TopTop
Begin typing your search above and press return to search.

അരലക്ഷത്തിലധികം പരിപാടികളുള്ള ലോകത്തിലെ ഏറ്റവും വലിയ കലോത്സവമായ എഡിന്‍ബര്‍ഗ് ഫെസ്റ്റിവല്‍ ഫ്രിഞ്ച് റദ്ദാക്കി

അരലക്ഷത്തിലധികം പരിപാടികളുള്ള ലോകത്തിലെ ഏറ്റവും വലിയ കലോത്സവമായ എഡിന്‍ബര്‍ഗ് ഫെസ്റ്റിവല്‍ ഫ്രിഞ്ച് റദ്ദാക്കി

അരലക്ഷത്തിലധികം പരിപാടികളുള്ള ലോകത്തിലെ ഏറ്റവും വലിയ ആര്‍ട്ട് ഫെസ്റ്റിവലായ എഡിന്‍ബര്‍ഗ് ഫെസ്റ്റിവല്‍ ഫ്രിഞ്ച് റദ്ദാക്കി. കൊറോണ വൈറസ് (കോവിഡ് 19) നിയന്ത്രിക്കാന്‍ സാധിക്കാതെ ലോകം മുഴുവന്‍ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ഫെസ്റ്റിവല്‍ സംഘാടകര്‍ ഈ വര്‍ഷത്തെ കലോത്സവം റദ്ദാക്കാന്‍ നിര്‍ബന്ധിതരായത്. കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി മുടക്കമില്ലാതെ നടന്നിരുന്ന കലോത്സവമായിരുന്നു സ്‌കോട്ട്ലന്‍ഡിലെ എഡിന്‍ബര്‍ഗിലെ ഈ ഫെസ്റ്റിവല്‍.

ഫ്രിഞ്ച് സൊസൈറ്റിയുടെ ചീഫ് എക്‌സിക്യൂട്ടീവ് പ്രസ്താവിച്ചത് - നിസ്സംശയമായും, ഇത് ലോകത്തിലെ ഏറ്റവും വലിയ ഉത്സവമാണ്. നിര്‍ഭാഗ്യകരമായ ഈ രോഗം പൊട്ടിപ്പുറപ്പെട്ടതിനാല്‍ ഇപ്പോള്‍ നമുക്ക് അത് നഷ്ടപ്പെട്ടു. ഈ വേനല്‍ക്കാലത്ത് ആസൂത്രണം ചെയ്തതുപോലെ ഫ്രിഞ്ച് ഫെസ്റ്റും ഞങ്ങളുടെ മറ്റ് ഓഗസ്റ്റ് ഉത്സവങ്ങളും നടക്കില്ല എന്നത് വളരെ ഹൃദയഹാരിയായ ഒന്നാണ്.

എന്നിരുന്നാലും, എല്ലാ വശങ്ങളും പരിശോധിച്ച് വിദഗ്ദ്ധരുടെ ഉപദേശം സ്വീകരിക്കുകയും ചെയ്തപ്പോള്‍ ഉചിതമായ ഒന്ന് എന്നത് ഉത്സവങ്ങള്‍ റദ്ദ് ചെയ്യുക എന്നാണ്. പങ്കെടുക്കുന്നവരുടെയും പ്രേക്ഷകരുടെയും പ്രദേശവാസികളുടെയും സുരക്ഷയാണ് ആദ്യം പരിഗണിച്ചത്. മുന്‍നിരയിലുള്ള നിരവധി ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആരോഗ്യ - സാമൂഹിക പരിപാലന വിദഗ്ധര്‍ തുടങ്ങിയവരുമായി ആലോചിച്ചാണ് തീരുമാനം എടുത്തതെന്നും ചീഫ് എക്സിക്യൂട്ടീവ് വ്യക്തമാക്കി.

എഡിന്‍ബര്‍ഗ് ഫെസ്റ്റിവല്‍ ഫ്രിഞ്ചിനൊപ്പെ റദ്ദാക്കിയ ഉത്സവങ്ങളില്‍ എഡിന്‍ബര്‍ഗ് ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍, എഡിന്‍ബര്‍ഗ് ഇന്റര്‍നാഷണല്‍ ബുക്ക് ഫെസ്റ്റിവല്‍, എഡിന്‍ബര്‍ഗ് ആര്‍ട്ട് ഫെസ്റ്റിവല്‍, റോയല്‍ എഡിന്‍ബര്‍ഗ് മിലിട്ടറി ടാറ്റൂ എന്നിവയും റദ്ദാക്കി. ഒട്ടേറെ ഉത്സവങ്ങള്‍ നടക്കുന്നതിനാല്‍ ഓഗസ്റ്റ് മാസത്തിലെ സ്‌കോട്ട്ലന്‍ഡിലെ പ്രധാന വിനോദസഞ്ചാരയിടമാണ് എഡിന്‍ബര്‍ഗ് നഗരം. കഴിഞ്ഞ 72 വര്‍ഷമായി യാതൊരു മാറ്റവുമില്ലാതെ നടന്ന് വന്നിരുന്നതാണ് ഇവിടുത്തെ ഉത്സവങ്ങള്‍.

എഡിന്‍ബര്‍ഗ് ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലിനോടുള്ള വാശിയിലായിരുന്നു എഡിന്‍ബര്‍ഗ് ഫെസ്റ്റിവല്‍ ഫ്രിഞ്ച് ആരംഭിച്ചത്. 1947ലെ എഡിന്‍ബര്‍ഗ് ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിന് എട്ട് നാടക കമ്പനികളാണ് ഫ്രിഞ്ച് ആരംഭിച്ചത്. പിന്നീടാണ് ഫ്രിഞ്ച് ആഗോള തലത്തില്‍ തലത്തില്‍ തന്നെ പ്രസിദ്ധി നേടി ലോകോത്തര ഉത്സവമായി മാറുകയായിരുന്നു. എല്ലാ വര്‍ഷവും ഓഗസ്റ്റ് മാസത്തില്‍ മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന കലയുടെയും സംസ്‌കാരത്തിന്റെയും മഹത്തായ ആഘോഷമാണ് എഡിന്‍ബര്‍ഗ് ഫെസ്റ്റിവല്‍.

2019ലെ ഫെസ്റ്റിവലിന് 63 രാജ്യങ്ങളില്‍ നിന്ന് ഏകദേശം 59600 ഓളം തിയേറ്റര്‍, നൃത്തം, സര്‍ക്കസ്, ഫിസിക്കല്‍ തിയറ്റര്‍, കോമഡി, മ്യൂസിക്കല്‍, ഓപ്പറ, കാബറേറ്റ്, കുട്ടികളുടെ പ്രകടനങ്ങള്‍ തുടങ്ങിയവ നടന്നിരുന്നു.


Next Story

Related Stories