TopTop
Begin typing your search above and press return to search.

സാഹസികരെ ഹിമാലയത്തിലെ തൊട്ടില്‍ 'ഹര്‍ കി ഡൂണി'ലേക്ക് ട്രക്കിംഗിന് ഒരു അവസരം

സാഹസികരെ ഹിമാലയത്തിലെ തൊട്ടില്‍ ഹര്‍ കി ഡൂണിലേക്ക് ട്രക്കിംഗിന് ഒരു അവസരം

മഞ്ഞു പെയ്യുന്ന ഹിമാലയത്തിന്റെ മടക്കുകളിലൂടെ ഇതുവരെ കണ്ടിട്ടില്ലാത്ത കാഴ്ചകള്‍ തേടി ഒരു യാത്ര പോയാലോ? രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ചുറ്റോടുചുറ്റും പെയ്യുന്ന മഞ്ഞും അതിനുള്ളിലെ ജീവിതങ്ങളും ഒക്കെ കണ്ടൊരു യാത്ര. ഹിമാലയന്‍ യാത്രകള്‍ ഒരു സ്വപ്നമായി കൊണ്ടുനടക്കുന്നവര്‍ക്ക് എളുപ്പത്തില്‍ വലിയ ചെലവില്ലാതെ പോയിവരുവാന്‍ സാധിക്കുന്ന ഒടുപാട് ട്രക്കിങ്ങുകളുണ്ട്. അതിലൊന്നാണ് ഹര്‍ കി ഡൂണ്‍ ട്രക്കിങ്ങ്. മഞ്ഞിലെ സ്വര്‍ഗ്ഗമായ ഹര്‍ കി ഡൂണ്‍ ട്രക്കിങ്ങിന്റെ വിശേഷങ്ങളറിയാം..

കയ്യിലൊരു പത്തു ദിവസം മാറ്റിവയ്ക്കുവാന്‍ കഴിയുമെങ്കില്‍ ഒരു ബുദ്ധിമുട്ടുമില്ലാതെ പോയിവരുവാന്‍ സാധിക്കുന്ന ചിലവ് കുറഞ്ഞ ഹിമാലയന്‍ ട്രക്കാണ് ഹര്‍ കി ഡൂണ്‍ ട്രക്കിങ്ങ്. ഉത്തരാഖണ്ഡിലെ ഉത്തര്‍കാശി ജില്ലയില്‍ ഗോവിന്ദ് വൈല്‍ഡ് ലൈഫ് സാങ്ച്വറിക്കുള്ളിലായി ഇത് സ്ഥിതി ചെയ്യുന്നു. മഞ്ഞുകാലത്താണ് ഇവിടെ അധികവും സഞ്ചാരികള്‍ എത്തുന്നത്.

ഹിമാലയത്തിലെ തൊട്ടില്‍ എന്ന് ഹര്‍ കി ഡൂണിനെ വിശേഷിപ്പിക്കാം. ഹര്‍ കി ഡൂണ്‍ താഴ്‌വാര ഗര്‍വാള്‍ ഹിമാലയത്തില്‍ തൊട്ടില്‍ ആകൃതിയില്‍ കാണപ്പെടുന്ന തൂങ്ങുന്ന താഴ്‌വരയായതുകൊണ്ടാണ് ആ വിശേഷണം ചാര്‍ത്തികിട്ടിയത്. താഴ്വരയിലെ ഓസ്‌ല, ഗംഗാഡ്, സീമ തുടങ്ങിയ പുരാതന ഗ്രാമങ്ങള്‍ക്ക് മൂവായിരം വര്‍ഷത്തിലേറെ പഴക്കമുണ്ട്.

പുറം ലോകത്ത് നിന്ന് ഒറ്റപ്പെട്ട് കിടക്കുന്ന ഈ ഗ്രാമങ്ങളിലൂടെ കടന്നാണ് ഹര്‍ കി ഡൂണിലേക്ക് പോകുന്നത്. ഇപ്പോഴും തങ്ങളുടെ സംസ്‌കാരം നിലനിര്‍ത്തുന്നവരാണ് ഈ ഗ്രാമവാസികള്‍. മഞ്ഞുമൂടിയ കൊടുമുടികളും ആല്‍പൈന്‍ സസ്യങ്ങളും കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്ന പര്‍വ്വതപ്രദേശമാണിത്. ബോറസ് പാസിലൂടെ ബസ്പ താഴ്‌വാരയുമായി ഈ സ്ഥലം ബന്ധപ്പെട്ട് കിടക്കുന്നു.

സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 3500 മീറ്റര്‍ ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. പര്‍വ്വതാരോഹകര്‍ മോഡറേറ്റ് ട്രക്കിങ്ങുകളുടെ കൂട്ടത്തില്‍ പെടുത്തിയിരിക്കുന്ന ഹര്‍ കി ഡൂണ്‍ ട്രക്കിങ്ങ് തുടക്കക്കാര്‍ക്ക് പോലും എളുപ്പത്തില്‍ പോയിവരാന്‍ കഴിയുന്ന ഒന്നാണ്.

ഹര്‍ കി ഡൂണ്‍ ട്രക്കിംഗ് 28/12/2019

ഹര്‍ കി ഡൂണ്‍ സന്ദര്‍ശിയ്ക്കുവാന്‍ അനുയോജ്യമായ സമയം മെയ് മുതല്‍ ഒക്ടോബര്‍ വരെയാണ്. എന്നാല്‍ സാഹസികതയില്‍ താല്‍പര്യമുള്ളവര്‍ക്കും ശൈത്യകാലത്തെ ഹിമാലയം ആസ്വാദിക്കണമെന്നുള്ളവരും ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് ട്രക്കിംഗ് നടത്തുന്നത്. കോട്ടയം സ്വദേശിയായ നിഷാദ് കോര്‍ഡിനേറ്റ് ചെയ്തിരിക്കുന്ന ട്രക്കിംഗ് ഡിസംബര്‍ 28നാണ് ആരംഭിക്കുന്നത്.

ഡെറാഡൂണില്‍ നിന്നും തുടങ്ങി തിരികെ ഡെറാഡൂണില്‍ വിടുന്ന രീതിയിലാണ് ഈ ട്രക്ക് പ്ലാന്‍ ചെയ്തിരിക്കുന്നത്. 7 ദിവസമാണ് ഡെറാഡൂണില്‍ നിന്നും തുടങ്ങി ഡെറാഡൂണില്‍ അവസാനിക്കുന്ന ഹര്‍ കി ഡൂണ്‍ ട്രക്കിങ്ങിനായി വേണ്ടത്. ട്രക്കിംഗ് ആസൂത്രണം ചെയ്തിരിക്കുന്നത് ഇങ്ങനെയാണ് -

ആദ്യ ദിവസം - 28/12/2019 - ഡെറാഡൂണില്‍ നിന്നും സാന്‍ക്രി

രണ്ടാം ദിവസം -29/12/2019 - സാന്‍ക്രിയില്‍ നിന്നും പൗനി ഗാരത്തില്‍ വഴി താലൂക്ക

മൂന്നാം ദിവസം - 30/12/2019 - പൗനി ഗാരത്തില്‍ നിന്നും കല്‍ക്കട്ടിയധാര്‍

നാലാം ദിവസം - 31/12/2019 - കല്‍ക്കട്ടിയധാര്‍ നിന്നും ഹര്‍ കി ഡൂണ്‍

അഞ്ചാം ദിവസം - 01/01/2020 - ഹര്‍ കി ഡൂണില്‍ നിന്നും പൗനി ഗംഗാദ് വഴി ഒസലാ

ആറാം ദിവസം - 02/01/2019 - പൗനി ഗാരത്തില്‍ നിന്നും സാന്‍ക്രി വഴി താലൂക്ക

ഏഴാം ദിവസം - 03/01/2019 - സാന്‍ക്രിയില്‍ നിന്നും ഡെറാഡൂണ്‍

പാക്കേജില്‍ ഉള്‍പ്പെടുന്ന കാര്യങ്ങള്‍

1. താമസം (ക്യാമ്പിംഗ്)

2. ട്രെക്കിംഗിലായിരിക്കുമ്പോള്‍ ഭക്ഷണം (വെജി.)

3. ഡെറാഡൂണില്‍ നിന്ന് പന്ത്‌വാരിയിലേക്കുള്ള ഗതാഗതം.

4. ട്രെക്കിംഗ് പെര്‍മിറ്റുകള്‍

5. ട്രെക്ക് ഉപകരണങ്ങള്‍ (കൂടാരം, സ്ലീപ്പിംഗ് ബാഗ്, കട്ടില്‍, അടുക്കള, ഡൈനിംഗ് കൂടാരം, ടോയ്ലറ്റ് കൂടാരം, പാത്രങ്ങള്‍)

6. പ്രഥമശുശ്രൂഷ മെഡിക്കല്‍ കിറ്റുകള്‍

7. പര്‍വ്വതാരാഹോണത്തില്‍ യോഗ്യതയുള്ള ട്രെക്ക് ലീഡറും സപ്പോര്‍ട്ട് സ്റ്റാഫും

8. ട്രംക്കിംഗ് ഉപകരണങ്ങള്‍ വഹിക്കാനുള്ള കോവര്‍കഴുത

ഒഴിവാക്കലുകള്‍

1. യാത്രയ്ക്കിടെയുള്ള ഭക്ഷണം.

2. ഏതെങ്കിലും വ്യക്തിഗത ചെലവുകള്‍

3. വ്യക്തിഗത ലഗേജുകള്‍ വഹിക്കാനുള്ള കോവര്‍കഴുത.

4. പ്രത്യേകമായി പരാമര്‍ശിക്കാത്ത എന്തും.

ആര്‍ക്കൊക്കെ പോകാം?

ട്രക്കിങ്ങിലും മലകയറ്റത്തിലും താല്പര്യമുള്ള ആര്‍ക്കും ഈ യാത്ര തിരഞ്ഞെടുക്കാം. ആദ്യമായി ട്രക്ക് ചെയ്യുന്നവര്‍ക്കും ഇത് എളുപ്പമാണ്. പത്തു കിലോഗ്രാം വരെ ഭാരം വരുന്ന ബാക്ക്പാക്ക് യാത്രികന്‍ വഹിക്കേണ്ടതുണ്ട്. ഹൃദയസംബന്ധമായ അസുഖങ്ങള്‍, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം,ആസ്മാ തുടങ്ങിയ അസുഖങ്ങളുള്ളവര്‍ക്ക് വരാന്‍ സാധിക്കില്ല.

ബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കും കോര്‍ഡിനേറ്റര്‍ നിഷാദുമായി ബന്ധപ്പെടുക - 8287669776

ട്രക്കിംഗ് പാക്കേജ് ചാര്‍ജ് - Dehradun to Dehradun 10k + GST


Next Story

Related Stories