TopTop

മഞ്ഞില്‍ കുളിച്ച പര്‍വതങ്ങള്‍... സ്ഫടികജലമുറഞ്ഞ തടാകങ്ങള്‍ - ഷിംലയിൽ കാണാനുള്ളത്

മഞ്ഞില്‍ കുളിച്ച പര്‍വതങ്ങള്‍... സ്ഫടികജലമുറഞ്ഞ തടാകങ്ങള്‍ - ഷിംലയിൽ കാണാനുള്ളത്

നാലുപാടും മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന പര്‍വ്വതങ്ങള്‍.. അതിനിടയിലൂടെ തെളിഞ്ഞുകാണുന്ന പച്ചപ്പ്.. സ്ഫടികജലമുറഞ്ഞ തടാകങ്ങള്‍.. കാലാതീതമായ സൗന്ദര്യം ആസ്വദിക്കാന്‍ ഷിംല നിങ്ങളെ സ്വാഗതം ചെയ്യുന്നു. ഹില്‍ സ്റ്റേഷനുകളുടെ രാജകുമാരി എന്നും സമ്മര്‍ റെഫ്യൂജ് എന്നുമൊക്കെ അറിയപ്പെടുന്ന ഇവിടം സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ്. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് അവരുടെ വേനല്‍ക്കാല തലസ്ഥാനമായിരുന്നു ഷിംല. ഏത് സീസണിലും സന്ദര്‍ശിക്കാവുന്ന വശ്യമനോഹാരിതയാണ് ഷിംലയുടെ ഏറ്റവും മികച്ച സവിശേഷത. ആരെയും വശീകരിക്കുന്ന ഷിംലയുടെ ചില പ്രധാന ആകര്‍ഷണങ്ങള്‍ ഇതാ:

കല്‍ക്ക-ഷിംല റെയില്‍വേ


ഈ മലയോര തീവണ്ടി പാത ഇന്ന് യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള സ്ഥലമാണ്. 1898-ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച 96 കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന ഈ പാത അക്കാലം മുതല്‍തന്നെ പ്രശസ്തമാണ്. കല്‍ക്ക (ഹരിയാനയിലെ ഒരു പട്ടണം) മുതല്‍ ഷിംല വരെ നീണ്ടുകിടക്കുന്ന പാതയാണിത്. സമ്മര്‍ ഹില്‍, സോളന്‍ തുടങ്ങി നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സ്റ്റോപ്പുകള്‍ ഉണ്ട്. തുരങ്കങ്ങളിലൂടെയും പാലങ്ങളിലൂടെയും ഉള്ള യാത്ര അവിസ്മരണീയമായ ഒരു അനുഭവമായിരിക്കും.കുഫ്രി


ഷിംലയില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെയുള്ള കുഫ്രി, സ്‌കീയിങ്ങില്‍ തുടക്കം കുറിക്കുന്നവര്‍ക്ക് പോകുവാന്‍ പറ്റിയ ഇടമാണ്. ഹിമാലയന്‍ നാഷണല്‍ പാര്‍ക്ക്, സ്‌കീയിങ്ങ് കോഴ്സുകള്‍, തുടങ്ങിയവയില്‍ കൈവെക്കുവാന്‍ പറ്റിയ ഇടം. 2510 മീറ്റര്‍ ഉയരത്തിലുള്ള ഈ ഹിമാലയന്‍ താഴ്വര പ്രകൃതിസ്നേഹികളെയും സാഹസികരെയും ഒരുപോലെ ആനന്ദിപ്പിക്കും. കുഫ്രിയും ഷിംലയ്ക്ക് ചുറ്റുമുള്ള ചില സ്ഥലങ്ങളും ഒരുകാലത്ത് നേപ്പാളിന്റെ ഭാഗമായിരുന്നു. ഷിംല സന്ദര്‍ശിക്കുന്നുണ്ടെങ്കില്‍ കുഫ്രിയും തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ടതാണ്.

കുഫ്രിയില്‍ എത്തിയാല്‍ മറക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍

1. മനോഹരമായ കാഴ്ചകള്‍ ആസ്വദിക്കുക.

2. സ്‌കീയിംഗ് പോലുള്ള സാഹസിക വിനോദങ്ങള്‍.

3. അമ്യൂസ്മെന്റ് പാര്‍ക്കായ കുഫ്രി ഫണ്‍ വേള്‍ഡ്.

4. സമയമുണ്ടെങ്കില്‍ ഹിമാലയന്‍ മൃഗശാലയും സന്ദര്‍ശിക്കുക

ജാഖൂ ഹില്‍


ഷിംലയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെയുള്ള ജാഖൂ ഹില്ലാണ് ഏറ്റവും ഉയരമുള്ള കൊടുമുടി. മഞ്ഞു പുതഞ്ഞു കിടക്കുന്ന ഹിമാലയക്കാഴ്ചകള്‍ കൊണ്ടു സമ്പന്നമായ ജാഖൂ ഹില്‍ സമുദ്ര നിരപ്പില്‍ നിന്നും 8000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. നഗരത്തിന്റെ മനോഹരമായ കാഴ്ച കാണാന്‍ മറ്റൊരു മികച്ച സ്ഥലമില്ല. ഇതിന്റ ഏറ്റവും മുകളിലായി ഹനുമാന് സമര്‍പ്പിച്ചിരിക്കുന്ന പുരാതന ജാഖൂ ക്ഷേത്രവുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഹനുമാന്‍ പ്രതിമ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

ജഖൂ ഹില്ലില്‍ എത്തിയാല്‍ മറക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍

1. വാക്‌സ് മ്യൂസിയം സന്ദര്‍ശിക്കുക.

2. പുരാതന ജഖൂ ക്ഷേത്രം സന്ദര്‍ശിക്കുക.

മാള്‍ റോഡ്


ഷിംലയിലെ ഏറ്റവും പ്രധാനപ്പെട്ട ഷോപ്പിങ്ങ് ഡെസ്റ്റിനേഷനാണ് ദ മാള്‍ എന്നറിയപ്പെടുന്ന മാര്‍ക്കറ്റ്. ഷിംലയെ എളുപ്പത്തില്‍ അടുത്തറിയാന്‍ പറ്റുന്ന സ്ഥലം. കഫേകള്‍, റെസ്റ്റോറന്റുകള്‍, ബുക്ക് ഷോപ്പുകള്‍, പബ്ബുകള്‍, ബാറുകള്‍ തുടങ്ങി വേണ്ടതെല്ലാം അവിടെയുണ്ട്. ഷിംലയുടെ വശ്യത ആലേഖനം ചെയ്ത ഓരോ ഇടങ്ങളും സന്തോഷത്തിന്റെ കാഴ്ചകള്‍ സമ്മാനിക്കും.മാള്‍ റോഡില്‍ എത്തിയാല്‍ മറക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍

1. ഇതുവരെ അറിഞ്ഞിട്ടില്ലാത്ത കൊതിയൂറും വിഭവങ്ങള്‍.

2. ഹിമാചല്‍ പ്രദേശിലെ തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള ഇടങ്ങള്‍

3. ഗെയ്റ്റി തിയേറ്ററിന്റെയും ടൗണ്‍ഹാളിന്റെയും ചരിത്രം.

4. സ്‌കാന്‍ഡല്‍ പോയിനറും കാളി ബാരി ക്ഷേത്രവും

റിഡ്ജ്ഷിംലയിലെ ഏറ്റവും വലിയ തുറസ്സായ ഇടമാണ് റിഡ്ജ് എന്നറിയപ്പെടുന്നത്. പട്ടണത്തിന്റെ മധ്യഭാഗത്തായി മാള്‍ റോഡിനു സമീപം സ്ഥിതി ചെയ്യുന്ന ഇവിടം നഗരത്തിലെ സാംസ്‌കാരിക പരിപാടികള്‍ നടക്കുന്ന ഇടം കൂടിയാണ്. പര്‍വത ശിഖരങ്ങളുടെ മനോഹരമായ കാഴ്ചകള്‍ക്കൊപ്പം ക്രൈസ്റ്റ് ചര്‍ച്ച്, സ്റ്റേറ്റ് ലൈബ്രറി, ഗെയ്റ്റി ഹെറിറ്റേജ് കള്‍ച്ചറല്‍ കോംപ്ലക്‌സ് തുടങ്ങിയവ ഇവിടെയാണുള്ളത്. പര്‍വ്വതങ്ങളുടെ കാഴ്ച നിങ്ങള്‍ക്ക് ഇഷ്ടമാണെങ്കില്‍, ഇതാണ് നിങ്ങള്‍ സ്വപ്നതുല്യമായി കാത്തിരിക്കുന്ന സ്ഥലം. മഞ്ഞുമൂടിയ പര്‍വതനിരകളുടെ അത്ഭുതകരമായ കാഴ്ചയില്‍ നിങ്ങള്‍ മതിമറക്കും.
ഷിംല റിഡ്ജില്‍ എത്തിയാല്‍ മറക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍

1. ഷോപ്പിംഗ്

2. റെസ്റ്റോറന്റുകളിലെ പ്രത്യേക ഭക്ഷണങ്ങള്‍ കഴിക്കുക.

3. ക്രൈസ്റ്റ് ചര്‍ച്ച് സന്ദര്‍ശിക്കുക.

4. ട്യൂഡര്‍ ലൈബ്രറിയില്‍ അല്‍പനേരമെങ്കിലും ഇരിക്കുക.

5. നഗരത്തിന്റെ അതിശയകരമായ കാഴ്ചകള്‍ നഷ്ടപ്പെടുത്താതിരിക്കുക.


Next Story

Related Stories