TopTop
Begin typing your search above and press return to search.

വനം വകുപ്പിന്റെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് ചിത്രങ്ങള്‍ അയ്‌ക്കേണ്ടത് ഇങ്ങനെ

വനം വകുപ്പിന്റെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് ചിത്രങ്ങള്‍ അയ്‌ക്കേണ്ടത് ഇങ്ങനെ

വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി വനം വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന വന്യജീവി ഫോട്ടോഗ്രാഫി മത്സരത്തിലേക്കുള്ള രജിസ്‌ട്രേഷന്‍ ഇന്നലെ മുതല്‍ ആരംഭിച്ചു. സെപ്റ്റംബര്‍ 15 മുതല്‍ 30 വരെയാണ് മത്സരം രജിസ്റ്റര്‍ ചെയ്യാനും ചിത്രങ്ങള്‍ അയ്ക്കാനുമുള്ള സമയം. ഓണ്‍ലൈന്‍ വഴിയാണ് ചിത്രങ്ങള്‍ അയ്‌ക്കേണ്ടത്.

JPEG ഫോര്‍മാറ്റിലുള്ള ചിത്രങ്ങളെ സ്വീകരിക്കുകയുള്ളൂ. ചിത്രങ്ങള്‍ക്ക് പരാമവധി 3000 റെസല്യൂഷനും, പരമാവധി 8 മെഗാബൈറ്റ് സൈസുമാണ് അനുവദിച്ചിരിക്കുന്നത്. വന്യ ജീവി ഫോട്ടോഗ്രാഫി മത്സരം ഫോട്ടോകള്‍ അപ്ലോഡ് ചെയ്യാനും രജിസ്റ്റര്‍ ചെയ്യാനുമുള്ള ലിങ്ക്-
Kerala Forest Department Wildlife Photography contest
വന്യജീവി ഫോട്ടോഗ്രാഫി മത്സരം കൂടാതെ യാത്രാ വിവരണം മത്സരവും, പോസ്റ്റര്‍ ഡിസൈനിംഗ്, ഷോര്‍ട്ട് ഫിലിം മത്സരം, വിദ്യാര്‍ത്ഥികള്‍ക്കായി (ഹയര്‍ സെക്കന്ററി, കോളേജ് വിഭാഗങ്ങള്‍ക്കായി) ഓണ്‍ലൈന്‍ ക്വിസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. സെപ്റ്റംബര്‍ 15 മുതല്‍ 30 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം. വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബര്‍ 2 മുതല്‍ 8 വരെയാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ താഴെ പറയുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാം. മത്സരം, ബന്ധപ്പെടേണ്ട വ്യക്തി, ഫോണ്‍ നമ്പര്‍ എന്ന ക്രമത്തില്‍..
* വന്യജീവി ഫോട്ടോഗ്രാഫി മത്സരം: വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍, തിരുവനന്തപുരം, മൊബൈല്‍ : 9447979082 / ഓഫീസ്: 04712360762
* യാത്രാ വിവരണ മത്സരം (ഇംഗ്ലീഷ്, മലയാളം): അസി. കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ്, സോഷ്യല്‍ ഫോറസ്ട്രി, കാസര്‍ഗോഡ്, മൊബൈല്‍ : 9447979152 / ഓഫീസ്: 04994 255234
* പോസ്റ്റര്‍ ഡിസൈനിംഗ് മത്സരം: അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ്, സോഷ്യല്‍ ഫോറസ്ട്രി, തിരുവനന്തപുരം, മൊബൈല്‍ : 9447979135/ഓഫീസ് :0471 2360462
* ക്വിസ് മത്സരം: അസി. കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ്, സോഷ്യല്‍ ഫോറസ്ട്രി, കോഴിക്കോട് (എക്സ്റ്റന്‍ഷന്‍), മൊബൈല്‍ : 9496916900/ഓഫീസ്: 0495 2416900
* ഷോര്‍ട്ട് ഫിലിം മത്സരം: അസി. കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ്, സോഷ്യല്‍ ഫോറസ്ട്രി, തൃശൂര്‍, മൊബൈല്‍ : 9447979144 / ഓഫീസ്: 0487 2320609
വന്യജീവി ഫോട്ടോഗ്രാഫി, യാത്രാ വിവരണം (ഇംഗ്ലീഷ്/മലയാളം) എന്നീ മത്സരങ്ങള്‍ ഓണ്‍ലൈനായും പോസ്റ്റര്‍ ഡിസൈന്‍, ഷോര്‍ട്ട് ഫിലിം മത്സരങ്ങള്‍ തപാല്‍ മുഖേനയുമാണ് സംഘടിപ്പിക്കുക. വിശദവിവരങ്ങള്‍ വനം വകുപ്പിന്റെ വെബ്‌സൈറ്റിലും ( www.forest.kerala.gov.in ) ലഭ്യമാണ്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ മുന്‍വര്‍ഷങ്ങളിലുണ്ടായിരുന്നതു പോലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നേരിട്ടുള്ള മത്സരങ്ങള്‍ ഇത്തവണ ഉണ്ടായിരിക്കുന്നതല്ലെന്ന് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. വന്യജീവി വാരാഘോഷത്തിന്റെ ഉദ്ഘാടനവും, സമാപനവും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയായിരിക്കും നടത്തുക. ഇതോടനുബന്ധിച്ച് ജില്ലാടിസ്ഥാനത്തില്‍ വന്യജീവി സംരക്ഷണത്തെ അധികരിച്ചുള്ള വെബിനാറുകളും സംഘടിപ്പിക്കുന്നുണ്ട്.
Next Story

Related Stories