TopTop
Begin typing your search above and press return to search.

പ്ലോവര്‍ പക്ഷികളുടെ വിഹാര കേന്ദ്രമായി ആലപ്പുഴ ബീച്ച്; കൊറോണ ഇങ്ങനെയൊക്കെയാണ് പ്രകൃതിയെ തിരിച്ച് കൊണ്ടുവരുന്നത്

പ്ലോവര്‍ പക്ഷികളുടെ വിഹാര കേന്ദ്രമായി ആലപ്പുഴ ബീച്ച്; കൊറോണ ഇങ്ങനെയൊക്കെയാണ് പ്രകൃതിയെ തിരിച്ച് കൊണ്ടുവരുന്നത്

കൊറോണ വൈറസ് (കോവിഡ് 19) ലോകം മുഴുവനും വ്യാപിക്കുമ്പോള്‍ മനുഷ്യരിലെല്ലാം ഭീതി നിറഞ്ഞിരിക്കുകായാണ്. വൈറസിനെ ഭയന്ന് എല്ലാ മേഖലകളും സ്തംഭിച്ചിരിക്കുമ്പോള്‍, കൊറോണ ഭൂമിയ്ക്കും പ്രകൃതിയ്ക്കും ജീവിവര്‍ഗ്ഗങ്ങള്‍ക്കും ഗുണകരമാവുകയാണ്. പല രാജ്യങ്ങളും പൂര്‍ണ്ണമായോ ഭാഗികമായോ അടച്ചിടലില്‍ ആയത്തോടെ ആഗോള മലിനീകരണത്തിന്റെ തോത് കുത്തനെ കുറഞ്ഞിരിക്കുകയാണ്. വര്‍ഷങ്ങളായി മലിനീകരണം കുറയ്ക്കാന്‍ പലനടപടികള്‍ കൊണ്ടുവന്നിട്ടും നടക്കാത്ത ഗുണപരമായ മാറ്റങ്ങളാണ് കഴിഞ്ഞ കുറച്ച് നാളുകള്‍ കൊണ്ട് ഉണ്ടായിരിക്കുന്നത്. ടൂറിസം കൊണ്ട് മലിനീകരിക്കപ്പെട്ട പല പ്രദേശങ്ങളും ഇപ്പോള്‍ തിരിച്ച് വരവിന്റെ പാതിയിലാണ്.

ഇതിന് ഉദാഹരണമാണ് മനുഷ്യരുടെ ഇടപെടല്‍ കുറഞ്ഞതോടെ കടലിലെ പല ജീവികളും തീരത്തേക്ക് തിരിച്ചെത്തിയത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്തോടെ സഞ്ചാരികളും ജനങ്ങളും ഇല്ലാതായ ആലപ്പുഴ ബീച്ചില്‍ ഇപ്പോള്‍ പ്ലോവര്‍ കടല്‍പക്ഷികളുടെ വിഹാര കേന്ദ്രമാണ്. നേരത്തെ ജനങ്ങള്‍ വന്‍തോതില്‍ ഇടപെടലുകള്‍ നടത്തിയിരുന്നത് കൊണ്ട് ആലപ്പുഴ ബീച്ചില്‍ പല കടല്‍പക്ഷികളും സൈ്വര്യവിഹാരം നടത്താന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ തീരം വിജനമായത്തോടെ പ്ലോവര്‍ കടല്‍പക്ഷികള്‍ ഉള്‍പ്പടെ യഥേഷ്ടം ബീച്ചില്‍ പറന്ന് നടക്കുകയാണ്. കടലിലെ മാലിന്യങ്ങള്‍ കുറഞ്ഞത്തോടെ പല കടല്‍ ജീവികള്‍ക്കും ഇപ്പോള്‍ ആശ്വാസമാണ്. കോവളവും, മുംബൈയിലെ ജൂഹു ബീച്ച്, ചെന്നൈയിലെ മറീന ബീച്ച്, തുടങ്ങിയ തീരങ്ങളും സന്ദര്‍ശകര്‍ ഇല്ലാത്തത് കൊണ്ട് വൃത്തിയായി കിടക്കുകയാണ്.

കടല്‍ മാത്രമല്ല വായുമലീനികരണത്തിലും നല്ല വിത്യാസമുണ്ടായിട്ടുണ്ട്. നിരത്തില്‍ വാഹനങ്ങള്‍ കുറഞ്ഞതും, പല വ്യവസായശാലകളും അടച്ചതും, ബീച്ചുകളിലും പരിസ്ഥിതി ലോലമായ ടൂറിസ്റ്റ് മേഖലകളിലും ആളുകള്‍ കുറഞ്ഞതും പ്രകൃതിയില്‍ മാലിന്യം അടിഞ്ഞുകൂടുന്നതിനെ നല്ലൊരു പരിധിവരെ കുറഞ്ഞിട്ടുണ്ട്. ഇത് മലിനീകരണം കുറയ്ക്കാന്‍ സഹായിച്ചു. വൈറസ് ഏറ്റവും അധികം ബാധിച്ച ചൈന, ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വന്‍തോതില്‍ മലിനീകരണം കുറഞ്ഞിട്ടുണ്ട് കഴിഞ്ഞ രണ്ടുമാസമായി ഏഷ്യയിലെയും യൂറോപ്പിലെയും നഗരങ്ങളില്‍ നൈട്രജന്‍ ഡൈ ഓക്‌സൈഡിന്റെ അളവ് (NO2) കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ വളരെ കുറവാണെന്ന് പഠനം പറയുന്നത്.

ഹ്യൂഗോ ഒബ്‌സര്‍വേറ്ററി ഡയറക്ടര്‍ ഫ്രാങ്കോയിസ് ജെമെനെ വ്യക്തമാക്കുന്നത്, ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകമെമ്പാടും ഏഴ് ദശലക്ഷം ആളുകളാണ് മലിനീകരണം മൂലം മരിക്കുന്നത്, കൊറോണ മൂലം ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് ഇത് എന്നാണ്. കിഴക്കന്‍ - മധ്യ ചൈനയിലുടനീളമുള്ള നൈട്രജന്‍ ഡൈ ഓക്‌സൈഡിന്റെ അളവ് സാധാരണയേക്കാള്‍ 10-30% കുറവാണ് എന്നാണ് പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. വൈറസ് വ്യാപനത്തെ നിയന്ത്രിക്കാനായി ചൈനയിലെ ഫാക്ടറികളുടെ പ്രവര്‍ത്തനങ്ങള്‍ ഗണ്യമായ കുറച്ചതാണ് മലിനീകരണത്തിന്റെ തോത് വലിയ രീതിയില്‍ കുറഞ്ഞത്

ഇന്ത്യയുടെ പരിസ്ഥിതിക്കും ഗുണമുണ്ടായിട്ടുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വൈറസ് കാരണം റോഡുകളില്‍ വാഹനങ്ങള്‍ ഇല്ലാതാവുകയും, സിനിമാശാലകള്‍, സ്‌കൂളുകള്‍, റെസ്റ്റോറന്റുകള്‍, മറ്റ് പൊതു സ്ഥലങ്ങള്‍ എന്നിവ അടച്ചുപൂട്ടുകയും ധാരാളം ആളുകള്‍ വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുകയും ചെയ്യുന്നതിനാല്‍ മലിനീകരണത്തിന് കുപ്രസിദ്ധി നേടിയ ഇന്ത്യന്‍ നഗരങ്ങള്‍, കഴിഞ്ഞ ദിവസങ്ങളിലെ ലോക്ക് ഡൗണ്‍ മൂലം മലിനീകരണം കുറഞ്ഞതായും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഡല്‍ഹി, മുംബൈ, വരാണസി, കൊല്‍ക്കത്ത നഗരങ്ങളില്‍ മാലിന്യത്തിന്റെ അളവില്‍ ഗുണപരമായ രീതിയില്‍ വ്യത്യാസമുണ്ട്.


Next Story

Related Stories