TopTop
Begin typing your search above and press return to search.

ക്ലോക്ക് ടവര്‍ റോഡിലൂടെ പര്യടനം നടത്തുന്ന ദുബായ് ഭരണാധികാരി, അരനൂറ്റാണ്ട് മുമ്പുള്ള ചിത്രം

ക്ലോക്ക് ടവര്‍ റോഡിലൂടെ പര്യടനം നടത്തുന്ന ദുബായ് ഭരണാധികാരി, അരനൂറ്റാണ്ട് മുമ്പുള്ള ചിത്രം

ഏതാണ്ട് അരനൂറ്റാണ്ട് മുമ്പുള്ള ചിത്രമാണിത്. ദുബായിലെ അന്നത്തെ ലാന്‍ഡ് മാര്‍ക്ക് ആയ ക്ലോക്ക് ടവറില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്ക് പോകുന്നതിന് മുമ്പ് മറ്റൊരു റൗണ്ട് എബൗട്ട് ഉണ്ടായിരുന്നു. അതാണ് ഫ്‌ളയിം റൗണ്ട് എബൗട്ട്. അവിടെയാണ് പിന്നീട് ദുബായ് നാഷണല്‍ എയര്‍ ട്രാവല്‍ ഏജന്‍സി (DNATA) വന്നത്. 1971ലെ ഫോട്ടോയാണ് ഇത്.

ദുബായ് ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് റാശിദ് ബിന്‍ സഈദ് അല്‍മക്തൂമിന്റെ പര്യടനമാണ് ചിത്രത്തില്‍. ഇവിടെ നമ്മള്‍ ഇന്ത്യക്കാര്‍ ഒരിക്കലും മറക്കാന്‍ പാടില്ലാത്ത അന്നത്തെ ട്രൂഷ്യല്‍ സ്റ്റേറ്റിലെ (പിന്നീട് UAE) രണ്ട് ഭരണാധികാരികളാണ് ഷെയ്ഖ് റാശിദ് ബിന്‍ സയീദ് അല്‍മക്തൂമും അബുദാബി ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹിയാനും.

ഈ ഫോട്ടോവില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്. അന്നത്തെ റോഡുകള്‍, സ്ട്രീറ്റ് ലൈറ്റ്, കെട്ടിടങ്ങള്‍, റോഡ് സൈഡിലുള്ള ബോര്‍ഡ്, ബാക്കിയുള്ള സ്ഥലത്തെ പൂഴിമണല്‍. വലത് ഭാഗത്തുള്ള കെട്ടിടങ്ങളുടെയും ക്ലോക്ക് ടവറിന്റെയും മുകളില്‍ രണ്ടു തരത്തിലുള്ള പതാകകള്‍ കാണുന്നില്ലേ? അത് ഒന്ന് ദുബായിയുടെയും മറ്റേത് യുഎഇ-യുടെയുമാണ്.

ആ വാഹനങ്ങളുടെ ഇടയില്‍ വെളുത്ത നിറത്തില്‍ ഒരു കാര്‍ഗോ വാഹനമില്ലേ? അതിന്റെ പിന്‍ഭാഗത്ത്, അതായത് ആ കെട്ടിടങ്ങളുടെ പിന്നില്‍ വെറുമൊരു പൂഴിമണലുള്ള ഇടവഴിയില്‍ ഒരു കമ്പനി ഉണ്ടായിരുന്നു. Gulf Etternit എന്നാണ് പേര്. അവിടെ കേരളത്തില്‍ ഇടത്തരം കുടുംബത്തില്‍ ജനിച്ച, അന്നത്തെ കാലത്ത് ഡിപ്ലോമക്ക് പഠിച്ച ഒരു വ്യക്തി ഓഫീസ് ബോയി ആയി ജോലി ചെയ്തിരുന്നു. ഓഫീസ് തുടച്ച് വൃത്തിയാക്കുക, ഫയല്‍ എടുത്ത് കൊടുക്കുക, കൂട്ടത്തില്‍ ചായ ഉണ്ടാക്കി കൊടുക്കുക ഇതായിരുന്നു ആ പതിനെട്ടുകാരന്റെ ജോലി. ആ പതിനെട്ടുകാരന്‍ ഇപ്പോള്‍ അറുപത്തിയൊമ്പത് വയസ്സ് കഴിഞ്ഞ് സപ്തതിയിലേക്ക് പൊയ്‌ക്കൊണ്ടിരുന്നു.


Next Story

Related Stories