TopTop
Begin typing your search above and press return to search.

കൊടുങ്കാട്ടില്‍ രാത്രിയില്‍ താമസിക്കണോ? 'കൊമ്പ'യിലേക്ക് പോകാം

കൊടുങ്കാട്ടില്‍ രാത്രിയില്‍ താമസിക്കണോ? കൊമ്പയിലേക്ക് പോകാം

കൊടുങ്കാട്ടില്‍, മലയുടെ അടിവാരത്ത് രാത്രിയില്‍ താമസിക്കാന്‍ താല്‍പര്യമുണ്ടോ? എന്നാല്‍ തിരുവനന്തപുരം നെയ്യാര്‍ ഡാമിന്റെ ഉള്ളിലുള്ള 'കൊമ്പാ'യിലേക്ക് വിട്ടോ! നല്ല കിടിലന്‍ അനുഭവമായിരിക്കും. നെയ്യാര്‍ വന്യജീവിസംരക്ഷണകേന്ദ്രത്തിന് അടുത്തുള്ള കൊമ്പയും കൊമ്പ വെള്ളച്ചാട്ടവും പലര്‍ക്കും അറിയാത്ത ഒരിടമാണ്. നെയ്യാര്‍ ഡാമിന് അതിര്‍ത്തി തീര്‍ക്കുന്ന പശ്ചിമഘട്ടത്തിന്റെ തെക്കുള്ള മലകളുടെ ദൃശ്യഭംഗിയും കാടിന്റെ വന്യതയും ആസ്വദിക്കാന്‍ ഇതിലും മികച്ച ഒരിടം ഉണ്ടാവില്ല.

നെയ്യാന്‍ ഡാമില്‍ നിന്ന് കൊമ്പയിലേക്കുള്ള താമസ സ്ഥലത്തേക്ക് ബോട്ടിലാണ് എത്തിക്കുന്നത്. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റാണ് ഇവിടുത്തെ താമസത്തിനും മറ്റുമുള്ള സൗകര്യങ്ങളും ഒരുക്കുന്നത്. ഭക്ഷണം സ്വയം പാകം ചെയ്യാനുള്ള സൗകര്യവുമുണ്ട്. ആദിവാസി ഊരുകളില്‍ എത്താനുള്ള അവസരമുണ്ട്. മീന്‍മുട്ടി ട്രക്കിംഗിനും വെള്ളച്ചാട്ടത്തിലേക്കും പോകാനും കഴിയും. കാനന സൗന്ദര്യം ആസ്വാദിച്ചുള്ള 13 കി.മീ ഓളമുള്ള ബോട്ട് യാത്രയും കൊമ്പയിലേക്കുള്ള യാത്രയില്‍ ആസ്വാദിക്കാം.

കൂടാതെ ബോട്ട് യാത്ര, തടാക ഉദ്യാനം, മാന്‍ ഉദ്യാനം, മുതലകളെ കൂട്ടില്‍ അടയ്ക്കാതെ തുറന്നു വിട്ടിരിക്കുന്ന സ്റ്റീവ് ഇര്‍വിന്‍ സ്മാരക മുതല വളര്‍ത്തല്‍ കേന്ദ്രം, ചെറിയ വന്യജീവി സംരക്ഷണ കേന്ദ്രം, നീന്തല്‍ക്കുളം, കുട്ടികളുടെ ഉദ്യാനം, കാഴ്ചമാടം, തടവറയില്ലാത്ത കേരളത്തിന്റെ ഒന്നാമത്തെ തുറന്ന ജയില്‍, 2000 അടി ഉയരത്തിലുള്ള ചെറിയ ട്രക്കിംഗിന് അനുയോജ്യമായ കാളിപാറ ക്ഷേത്രം, തയ്യാറായിക്കൊണ്ടിരിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ശുദ്ധജല അക്വാറിയം എന്നിവ ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളാണ്.

സുന്ദരമായ ഒരു തടാകവും നെയ്യാര്‍ വന്യജീവിസംരക്ഷണകേന്ദ്രത്തിനുള്ളിലുണ്ട്. കാട്ടുപോത്ത്, വരയാട്, സ്ലോത്ത് കരടി, കാട്ടുപൂച്ച, നീലഗിരി ലംഗൂര്‍, കാട്ടാന, സാമ്പാര്‍ മാന്‍ എന്നീ ജീവജാലങ്ങള്‍ വസിക്കുന്ന ഈ കാട്ടിനുള്ളില്‍ ഒരു ലയണ്‍ സഫാരി ഉദ്യാനവുമുണ്ട്. അടച്ചുറപ്പുള്ള വാഹനത്തിലൂടെ സിംഹങ്ങള്‍ വിഹരിക്കുന്ന ഉദ്യാനത്തിലൂടെ യാത്രയും തരപ്പെടുത്താം.

കൂടുതല്‍ വിവരങ്ങള്‍ക്ക് കേരള വിനോദസഞ്ചാര വകുപ്പിന്റെ വെബ്‌സൈറ്റ് ലിങ്ക് -

എങ്ങനെ എത്തിച്ചേരാം?

തിരുവനന്തപുരം ജില്ലയില്‍ കാട്ടാക്കട ഗ്രാമപഞ്ചായത്തില്‍ കള്ളിക്കാടില്‍ നെയ്യാര്‍ നദിയില്‍ നിര്‍മ്മിച്ചിരിക്കുന്ന അണക്കെട്ടാണ് നെയ്യാര്‍ ഡാം. 1958ല്‍ നിര്‍മ്മിച്ച അണക്കെട്ടിലേക്ക് തിരുവനന്തപുരം നഗരത്തില്‍ നിന്ന് 32 കി.മീ ദൂരമെയുള്ളൂ. തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും കെഎസ്ആര്‍ടിസി ബസുണ്ട്. ടാക്‌സി, സ്വകാര്യ വാഹനങ്ങള്‍ വഴിയു ഇവിടെ എത്തിച്ചേരാം.

ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍: തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷന്‍

ഏറ്റവും അടുത്തുള്ള വിമാനത്താവളം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം (38 കി.മി.)


Next Story

Related Stories