ലായിരുന്നു. കുറച്ചു ആടുകളും, മീന്‍ പിടിക്കാനും. മുത്ത് എടുക്കാനും വന്ന് ഒന്നോ രണ്ടോ ദിവസം താമസിച്ചു പോകുന്നവരുമായിരുന്നു ആദ്യമൊക്കെ ഇവിടെ തങ്ങിയിരുന്നത്. പെട്രോള്‍ ലഭിച്ച കാലയളവില്‍ അന്ന് അബുദാബി ഭരിച്ചിരുന്ന H.H. ഷെയ്ഖ് ശഖ്ബൂത്ത് ബിന്‍ സുല്‍ത്താന്‍ അല്‍നഹിയാന്‍ അബുദാബി പട്ടണത്തില്‍ ഒരു കൊട്ടാരം പണിതു. അതാണ് അല്‍ഹൊസന്‍ പാലസ്. ഈ പാലസിലും മറ്റും ഇടയ്‌ക്കെല്ലാം രാജാവ് സന്ദര്‍ശിക്കാറുണ്ടായിരുന്നു.

രാജാവിനെ കാണാന്‍ ആ പാലസിന്റെ ചുറ്റിലും കുടില്‍ കെട്ടി അറബികള്‍ താമസം തുടങ്ങി. അപ്പോള്‍ ഷെയ്ഖ് അവര്‍ക്കെല്ലാം ചെറിയ വീടുകള്‍ പണിത് കൊടുത്തു. അവ പാലസിന്റെ പിന്നില്‍ ദാഇറത്തുല്‍മിയ എന്ന സ്ഥലത്തായിരുന്നു. പക്ഷെ, അന്നത്തെ അറബികള്‍ അവിടെ താമസിക്കാന്‍ ഇഷ്ടപ്പെട്ടില്ല. അവര്‍ മരുഭൂമിയിലേക്ക് തന്നെ പോയി. ആ വീടുകള്‍ വിദേശികള്‍ക്ക് വാടകക്ക് കൊടുത്തു. അങ്ങനെയുള്ള ഒരു വീടിന്റെ മജ്‌ലിസില്‍ (സിറ്റിംഗ് ഹാള്‍) മറ്റുള്ളവരോടൊപ്പം ഞാന്‍ അവിടെ താമസിച്ചത്.

അബുദാബി ഭരിച്ച, യുഎഇ പ്രസിഡന്റുമായ H.H. ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹിയാനാണ് അബുദാബിയെ വലുതാക്കിയത്. അതിന്റെ ആദ്യപടികളില്‍ ഒന്നായിരുന്നു നമ്മുടെ വിഷയമായ മക്ത പാലം. മുശ്രിഫിലും ബുത്തീനിലും വില്ലകള്‍ ഉണ്ടാക്കി ദൂരെയുള്ള ഒരു പാട് അറബികളെ ഇവിടെ സ്ഥിരതാമസമാക്കിയതായിരുന്നു രണ്ടാമത്തെ ഘട്ടം (എന്റെ നിരീക്ഷണത്തില്‍).

പാലം വരുന്നതിന് മുമ്പ് തന്നെ ചെറുകടലിന്റെ നടുവില്‍ ഒരു വാച്ച് ടവറും ചെക്ക് പോസ്റ്റും പണിതു (ചിത്രത്തില്‍ കാണാം). അത് ഷെയ്ഖ് ശഖ്ബൂത്തിന്റെ കാലത്താണ്. രണ്ടു ഫോട്ടോകള്‍ പാലം വരുന്നതിന് മുമ്പുള്ളതാണ്. ഏകദേശം 1964ല്‍ ആവണം. മക്ത പാലത്തെ കുറിച്ച് അറിയാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ -

അരനൂറ്റാണ്ട് മുമ്പ് അബൂദാബി പട്ടണത്തിലേക്ക് കടക്കാനുള്ള ഒരേ ഒരു മാര്‍ഗ്ഗമായിരുന്നു ഉള്‍ക്കടല്‍ ചെങ്കല്ല് ഇട്ട് നികത്തിയ ഈ റോഡ്


Next Story

Related Stories