TopTop
Begin typing your search above and press return to search.

അഗസ്ത്യാര്‍കൂടത്തിലേക്ക് കെട്ടുംക്കെട്ടിയിരിക്കുന്നവരോട്, പാസ് എടുക്കേണ്ടത് എങ്ങനെയെന്ന് അറിയണമെങ്കില്‍ ഇങ്ങുപോര്

അഗസ്ത്യാര്‍കൂടത്തിലേക്ക് കെട്ടുംക്കെട്ടിയിരിക്കുന്നവരോട്, പാസ് എടുക്കേണ്ടത് എങ്ങനെയെന്ന് അറിയണമെങ്കില്‍ ഇങ്ങുപോര്

അഗസ്ത്യാര്‍കൂടം ട്രക്കിംഗ് ജനുവരി പകുതി മുതല്‍ തുടങ്ങുമെന്ന് യാത്രപ്രേമികള്‍ അറിഞ്ഞുകാണുമല്ലോ.. പക്ഷെ പലര്‍ക്കും ട്രെക്കിംഗിനുള്ള പാസ് എവിടെ നിന്ന് കിട്ടുമെന്ന് ധാരണയില്ല. അവര് വിഷമിക്കേണ്ട, അഗസ്ത്യാര്‍കൂടം ട്രെക്കിംഗിന്റെ പാസ് എടുക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ വിശദമായി തന്നെ വ്യക്തമാക്കി താരാം.

ജനുവരി 14 മുതല്‍ ഫെബ്രുവരി 18 വരെയാണ് അഗസ്ത്യാര്‍കൂട ട്രക്കിംഗ്. ട്രക്കിംഗിനുള്ള സന്ദര്‍ശന പാസുകള്‍ക്ക് ഈ മാസം എട്ടാം തീയതി മുതല്‍ അപേക്ഷിക്കാം. എന്ന് വിചാരിച്ച് മടിപിടിച്ചിരുന്ന് രണ്ടുദിവസം ഇരുന്ന് അപേക്ഷിക്കാന്‍ ഇരുന്നാല്‍ ടിക്കറ്റ് വേറെ പിള്ളാര് കൊണ്ടുപോകും.. മുന്‍ വര്‍ഷങ്ങളില്‍ മണിക്കൂറുകള്‍ കൊണ്ടാണ് ഒരു മാസത്തെ പാസുകള്‍ തീരുന്നത്. അതുകൊണ്ട് എട്ടാം തീയതി രാവിലെ പത്തുമണിമുതല്‍ വനംവകുപ്പിന്റെ വെബ്‌സൈറ്റില്‍ തപസ് ഇരുന്നോളൂ.

സന്ദര്‍ശന പാസ്സുകള്‍ക്ക് ഓണ്‍ലൈനായോ അക്ഷയകേന്ദ്രം മുഖേനയോ ആണ് അപേക്ഷിക്കേണ്ടത്. ബുക്കിംഗ് ജനുവരി എട്ടാം തീയതി രാവിലെ 11 മണി മുതലാണ് ലഭ്യമാകുന്നത്. വനംവകുപ്പിന്റെ ഓദ്യോഗിക വെബ്‌സൈറ്റായ www.forest.kerala.gov.in അല്ലെങ്കില്‍ serviceonline.gov.in/trekking സന്ദര്‍ശിച്ചോ ടിക്കറ്റ് ബുക്ക് ചെയ്യാം. ഒരു ദിവസം പരമാവധി 100 പേര്‍ക്കുമാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.

അക്ഷയകേന്ദ്രങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ എത്തുന്നവര്‍ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പുകൂടി കൊണ്ടുവരണം (പാസ് വേണ്ടവരുടെ എല്ലാം). ട്രക്കിംഗില്‍ പങ്കെടുക്കുക്കുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. കൂട്ടമായി പോകാന്‍ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയിക്ക് പരമാവധി 10 ആളുകളെ മാത്രമേ ഒരു ടിക്കറ്റില്‍ ഉള്‍പ്പെടുത്തുകയുള്ളു.

Also Read -

'അഗസ്ത്യാര്‍കൂടം ബുദ്ധകേന്ദ്രം; അഗസ്ത്യമുനിയുടെ വിഗ്രഹം പ്രതിഷ്ഠിച്ചത് പറക്കും സ്വാമികള്‍; അതിന് 50 വര്‍ഷം പോലും പഴക്കമില്ല'

ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക് 1100 രൂപയാണ്. അക്ഷയകേന്ദ്രങ്ങള്‍ മുഖേന ബുക്ക് ചെയ്യുമ്പോള്‍ അഞ്ചുപേര്‍ വരെയുളള ടിക്കറ്റിന് 50 രൂപയും പത്തുപേര്‍ വരെയുള്ള ടിക്കറ്റിന് 70 രൂപയും അധികമായി നല്‍കേണ്ടിവരും. ട്രക്കിംഗിന് എത്തുന്നവര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങളും വനംവകുപ്പ് നല്‍കിയിട്ടുണ്ട് -

-നല്ല ശാരീരിക ക്ഷമതയുളളവര്‍ മാത്രമേ ട്രക്കിംഗില്‍ പങ്കെടുക്കാവു.

-സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണനയുണ്ടായിരിക്കുന്നതല്ല.

-10 പേരടങ്ങുന്ന ഓരോ ഗ്രൂപ്പിനും ഒരു ഗൈഡിന്റെ സേവനം ലഭ്യമാക്കും.

-14 വയസ്സിനു താഴെയുള്ള കുട്ടികള്‍ അപേക്ഷിക്കേണ്ടതില്ല.

-സന്ദര്‍ശകര്‍ ടിക്കറ്റ് പ്രിന്റ്ഔട്ടിന്റെ പകര്‍പ്പും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ അസ്സലും സഹിതം ബോണക്കാടുള്ള ഫോറസ്റ്റ് പിക്കറ്റ് സ്റ്റേഷനില്‍ ട്രക്കിംഗ് ദിവസം രാവിലെ 7 മണിക്ക് എത്തിച്ചേരേണം.

-ഒരു ടിക്കറ്റില്‍ ഉള്‍പ്പെട്ട ഒരാളെങ്കിലും ടിക്കറ്റ് പ്രിന്റ് ഔട്ടിനോടൊപ്പമുള്ള സത്യപ്രസ്താവന ഒപ്പിട്ട് നല്‍കേണ്ടതാണ്.

-സന്ദര്‍ശകര്‍ പൂജാദ്രവ്യങ്ങള്‍, പ്ലാസ്റ്റിക്, മദ്യം, മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവ കാണ്ടുപോകുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

-വനത്തിനുള്ളില്‍ പുകവലി, ഭക്ഷണം പാകം ചെയ്യല്‍ എന്നിവയും അനുവദിക്കുന്നതല്ല. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ പിഴയടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും. സന്ദര്‍ശകരുടെ സൗകര്യാര്‍ത്ഥം ബോണക്കാട്, അതിരുമല എന്നീ സ്ഥലങ്ങളില്‍ വനം വകുപ്പിന്റെ കീഴിലുള്ള ഇക്കോ-ഡെവലപ്പ്മെന്റ് കമ്മിറ്റിയുടെ കാന്റീനുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് പി ടി പി നഗറിലുള്ള തിരുവനന്തപുരം വൈല്‍ഡ്ലൈഫ് വാര്‍ഡന്റെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് ഫോണ്‍ - 0471 2360762

കോടമഞ്ഞില്‍ മറഞ്ഞ കൊടുമുടിയില്‍ അഗസ്ത്യനെ തേടി നാരായ ബിന്ദുവിലഗസ്ത്യനെ കണ്ടെത്തിയപ്പോള്‍

Next Story

Related Stories