TopTop
Begin typing your search above and press return to search.

ഈ എയര്‍ മെയില്‍ ട്രൂഷ്യല്‍ സ്റ്റേറ്റ്‌സില്‍പ്പെട്ട അബുദാബിയുടെയാണ്, 'ഇത്തരം കവറുകള്‍ അന്നത്തെ ഞങ്ങളുടെയും നാട്ടുകാരുടെയും ഐഡന്റിറ്റി ആയിരുന്നു'

ഈ എയര്‍ മെയില്‍ ട്രൂഷ്യല്‍ സ്റ്റേറ്റ്‌സില്‍പ്പെട്ട അബുദാബിയുടെയാണ്,  ഇത്തരം കവറുകള്‍ അന്നത്തെ ഞങ്ങളുടെയും നാട്ടുകാരുടെയും ഐഡന്റിറ്റി ആയിരുന്നു

ഷെരീഫ് ഇബ്രാഹിം

നമ്മള്‍ ഇന്ന് അറിയപ്പെടുന്ന യുഎഇ-യുടെ (UAE - United Arab Emirates), ഞാന്‍ എത്തുമ്പോഴുള്ള (1969) നാമം ട്രൂഷ്യല്‍ സ്റ്റേറ്റ്‌സ് എന്നായിരുന്നു എന്ന് ഇതിന് മുമ്പ് എഴുതിയിട്ടുണ്ട്. അതിന് മുമ്പത്തെ നാമം ട്രൂഷ്യല്‍ ഒമാന്‍ കോസ്റ്റ് എന്നായിരുന്നു. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ആദ്യത്തെ പേരില്‍ ഒമാന്‍ എന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ഒമാന്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നില്ല.
ഫീച്ചര്‍ ഇമേജില്‍ കാണുന്ന തപാല്‍ കവര്‍ (എയര്‍ മെയില്‍) കണ്ടില്ലേ? ഇത് ട്രൂഷ്യല്‍ സ്റ്റേറ്റ്‌സില്‍പ്പെട്ട അബുദാബിയുടെ ആണ്. അതിലെ സ്റ്റാമ്പില്‍ കാണുന്ന കൊടി അബുദാബിയുടേതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.. അതിന്റെ മൂല്യം കൊടുത്തിരിക്കുന്നത് ഫില്‍സ് ആണ്. അതായത് ബഹ്റൈന്‍ ഫില്‍സ്. ആയിരം ഫില്‍സ് ആണ് ഒരു ദിനാര്‍. ഇത്തരം കവറുകള്‍ അന്നത്തെ ഞങ്ങളുടെയും നാട്ടുകാരുടെയും ഐഡന്റിറ്റി ആയിരുന്നു.

മുകളില്‍ കാണുന്ന സ്റ്റാമ്പ് ഷാര്‍ജയുടെ ആണ്. അതില്‍ കാണുന്ന കൊടിയുടെ ചിത്രം ഷാര്‍ജയുടെ ആണ്. അതിലെ ഫോട്ടോ അന്നത്തെ ഷാര്‍ജ ഭരണാധികാരിയുടെ ആണ്. അതില്‍ അതിന്റെ മൂല്യം എഴുതിയിരിക്കുന്നത് ഇന്ത്യയുടെ നയാപൈസ-യില്‍ (NP) ആണ്.

ഈ ചിത്രം ട്രൂഷ്യല്‍ സ്റ്റേറ്റ്‌സിന്റെ പതാകയുടെയാണ്. അതായത് ഈ ഏഴ് സംസ്ഥാനത്തിനും കൂടിയുള്ള പതാക. അതില്‍ കാണുന്ന നക്ഷത്രത്തിന് ഏഴു കാലുകള്‍ കാണുന്നില്ലേ? അത് ഏഴു സംസ്ഥാനങ്ങളെ സൂചിപ്പിക്കുന്നു.
അന്നും ഇന്നും അന്നത്തെ ഓരോ സ്റ്റേറ്റ്‌സിനും ഇപ്പോഴത്തെ എമിറേറ്റുകള്‍ക്കും സ്വന്തമായി പതാക ഉണ്ട്. അവ അവരുടെ രാജകുടുംബാംഗങ്ങളും സര്‍ക്കാര്‍ വകുപ്പുകളും ഉപയോഗിക്കുന്നു. സ്വന്തമായ പതാക ഇപ്പോള്‍ ഏറ്റവും അധികം ഉപയോഗിക്കുന്നത് ദുബായ് ആണ്.


Next Story

Related Stories