TopTop
Begin typing your search above and press return to search.

4ഡി ട്രാവല്‍ ഓഫറുമായി ഐഎച്ച്‌സിഎല്‍

4ഡി ട്രാവല്‍ ഓഫറുമായി ഐഎച്ച്‌സിഎല്‍

ഡ്രീം, ഡ്രൈവ്, ഡിസ്‌കവര്‍, ഡിലൈറ്റ് എന്ന 4ഡി ട്രാവല്‍ ഓഫറിലൂടെ പ്രകൃതിയോട് ഒത്തുചേരാനും ആസ്വദിക്കാനുമുള്ള അവസരം ഒരുക്കി ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി (ഐഎച്ച്‌സിഎല്‍). അതിഥികള്‍ക്ക് ആലപ്പുഴയും കുമരകവും അടക്കമുള്ള സ്ഥലങ്ങളിലെ എക്‌സ്‌ക്ലൂസീവ് വില്ലകളും ബംഗ്ലാവുകളും കോട്ടേജുകളും സ്വീറ്റുകളും തെരഞ്ഞടുക്കാം. ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷയും ശുചിത്വവുമാണ് എല്ലായിടത്തും ഉറപ്പുവരുത്തിയിരിക്കുന്നതെന്നും കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

1881-ല്‍ പതിനഞ്ച് ഏക്കറില്‍ കുടുംബ എസ്റ്റേറ്റായി പണിതീര്‍ത്തതാണ് താജ് കുമരകം റിസോര്‍ട്ട് ആന്‍ഡ് സ്പാ. കുമരകം പക്ഷിസങ്കേതത്തിനോടു തൊട്ടുചേര്‍ന്നുള്ള, മനോഹരമായ തടാകത്തിനു തീരത്തായുള്ള ബംഗ്ലാവിന്റെ ചരിത്രം ഉറങ്ങുന്ന ഇടനാഴികള്‍ അതിഥികളെ സ്വാഗതം ചെയ്യും. സവിശേഷമായ സാംസ്‌കാരവും ഭൂപ്രകൃതിയുമുള്ള നാടാണ് കേരളമെന്ന് താജ് കുമരകം ആന്‍ഡ് സ്പാ കേരളയുടെ ജനറല്‍ മാനേജര്‍ അഷീര്‍ബാദ് പ്രഹാരാജ് ചൂണ്ടിക്കാട്ടി. പുതിയ ഉദ്യമത്തിലൂടെ അതിഥികള്‍ക്ക് ഏറ്റവും ഉയര്‍ന്ന സുരക്ഷയോടുകൂടി വീട്ടില്‍നിന്ന് അധികം അകലെയല്ലാതെ സ്വകാര്യ ഇടങ്ങളും വിനോദോപാധികളും രുചികരമായ വിഭവങ്ങളും ലഭ്യമാക്കുകയാണ്.

കുടുംബാംഗങ്ങള്‍ ഒത്തുള്ള ഹൃദ്യമായ അവധിക്കാലത്തിന് ആലപ്പുഴയിലേയ്ക്ക് ഒരു ഡ്രൈവ് ആകാം. പാതിരാമണലിലെ അമ സ്റ്റേയ്‌സ് ആന്‍ഡ് ട്രെയില്‍സിന്റെ പരമ്പരാഗതമായ ബംഗ്ലാവില്‍ താമസിക്കാം. വേമ്പനാട് കായലിനോട് ചേര്‍ന്ന് പാരമ്പര്യമുറങ്ങുന്ന ഗ്രാമത്തിലെ പാതിരാമണല്‍ വില്ലയില്‍ പഴമയും ആധുനികതും കൂടിക്കലര്‍ന്ന കേരളവാസ്തുവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. അത്തന്‍ഗുഡി ചെട്ടിനാട് ടൈലുകള്‍ പതിച്ചിരിക്കുന്ന മുറികളില്‍നിന്ന് വേമ്പനാട് കായലിന്റെ മനോഹരമായ കാഴ്ചയും ആസ്വദിക്കാം.

ആഹാരവും നികുതിയും അടക്കമുള്ള ഇന്‍ക്ലൂസീവ് ഓഫറാണ് ഡ്രീം, ഡ്രൈവ്, ഡിസ്‌കവര്‍, ആന്‍ഡ് ഡിലൈറ്റ്. സാനിറ്റൈസ് ചെയ്ത കാറുകളും അനുഭവസമ്പത്തുള്ള ഡ്രൈവര്‍മാരുമാണ് ലഭ്യമാക്കുന്നത്. രണ്ട് റിസോര്‍ട്ടുകളും പെറ്റ് ഫ്രണ്ട്‌ലി ആയിരിക്കും. ആയമാര്‍, ഡ്രൈവര്‍മാര്‍ എന്നിവരുടെ താമസത്തിനും ഭക്ഷണത്തിനും സൗകര്യം ചെയ്തു കൊടുക്കും. യാത്രയുടെ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ കാന്‍സലേഷനും മാറ്റങ്ങളും അനുവദിക്കുകയും മുഴുവനായി തുക റീഫണ്ട് ചെയ്യുകയും ചെയ്യും. ജൂണ്‍ പതിനെട്ട് മുതല്‍ ഈ എക്‌സ്‌ക്ലൂസീവ് സ്റ്റേ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി https://www.tajhotels.com/en-in/4dtravel/?Sf=gr എന്ന ലിങ്ക് കാണുക.ഐഎച്ച്‌സിഎലിലെ കര്‍ശനമായ സുരക്ഷാ ശുചിത്വ രീതികള്‍ മനസിലാക്കുന്നതിന് https://www.tajhotels.com/en-in/tajness-a-commitment-restrengthened/ എന്ന ലിങ്ക് കാണുക.


Next Story

Related Stories