TopTop
Begin typing your search above and press return to search.

ഇത് 1979ല്‍ 'ജനിച്ച' ഷെയ്ഖ് റാഷീദ് ബില്‍ഡിംഗ്, വിളിപ്പേര് ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍

ഇത് 1979ല്‍ ജനിച്ച ഷെയ്ഖ് റാഷീദ് ബില്‍ഡിംഗ്, വിളിപ്പേര് ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍

എന്നെ നിങ്ങള്‍ മറന്നു അല്ലെ? അതാണ് ലോകം. ഈ ഫോട്ടോ ഇട്ട് ഷെരീഫ് അടക്കം വിരലിലെണ്ണാവുന്ന ചിലര്‍ മാത്രം ഇപ്പോഴും എന്നെ ഓര്‍ക്കും. കാരണം എന്റെ ജനനം 1979ല്‍ ആണ്. അന്നെനിക്കിട്ട പേര് ഷെയ്ഖ് റാഷീദ് ബില്‍ഡിംഗ് എന്നായിരുന്നു. ജനങ്ങള്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍, സണ്‍ലെ ബില്‍ഡിംഗ് എന്നും മറ്റു പേരുകളും വിളിച്ചു.

എന്റെ സൈഡിലൂടെയുള്ള റോഡാണ് അബുദാബിയിലേക്ക് പോകുന്ന ഹൈവെ. അന്നൊക്കെ അബൂദാബിയില്‍ നിന്ന് സംഹ കഴിഞ്ഞു ജബല്‍ അലി എത്തുമ്പോള്‍ തന്നെ എന്നെ ആളുകള്‍ കണ്ടു തുടങ്ങും. എനിക്ക് ശേഷം 2010ല്‍ ജനിച്ച ദുബായ് ടവര്‍ വന്നപ്പോള്‍ നിങ്ങളെന്നെ മറന്നു. മാത്രമല്ല, ആ ടവറിനു ബുര്‍ജ് ഖലീഫ എന്ന് പേരിടുകയും ചെയ്തു.

ഇപ്പോള്‍ നിങ്ങള്‍ക്കെല്ലാം ബുര്‍ജ് ഖലീഫ മതി. അവന്‍ ചെറുപ്പമല്ലേ. ഞാന്‍ പഴഞ്ചനായില്ലേ? പഴയ കാലം മറക്കാത്ത ഷെരീഫ്, എന്റെ ഫോട്ടോ എടുക്കാന്‍ ഒരു കാരണം ഉണ്ടെന്നു ഞാന്‍ കരുതുന്നു. അബുദാബി-ദുബായ് ടാക്‌സി ഓടിച്ച കാലത്ത് അടുത്ത് വന്ന്, ഉള്ളിലെ വലിയ ഹോട്ടലിലേക്ക് ഗസ്റ്റുകളെ വിട്ടിട്ട് പുറത്തുനിന്ന് എന്നേയും ഹോട്ടലിനേയും ഒന്ന് കൊതിയോടെ ഷെരീഫ് നോക്കും.

എന്നിട്ട് നെടുവീര്‍പ്പിട്ട് കുറച്ചു നേരം നില്‍ക്കും. എന്നാണ് ഇതിന്റെ ഉള്ളില്‍ കടന്ന് ഒരു ഭക്ഷണം കഴിക്കാന്‍ കഴിയുക എന്നായിരിക്കും ആ നോട്ടത്തിന്റെ അര്‍ത്ഥം. ഷെരീഫിന്റെ ആ പ്രാര്‍ത്ഥന വര്‍ഷങ്ങള്‍ക്ക് ശേഷം ദൈവം നിറവേറ്റി കൊടുത്തു. ഷെയ്ഖിന്റെ പ്രൈവറ്റ് ഓഫീസ് മാനേജര്‍ എന്ന ജോലിയുടെ രൂപത്തില്‍.

*Image may contain: skyscraper, sky and outdoor


Next Story

Related Stories