TopTop
Begin typing your search above and press return to search.

അരിസോണയിലെ മലയിടുക്കുകളിലേക്ക് നടത്തിയ യാത്ര / ചിത്രങ്ങള്‍

അരിസോണയിലെ മലയിടുക്കുകളിലേക്ക് നടത്തിയ യാത്ര / ചിത്രങ്ങള്‍

അരിസോണ.. ഒരു ഭാഗത്ത് വരണ്ട മരുഭൂമിയും മറുഭാഗത്ത് പൈന്‍ കാടുകളും നിത്യഹരിതമരങ്ങളും ഒക്കെയുള്ള ഒരു സുന്ദരമായ പ്രദേശം. അമേരിക്കന്‍ ഐക്യനാടുകളുടെ തെക്ക് - പടിഞ്ഞാറന്‍ മേഖലയിലുള്ള ഒരു സ്റ്റേറ്റാണ് അരിസോണ. അരിസോണയുടെ വടക്കന്‍ പ്രദേശങ്ങള്‍ ഉയര്‍ന്ന പര്‍വ്വത പ്രദേശങ്ങളും പൈന്‍ കാടുകളും സാധാരണ കാലാവസ്ഥയുമാണെങ്കില്‍, തെക്ക് ഭാഗം കനത്ത ചൂടും മരുഭൂപ്രദേശങ്ങളുമാണ്.

അരിസോണയിലെ ഗ്ലെന്‍, ആന്റലോപ്, ഗ്രാന്‍ഡ് കാന്യോണ്‍ എന്നീ സ്ഥലങ്ങളില്‍ നടത്തിയ യാത്രയുടെ ചിത്രങ്ങളാണ് പങ്കുവയ്ക്കുന്നത്. വശ്യ സുന്ദരമായ ലേക്ക് പൗവ്വല്‍ (Lake Powell), ഹോഴ്‌സ് ഷൂ ബെന്‍ഡ് (Horse Shoe Bend), ആന്റലോപ് കാന്യോണ്‍ (Antelope Canyon), ഗ്രാന്‍ഡ് കാന്യോണ്‍ ( The Grand Canyosn), ഗ്ലെന്‍ കാന്യോണ്‍ നാഷണല്‍ പാര്‍ക്ക് (Glen Canyon National Park) തുടങ്ങിയ ഇടങ്ങളാണ് ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നത്.

'അഡള്‍ട്ട് ടൂറിസ്റ്റ് സ്‌പോട്ട്' എന്ന പേരില്‍ പ്രശസ്തമായ ലാസ് വേഗാസ് സ്ഥിതി ചെയ്യുന്ന നെവാഡ സ്റ്റേറ്റ് അരിസോണയുടെ സമീപത്താണ്. നെവാഡ കൂടാതെ ന്യൂ മെക്‌സിക്കോ, യൂറ്റാ, കാലിഫോര്‍ണിയ, കൊളറാഡോ തുടങ്ങിയവയും അയല്‍ സംസ്ഥാനങ്ങളാണ്. അരിസോണയ്ക്ക് മെക്‌സിക്കോയുമായി 600 കിലോമീറ്ററിലധികം രാജ്യാന്തര അതിര്‍ത്തിയുമുണ്ട്. മെക്‌സിക്കയുടെ വടക്കന്‍ സംസ്ഥാനങ്ങളായ സൊനോറ, ബാജ കാലിഫോര്‍ണിയ തുടങ്ങിയ സ്റ്റേറ്റുകളുമായിട്ടാണ് അരിസോണ അതിര്‍ത്തി പങ്കിടുന്നത്. യുഎസിലെ ഒരു സ്‌റ്റേറ്റിലേക്ക് ഒരു അവധിക്കാല യാത്ര ചിന്തിക്കുന്നുണ്ടെങ്കില്‍ എന്തുക്കൊണ്ടും അനുയോജ്യമായ ഒരു പ്രദേശമാണ് അരിസോണ. വിനോദത്തിനും സാഹസികതയ്ക്കും ഒരു പോലെ അവസരമുണ്ടവിടെ..

നീന പോള്‍ നടത്തിയ അരിസോണ യാത്രയുടെ ലിങ്ക് -

A ROAD TRIP TO THE CANYONS OF ARIZONA


Next Story

Related Stories