TopTop
Begin typing your search above and press return to search.

സൂക്കുല്‍ ജദീദ് അബുദാബി ഒരുകാലത്തിങ്ങനെയായിരുന്നു

സൂക്കുല്‍ ജദീദ് അബുദാബി ഒരുകാലത്തിങ്ങനെയായിരുന്നു

ഷെരീഫ് ഇബ്രാഹിം

ഇതാണ് സൂക്കുല്‍ ജദീദ് അബുദാബി, അതായത് അബുദാബി പുതിയ മാര്‍ക്കറ്റ്.. ഈ ഫോട്ടോവിന്റെ ഇടത് ഭാഗത്ത് (ഫോട്ടോവില്‍ ഇല്ല) ആണ് സൂക്കുല്‍ ഖദീം (ടോക്യോ മാര്‍ക്കറ്റ് എന്ന് വിളിക്കുന്ന അബുദാബി പഴയ മാര്‍ക്കറ്റ്). 1975ല്‍ പകര്‍ത്തിയതാണ് ഈ ചിത്രം. ഈ ഫോട്ടോ എടുത്തതിന് ശേഷമുള്ള വര്‍ഷങ്ങളിലാണ് രണ്ട് മാര്‍ക്കറ്റുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ഫ്‌ലൈഓവര്‍ നിര്‍മിച്ചത്.
കൂടാതെ ഈ മീഡിയന്റെ സൈഡിലൂടെ മുകളില്‍ ശൂലം ആകൃതിയിലുള്ള ഫെന്‍സിംഗും നിര്‍മിച്ചു. ആളുകള്‍ ഫ്‌ലൈഓവറിലൂടെ കടക്കാതെ റോഡ് മുറിച്ചു കടക്കുകയാണെങ്കില്‍ സിവില്‍ ഡ്രസ്സില്‍ ഉള്ള പോലീസുകാര്‍ അവര്‍ക്ക് ഫൈന്‍ അടിച്ചിരുന്നു. ഖലീഫ സ്ട്രീറ്റ് എന്നാണ് ഈ റോഡ് അറിയപ്പെടുന്നത്.

ഇതിന്റെ അടുത്തുണ്ടായിരുന്ന ഒമാന്‍ ബാങ്കിന് മുന്നിലുള്ള കെട്ടിടത്തില്‍ ഞാന്‍ നാല് വര്‍ഷം താമസിച്ചിട്ടുണ്ട്. ഈ പുതിയ മാര്‍ക്കറ്റ് വന്നിട്ടും എനിക്ക് ഏറ്റവും ഇഷ്ടം പഴയ മാര്‍ക്കറ്റ് ആയിരുന്നു. കൂടുതല്‍ ഷോപ്പുകള്‍ അവിടെ ആയിരുന്നു.

Next Story

Related Stories