TopTop
Begin typing your search above and press return to search.

95 ദിവസം, അഞ്ച് രാജ്യങ്ങള്‍; കോഴിക്കോട് നിന്നും സൈക്കിളില്‍ സിംഗപ്പൂരിലേക്ക്

95 ദിവസം, അഞ്ച് രാജ്യങ്ങള്‍; കോഴിക്കോട് നിന്നും സൈക്കിളില്‍ സിംഗപ്പൂരിലേക്ക്

റോട്ടറി ക്ലബുകളെ തമ്മില്‍ ഒന്നിപ്പിക്കാന്‍ 95 ദിവസം സൈക്കിളില്‍ സഞ്ചരിച്ച് രണ്ട് മലയാളികള്‍. കോഴിക്കോട് നിന്നും ഓഗസ്റ്റ് എട്ടിന് പുറപ്പെട്ട ഫായിസും, അജിത്തും ഇപ്പോള്‍ മലേഷ്യയുടെ തലസ്ഥാനമായ ക്വാലലംപൂരില്‍ എത്തി. ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മര്‍, തായ്‌ലന്‍ഡ്, മലേഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലൂടെ സഞ്ചരിക്കാനുദ്ദേശിച്ച യാത്ര ഇപ്പോള്‍ 95 ദിവസം പിന്നിട്ടിരിക്കുകയാണ്. കേരള ചരിത്രത്തില്‍ ഇതാദ്യമായാണ് രണ്ടു മലയാളികള്‍ ഈ വഴികളിലൂടെ സൈക്കിളില്‍ സഞ്ചരിക്കുന്നത്.

ലോട്ടറി ലോകത്തെ തമ്മില്‍ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവരുടെ യാത്ര. ഏഴ് രാജ്യങ്ങളിലെ റോട്ടറിയന്മാരെ ഒന്നിപ്പിക്കാനും, പിന്നീട് ഈ രാജ്യങ്ങളില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ക്ലബ് അംഗങ്ങളെ ഒരുമിപ്പിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതും ഇവര്‍ മുന്നോട്ട് വെക്കുന്ന സാധ്യതകളില്‍ ഒന്നാണ്.

ഇതുവരെ ഏഴായിരത്തി അഞ്ഞൂറിലധികം കിലോമീറ്ററാണ് ഇവര്‍ യാത്ര ചെയ്തിരിക്കുന്നത്. ഇവര്‍ മുന്നൂറിലധികം റോട്ടറി അംഗങ്ങളെ തമ്മില്‍ ഇതുവരെ ബന്ധിപ്പിച്ചു. ഡിസംബര്‍ 6നാണ് ഇവര്‍ സിംഗപ്പൂരില്‍ എത്തുക.


Next Story

Related Stories