TopTop

യോഗയുടെ ജനപ്രീയത കുറയുന്നു; ഇന്ത്യയിലേക്ക് വിദേശികളെ എത്തിക്കുന്നത് ഇപ്പോള്‍ ആയുര്‍വേദം

യോഗയുടെ ജനപ്രീയത കുറയുന്നു; ഇന്ത്യയിലേക്ക് വിദേശികളെ എത്തിക്കുന്നത് ഇപ്പോള്‍ ആയുര്‍വേദം

നിരന്തരമായ പ്രക്ഷോഭങ്ങള്‍ക്കിടയിലും, 2019- ല്‍ ലോകത്തില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന നഗരമായി ഹോങ്കോംഗ് മാറിയിരിക്കുകയാണ്‌. ലോകത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ച് പഠനം നടത്തുന്ന യൂറോമോണിറ്റര്‍ ഇന്റര്‍നാഷണല്‍ ആണ് ഏറ്റവും ജനപ്രിയ നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 2019 ജൂണ്‍വരെയുള്ള വിദേശ സന്ദര്‍ശകരുടെ എണ്ണത്തെ അടിസ്ഥാനമാകിയാണ് 2019-ലെ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.

2019-ലെ സന്ദര്‍ശകരുടെ എണ്ണം നോക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും ജനപ്രിയ നഗരമായി ഹോങ്കോംഗ് തിരഞ്ഞെടുക്കപ്പെടും. ബാങ്കോക്ക് രണ്ടാം സ്ഥാനവും മക്കാവുവും സിംഗപ്പൂരും മൂന്നും നാലും സ്ഥാനങ്ങളില്‍ എത്തുമെന്നും പ്രതീക്ഷിക്കുന്നു. ലണ്ടന്‍ നഗരം അഞ്ചാം സ്ഥാനത്തും എത്തും. മറ്റ് പ്രദേശങ്ങളെക്കാള്‍ ഏഷ്യന്‍ നഗരങ്ങളെയാണ് സന്ദര്‍ശകര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. മികച്ച 100 നഗരങ്ങളില്‍ 43 എണ്ണവും ഏഷ്യയിലാണ്. 2013-ല്‍ അത് 34 ആയിരുന്നു.

ചൈനയുമായുള്ള ബന്ധവും, മികച്ച ഷോപ്പിംഗ് കേന്ദ്രങ്ങളും, ശക്തമായ സാംസ്‌കാരിക പൈതൃകവുമൊക്കെയാണ് ഹോങ്കോംഗിനെ ജനപ്രിയമാക്കുന്നത്. 'സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം കനക്കുമ്പോഴും 2019-ലും ഹോങ്കോംഗ് ജനപ്രിയ നഗരമായി തുടരുമെന്ന്' യൂറോമോണിറ്റര്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലെ ഡല്‍ഹി, ഈജിപ്തിലെ ഹര്‍ഗഡ, ജപ്പാനിലെ ഫുകുവോക എന്നിവയും വളര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കാണേണ്ട നഗരങ്ങളായി റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. ആരോഗ്യ ടൂറിസമാണ് ഇന്ത്യയുടെ സ്ഥാനം നിലനിര്‍ത്തുന്നത്. യോഗയുടെ ജനപ്രീയത കുറയുമ്പോഴും ആയുര്‍വേദം കൂടുതല്‍ ശ്രദ്ധ നേടുന്നുണ്ട്.


Next Story

Related Stories