TopTop
Begin typing your search above and press return to search.

പത്തേമാരിയില്‍ ഖോര്‍ഫുക്കാനില്‍ വന്നിറങ്ങിയ എന്നെ സ്വീകരിച്ച, എനിക്കുറങ്ങാന്‍ ഇടം തന്ന ഫുജൈറ പട്ടണത്തിന്റെ 1965ലെ ചിത്രം

പത്തേമാരിയില്‍ ഖോര്‍ഫുക്കാനില്‍ വന്നിറങ്ങിയ എന്നെ സ്വീകരിച്ച, എനിക്കുറങ്ങാന്‍ ഇടം തന്ന ഫുജൈറ പട്ടണത്തിന്റെ 1965ലെ ചിത്രം

പത്തേമാരിയില്‍ ഖോര്‍ഫുക്കാനില്‍ വന്നിറങ്ങിയ എന്നെ സ്വീകരിച്ച, എനിക്കുറങ്ങാന്‍ പള്ളിയില്‍ ഇടം തന്ന ഫുജൈറ പട്ടണത്തിന്റെ 1965ലെ ഫോട്ടോയാണിത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 1969ല്‍ ഞാന്‍ അവിടെ ആദ്യമായി എത്തുമ്പോഴും ഈ ഫോട്ടോവില്‍ കാണുന്നതില്‍ നിന്ന് വലിയ വ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല.

ഖോര്‍ഫുക്കാന്‍ എന്ന സ്ഥലം ഷാര്‍ജയുടെ ഭാഗമാണ്. എന്നാല്‍ ഷാര്‍ജ കിടക്കുന്നത് ഖോര്‍ഫുക്കാനില്‍ നിന്ന് വളരെ ദൂരെ മറ്റു എമിറേറ്റുകള്‍ക്കും അകലെയാണ്. മാത്രമല്ല, അറബിക്കടല്‍ തീരത്ത് ഒമാന്‍ ബോര്‍ഡര്‍ കഴിഞ്ഞാല്‍ കിട്ടുന്ന ഖല്‍ബയും ഖോര്‍ ഖല്‍ബയും ഷാര്‍ജയുടെ ആണ്. അത് കഴിഞ്ഞാല്‍ ഫുജൈറ എമിറേറ്റ്. പിന്നെ വീണ്ടും ഷാര്‍ജയുടെ ഖോര്‍ഫുക്കാന്‍.

ഇന്നത്തെ ഫുജൈറ എവിടെ എത്തിനില്‍ക്കുന്നു. ഇരുപത് വര്‍ഷത്തിന് ശേഷം 1989ല്‍ എന്റെ ബോസ് ഷെയ്ഖ് ഹമദ് ബിന്‍ ഹംദാന് ഇംഗ്ലണ്ടില്‍ നിന്നും വന്ന മിനി മോക്ക് എന്ന ചെറിയ കാര്‍ ക്ലിയര്‍ ചെയ്യാന്‍ ഫുജൈറ സീപോര്‍ട്ടില്‍ ചെന്നപ്പോഴും മാറ്റങ്ങളുടെ വിസ്മയം ഞാന്‍ അനുഭവിച്ചു. അറബിക്കടലിന്റെ തീരത്ത് പോര്‍ട്ടുള്ള യുഎഇ-യുടെ ഒരേ ഒരു എമിറേറ്റാണ് ഫുജൈറ.

ബാക്കി പോര്‍ട്ട് ഉള്ള സ്ഥലങ്ങളെല്ലാം പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ ആണ്. അത് പോലെ അറബിക്കടലില്‍ പോര്‍ട്ട് ഉള്ള മറ്റൊരു രാജ്യം ഒമാന്‍ മാത്രം. ചില കപ്പലുകള്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ ലിങ്ക് ഇല്ലാത്തത് ഉണ്ട്. അത് കൊണ്ടാണ് ഈ വാഹനം ഫുജൈറയില്‍ ഇറക്കിയത്. ഫുജൈറ എന്നത് ഓര്‍ക്കുമ്പോള്‍ എനിക്ക് മറക്കാന്‍ കഴിയാത്ത പലരില്‍ രണ്ടു പേരുണ്ട്.

ഒന്ന് - എന്റെ അകന്ന ബന്ധുവും വളരെ അടുത്ത സുഹൃത്തുമായ കുറച്ചു വര്‍ഷം മുമ്പ് മരണപ്പെട്ട ഫുജൈറയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ ഇബ്രാഹിം. രണ്ട് - വിസ്മയതാളുകളില്‍ നിന്ന് മാച്ച് കളയാന്‍ കഴിയാത്ത, ഒരു പ്രത്യേക രീതിയില്‍ എന്റെ ഫ്രണ്ട് ആയ ഫുജൈറയിലെ ബാങ്ക് ഓഫ് അബൂദാബി ഉദ്യോഗസ്ഥനും കുന്നംകുളം സ്വദേശിയുമായ സജാദ്


Next Story

Related Stories