TopTop
Begin typing your search above and press return to search.

ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ എന്‍ഫീല്‍ഡില്‍ അരുണാചല്‍ മുഖ്യമന്ത്രിയുടെ 'മാസ്' റൈഡിംഗ് / വീഡിയോ

ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ എന്‍ഫീല്‍ഡില്‍ അരുണാചല്‍ മുഖ്യമന്ത്രിയുടെ മാസ് റൈഡിംഗ് / വീഡിയോ

സംസ്ഥാനത്ത് ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ എന്‍ഫീല്‍ഡില്‍ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡുവിന്റെ റൈഡിംഗ്. ബൈക്ക് റൈഡര്‍മാരുടേയും സാഹസിക സ്‌പോര്‍ട്‌സ് ഇനങ്ങളുടേയും ലക്ഷ്യസ്ഥാനമായി അരുണാചലിനെ മാറ്റുക എന്ന പദ്ധതിയുടെ പ്രചരാണത്തിന് വേണ്ടിയായിരുന്നു മുഖ്യമന്ത്രിയുടെ ഈ ബൈക്ക് യാത്ര.

13-ാം തീയതിയായിരുന്നു പെമ ഖണ്ഡുവിന്റെ സഞ്ചാരം. യിന്‍കിയോങ് മുതല്‍ പാസിഘട്ട് വരെയുള്ള 122 കിലോ മീറ്ററായിരുന്നു അദ്ദേഹം യാത്ര ചെയ്തത്. രാവിലെ എട്ടുമണിക്ക് തുടങ്ങിയ യാത്ര രാവിലെ പത്തരയ്ക്ക് അവസാനിച്ചു. ബൈക്ക് യാത്രികര്‍ക്ക് അരുണാചലില്‍ സഞ്ചരിക്കാന്‍ പറ്റിയ സമയമാണിതെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങളോടും വീഡിയോകളൊടുമൊപ്പം കുറിക്കുന്നു.


Next Story

Related Stories