TopTop
Begin typing your search above and press return to search.

മൂന്ന് നൂറ്റാണ്ട് മുമ്പ് കുവൈറ്റ് പട്ടണത്തിന് ചുറ്റുമായി നിര്‍മ്മിച്ച് മതില്‍; ചിത്രം 1920-ല്‍ പകര്‍ത്തിയത്

മൂന്ന് നൂറ്റാണ്ട് മുമ്പ് കുവൈറ്റ് പട്ടണത്തിന് ചുറ്റുമായി നിര്‍മ്മിച്ച് മതില്‍; ചിത്രം 1920-ല്‍ പകര്‍ത്തിയത്

കുവൈറ്റിന്റെ സുരക്ഷിതത്വത്തിന് വേണ്ടി ആ പട്ടണത്തിന്റെ ചുറ്റുമായി മൂന്ന് നൂറ്റാണ്ട് മുമ്പ് അന്ന് ഭരിച്ചിരുന്ന രാജാവ് (അമീര്‍) വളരെ ഉയരത്തില്‍ മതില്‍ നിര്‍മിച്ചു. കടല്‍പ്പുറ്റ്, കളിമണ്ണ് ഒക്കെയായിരുന്നു നിര്‍മാണത്തിന് ഉപയോഗിച്ചിരുന്നത്. അവക്ക് ഇടയ്ക്കിടെ ഗേയ്റ്റുകള്‍ നിര്‍മിച്ചു. ഒട്ടാകെ അഞ്ചു കവാടങ്ങളാണ് നിര്‍മിച്ചത്. ഓരോന്നിനും ഓരോ പേരുകളും കൊടുത്തു. കവാടങ്ങളുടെ ആ പേരുകള്‍ പണ്ട് എനിക്കറിയാമായിരുന്നു. ഇപ്പോള്‍ മറന്നു.

ആ അഞ്ച് വാതിലുകളുടെയും ഫോട്ടോവില്‍ ഇപ്പോള്‍ എന്റെ കയ്യില്‍ രണ്ടെണ്ണം മാത്രമേയുള്ളൂ. വാതിലുകള്‍ മരം കൊണ്ടുള്ളതായിരുന്നു. അവക്ക് അറബികള്‍ പോലും 'ദര്‍വാസ' എന്നാണു പറഞ്ഞിരുന്നത്. ഇറാനിലെ ഫാര്‍സി, ഹിന്ദുസ്ഥാനി, ഹിന്ദി, ഉര്‍ദു ഭാഷകളില്‍ ദര്‍വാസ എന്നാല്‍ വാതില്‍ എന്നാണ് അര്‍ത്ഥം. ഈ ഫോട്ടോകളില്‍ ഒന്ന് 1940ന് മുമ്പും ഒന്ന് 1920ലേയുമാണ്.

കൃത്യസമയം കഴിഞ്ഞാല്‍ (ഉദാഹരണത്തിന് രാത്രി) ആ ഗേയ്റ്റുകള്‍ അടക്കുമെന്ന് കേട്ടതായി ഞാന്‍ ഓര്‍ക്കുന്നു. അവിടെ കാവല്‍കാരും ഉണ്ടായിരുന്നു. ഈ ചുറ്റുമതിലുകള്‍ക്ക് ഇടക്കിടെയായി നിരീക്ഷണ ഗോപുരം (watch tower) ഉണ്ടായിരുന്നു. അത് 26ഓ 28ഓ എണ്ണം ആയിരുന്നു. കുവൈറ്റ് പട്ടണം വികസിച്ചപ്പോള്‍ ഓരോന്നായി ഇവ പൊളിച്ചു മാറ്റി. ഏറ്റവും ഒടുവില്‍ ഇവയെല്ലാം പൊളിച്ചു മാറ്റിയത് 1957ല്‍ ആയിരുന്നു.

ഇവയില്‍ ദര്‍വാസയെപ്പറ്റി എന്നോട് പറഞ്ഞത് കാട്ടൂരിലെ എന്റെ അകന്നബന്ധുവും കുവൈറ്റിലെ ആദ്യകാല പ്രാവാസിയും ഒരു പാട് വര്‍ഷം കുവൈറ്റില്‍ ഉണ്ടായിരുന്ന വ്യക്തിയാണ്. ബാക്കി ഞാന്‍ എഴുതിയ കാര്യങ്ങളില്‍ ചിലത് അദ്ധേഹത്തിന് അറിയില്ലായിരുന്നു. ചിലത് കേട്ടതായി ഓര്‍ക്കുന്നു എന്നും പറഞ്ഞു.


Next Story

Related Stories