TopTop
Begin typing your search above and press return to search.

കൊറോണ വൈറസ്: ചൈനയില്‍ നിന്ന് വരുന്നവരെ എയര്‍പോര്‍ട്ടുകളില്‍ തെര്‍മല്‍ സ്‌ക്രീനിംഗിന് വിധേയരാക്കുമെന്ന് വ്യോമയാന മന്ത്രാലയം

കൊറോണ വൈറസ്: ചൈനയില്‍ നിന്ന് വരുന്നവരെ എയര്‍പോര്‍ട്ടുകളില്‍ തെര്‍മല്‍ സ്‌ക്രീനിംഗിന് വിധേയരാക്കുമെന്ന് വ്യോമയാന മന്ത്രാലയം

കൊറോണ വൈറസ് ഭീഷണി കണക്കിലെടുത്ത് ചൈനയില്‍ നിനന് ഇന്ത്യയിലെത്തുന്ന യാത്രക്കാരെ വിമാനത്താവളങ്ങളില്‍ തെര്‍മല്‍ സ്‌ക്രീനിംഗിന് വിധേയരാക്കാന്‍ തീരുമാനം. രാജ്യത്തെ ഏഴ് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലാണ് ഇതിനുള്ള സംവിധാനമുണ്ടാവുക. ഡല്‍ഹി, കൊല്‍ക്കത്ത, മുംബയ്, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു, കൊച്ചി എയര്‍പോര്‍ട്ടുകളില്‍. ചൈനയിലെ വുഹാനില്‍ വ്യാപകമായി ന്യൂമോണിയ പടരുന്നത് നൊവേല്‍ കൊറോണ വൈറസ് മൂലമാണ് എന്നാണ് കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് ചൈനയില്‍ നിന്ന് വരുന്നവര്‍ക്ക് തെര്‍മല്‍ സ്‌ക്രീനിംഗ് ഏര്‍പ്പെടുത്താന്‍ വ്യോമയാന മന്ത്രാലയം തീരുമാനിച്ചത്.

ചൈനീസ് നിയന്ത്രണത്തിലുള്ള ഹോങ്കോങ്ങില്‍ നിന്ന് വരുന്നവരേയും തെര്‍മല്‍ സ്‌ക്രീനിംഗിന് വിധേയരാക്കും. കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ചൈനയിലേയോ ഹോങ്കോങ്ങിലേയോ വിമാനത്താവളങ്ങളില്‍ നിന്ന് വരുന്നവര്‍, പ്രത്യേകിച്ച്‌ പനിയും ചുമയും കഫക്കെട്ടും മറ്റും അനുഭവപ്പെടുന്നവര്‍ ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിക്കണം. ഇവരെ മറ്റുള്ളവരില്‍ നിന്ന് മാറ്റി ചികിത്സിക്കേണ്ടി വരും (ഐസൊലേഷന്‍). യാത്രക്കാര്‍ക്ക് വിമാനങ്ങളില്‍ തന്നെ അറിയിപ്പ് നല്‍കണം. യാത്രക്കാരുടെ തെര്‍മല്‍ സ്‌ക്രീനിംഗ്, ഇമ്മിഗ്രേഷന്‍ ഭാഗത്ത് വച്ച്‌ നടത്തും.

മുംബയ് എയര്‍പോര്‍ട്ടില്‍ എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ (എപിഎച്ച്‌ഒ), ഹെല്‍ത്ത് കൗണ്ടറും തെര്‍മല്‍ സ്‌കാനറുകളും പ്രീ ഇമ്മിഗ്രേഷന്‍ ഏരിയയില്‍ സ്ഥാപിച്ച്‌ കഴിഞ്ഞു. വുഹാനില്‍ കണ്ടെത്തിയ കൊറോണ വൈറസ്, ഇതുവരെ കണ്ടെത്തിയവയില്‍ നിന്ന് വളരെ വ്യത്യസ്തമാണ് എന്നാണ് ചൈനീസ് അധികൃതര്‍ പറയുന്നത്. കൊറോണയുടെ ലക്ഷണങ്ങള്‍ സംബന്ധിച്ച്‌ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ) മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. പനിയും ശ്വാസതടസവുമെല്ലാം ഇതില്‍ പെടുന്നു.

Next Story

Related Stories