TopTop
Begin typing your search above and press return to search.

കടലിനടിയിലെ ലോകം കാണാം, ലക്ഷദ്വീപിലും ആന്‍ഡമാനിലും മാത്രമല്ല കേരളത്തിലുമുണ്ട് 'സീ ലൈഫ് സഫാരി' / വീഡിയോ

കടലിനടിയിലെ ലോകം കാണാം, ലക്ഷദ്വീപിലും ആന്‍ഡമാനിലും മാത്രമല്ല കേരളത്തിലുമുണ്ട് സീ ലൈഫ് സഫാരി / വീഡിയോ

കുട്ടിയായിരുന്നപ്പോള്‍ രണ്ടു തവണ വെള്ളത്തില്‍ മുങ്ങിയ അനുഭവം ഉള്ളത് കൊണ്ട്, വെള്ളത്തിനെ എന്നും ഭയ ഭക്തി ബഹുമാനത്തോടെ മാറി നിന്നു വീക്ഷിച്ചിട്ടെയുള്ളു. പക്ഷേ ഡിസ്‌കവറി ചാനലില്‍ സംപ്രേഷണം ചെയ്യുന്ന കടല്‍ കാഴ്ചകള്‍ എന്നും എന്നെ ആകര്‍ഷിച്ചിട്ടുണ്ട്. എന്നെങ്കിലും വെള്ളത്തിന്റെ അടിയിലെ മായാലോകം കാണണം എന്ന് മനസ്സില്‍ കുറിച്ചിട്ടു. ഭയം എന്ന വികാരത്തെ കീഴ്‌പ്പെടുത്തി മാത്രമേ സോളോ യാത്രകള്‍ ചെയ്യാന്‍ പറ്റൂ. അങ്ങനെ സ്വയം വളരുന്നതോടൊപ്പം വെള്ളത്തോടുള്ള ഭയത്തെ (Aquaphobia) ഇല്ലാതാക്കാന്‍ കൂടിയാണ് ഞാന്‍ സ്‌ക്യൂബാ ഡൈവിങ് എന്ന സാഹസത്തിനു മുതിര്‍ന്നത്.

അന്വേഷിച്ചപ്പോള്‍ ലക്ഷദ്വീപ്, ആന്‍ഡമാന്‍ മുതലായ സ്ഥലങ്ങളിലാണ് ഡൈവിങ് ഏറ്റവും നന്നായിട്ട് ചെയ്യാന്‍ സൗകര്യമുള്ളതെന്ന് മനസ്സിലായി. അതിനു പക്ഷേ ചിലവേറും. തല പുകഞ്ഞ് ഇരുന്നപ്പോഴാണ് ഒരു സുഹൃത്ത് കോവളത്ത് സ്‌ക്യൂബ ഡൈവിങ് ഉണ്ടെന്ന് പറഞ്ഞത്. പിന്നെ കൂടുതലൊന്നും ആലോചിച്ചില്ല. ഗൂഗിള്‍ അമ്മച്ചിയോട് ചോദിച്ചപ്പോള്‍ ബോണ്ട് സഫാരി യുടെ 'sea life safari' കണ്ടെത്തി. ഒഴിവ് കിട്ടിയ ഒരു ഞായറാഴ്ച അങ്ങനെ കോവളത്ത് എത്തി.

എത്തിയപ്പോള്‍ കടലില്‍ visibility കുറവ് ആണെന്ന് അറിഞ്ഞു.വേണമെങ്കില്‍ വേറൊരു ദിവസത്തേക്ക് മാറ്റാം ഡൈവിങ്. മനസ്സില്‍ അപ്പോ ഒരാഗ്രഹം, visibility കുറവുള്ളപ്പോള്‍ കടലിന്റെ അവസ്ഥ എന്താണെന്ന് അറിയാമല്ലോ. പിന്നെ ഒന്നും കാണാന്‍ പറ്റിയില്ല എങ്കിലും കടലിന്റെ അടിയില്‍ പോകുന്നത് അനുഭവിച്ച് അറിയാമല്ലോ. അങ്ങനെ രണ്ടും കല്പിച്ച് ഞാന്‍ ഡൈവ് ചെയ്യാന്‍ തന്നെ തീരുമാനിച്ചു. സ്‌ക്യൂബ ഡൈവിങിന്റെ അനുഭവങ്ങള്‍ വിശദമായി വായിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ -

മിത്ര കണ്ട കടലിനടിയിലെ ലോകം; 'സീ ലൈഫ് സഫാരി' ലക്ഷ ദ്വീപിലും ആന്‍ഡമാനിലും മാത്രമല്ല കേരളത്തിലുമുണ്ട്


Next Story

Related Stories