TopTop
Begin typing your search above and press return to search.

ഭൂട്ടാൻകാർ ശരിക്കും സന്തോഷത്തിലാണോ? പ്രാർത്ഥന പതാകകൾ അവർക്ക് സന്തോഷം നൽകുന്നുണ്ടോ? - ഒരു യാത്രാനുഭവം / ചിത്രങ്ങൾ കാണാം

ഭൂട്ടാൻകാർ ശരിക്കും സന്തോഷത്തിലാണോ? പ്രാർത്ഥന പതാകകൾ അവർക്ക് സന്തോഷം നൽകുന്നുണ്ടോ? - ഒരു യാത്രാനുഭവം / ചിത്രങ്ങൾ കാണാം

മിക്ക യാത്രകളും തുടങ്ങുന്നത് എവിടെയെങ്കിലും കാണുന്ന ഒരു ഫോട്ടോയില്‍ നിന്നാകും. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് 'ടൈഗേഴ്‌സ് നെസ്റ്റിന്റെ' ഒരു ഫോട്ടോയില്‍ നിന്നാണ് ഈ യാത്രയുടെ തുടക്കം. ഭൂട്ടാന്‍ ഒരു സ്വപ്നമായി ഖല്‍ബില്‍ കയറി കൂടാനുള്ള മറ്റൊരു ഒരു കാരണം, ''Gross National Happiness is more important than Gross Domestic Product" (മൊത്ത ആഭ്യന്തര ഉൽപ്പാദനത്തേക്കാൾ പ്രധാനം മൊത്ത ദേശീയ സന്തോഷം) എന്ന് കരുതുന്നത് കൊണ്ടായിരുന്നു.

ഒരു രാജ്യം അതിന്റെ വികസനത്തെ വിലയിരുത്തുന്നത് അവിടെ ജീവിക്കുന്ന ജനങ്ങളുടെ സന്തോഷത്തിന്റെ അളവിലും കൂടി ആണെങ്കില്‍ അവിടെ എത്ര മനോഹരമായിരിക്കണം. ഭൂട്ടാനെക്കുറിച്ചുള്ള അന്വേഷണം അവിടെ തുടങ്ങി. പിന്നെ കുറച്ചു കാലത്തേക്ക് ഓഫീസിലെ ടേബിളില്‍ കിടക്കുന്ന ബുക്കില്‍ അവസാനത്തെ കുറെ പേജുകളില്‍ പ്രോഗ്രാമിങ്ങിനു പകരം തിംഫുവും പാറോയും ഒക്കെ ആയിരുന്നു. മനസില്‍ ഒരുപാട് തവണ യാത്ര ചെയ്ത് എനിക്ക് ഭുട്ടാന്റെ ചിത്രം മനഃപാഠം ആയിരുന്നു. പല കാരണങ്ങള്‍ കൊണ്ടും ഈ യാത്ര ഒരുപാട് വൈകി. ഇപ്പോള്‍ തോന്നി ഇതാണ് ഏറ്റവും അനുയോജ്യമായ സമയം എന്ന്. അതുകഴിഞ്ഞാല്‍ ഒരു പക്ഷേ നടന്നില്ലെങ്കിലോ എന്നു കരുതി പെട്ടന്ന് ഒരു ദിവസം പോകാന്‍ തീരുമാനിക്കുകയായിരുന്നു.

ഏഷ്യയിലെ ഏറ്റവും സന്തുഷ്ടമായ രാജ്യവും ലോകത്തെ എട്ടാമത്തെ സന്തോഷകരമായ രാജ്യവുമാണ് ഭൂട്ടാന്‍. പുരോഗതിയോ വികസനമോ അളക്കുന്നതിനുള്ള മാര്‍ഗമായ ജിഡിപിയ്ക്ക് പകരമായി ഭൂട്ടാന്‍ ജിഎന്‍എച്ച് (Gross National Happiness) ഉപയോഗിക്കുന്നു. ഇതൊക്കെകൊണ്ട് ഭൂട്ടാനിലെ ആളുകള്‍ ഒക്കെ ഭയങ്കര സന്തോഷത്തില്‍ ജീവിക്കുന്നവര്‍ ആണെന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ ഈ യാത്ര എന്റെ കാഴ്ചപ്പാടുകള്‍ മാറ്റി. ദാരിദ്ര്യവും തൊഴിലില്ലായ്മയും അത്ര വികസിച്ചിട്ടില്ലാത്ത വിദ്യാഭ്യാസ, ആരോഗ്യ മേഖലകളും ഒക്കെ അവരെയും അലട്ടുന്ന പ്രശ്‌നങ്ങള്‍ ആണ്. ഇതുകൂടാതെ ദിനംപ്രതി ഭൂട്ടാനിലേക്ക് വരുന്ന ടൂറിസ്റ്റുകള്‍ അവരുടെ പ്രകൃതിയുടെ സന്തുലനാവസ്ഥയേയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. മനുഷ്യന്മാരെക്കാള്‍ ബുദ്ധ പ്രതിമകളുള്ള നാട്ടില്‍ ആത്മീയതകൊണ്ടും 80 ശതമാനം വനങ്ങള്‍ നിറഞ്ഞ പ്രകൃതി തരുന്ന ശാന്തത കൊണ്ടും ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് സന്തോഷത്തോടെ ജീവിക്കുകയാണവര്‍. ഭൂട്ടാനില്‍ പറക്കുന്ന ഓരോ പ്രാര്‍ത്ഥന പതാകകളും അവര്‍ വിശ്വസിക്കുന്നതുപോലെ സന്തോഷവും സമാധാനവും കൊണ്ടുവരട്ടെ.

ഭൂട്ടാനിലെ 'ഡ്രക്ക് വാങ്ക്യാല്‍ ചോര്‍ട്ടന്‍സ്' എന്ന പേരില്‍ 108 സ്മാരക സ്തൂപങ്ങള്‍ ഉള്ള ഡോച്ചുല പാസും, തിംഫു, വാങ്ഡ്യു ഗ്രാമം, പുനഖ സോങ്, മോ ചു നദി, ഫോ ചു നദി, പുനഖ തൂക്കുപാലം, കുന്‍സെന്‍ഫോഡ്രാങ് നേച്ചര്‍ പാര്‍ക്കിലെ ബുദ്ധ ഡോര്‍ഡെന്മയുടെയും ചിത്രങ്ങള്‍ കാണാം..

അഞ്ച് ഭാഗങ്ങളായിട്ടുള്ള ഭൂട്ടാന്‍ യാത്രവിവരണം വായിക്കാം

ഒന്നാം ഭാഗം -

'ജൈഗോണിലെ ആ രാത്രി എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല; ശരീരം ഇന്ത്യയിലും മനസ് ഭൂട്ടാനിലുമായിരുന്നു'

രണ്ടാം ഭാഗം -

സ്പീഡ് കൂട്ടി വീശിയടിച്ച് ഒരു വളവു തിരിഞ്ഞതും മുന്നില്‍ റോഡില്ല, ഒരു നിമിഷം തെറ്റിയിരുന്നെങ്കില്‍ മലയുടെ ചെരിവിലൂടെ താഴേക്ക്..

മൂന്നാം ഭാഗം -

പതിനായിരം അടി മുകളിലുള്ള 'കടുവയുടെ കൂട്' തേടിയുള്ള മലകയറ്റം

നാലാം ഭാഗം -

'കാറ്റില്‍ പറക്കുന്ന ഓരോ കൊടിയും ഓരോ ആളുകളുടെ പ്രാര്‍ത്ഥനയാണ്..'

അഞ്ചാം ഭാഗം -

'ഹിമാലയന്‍ മലനിരകളിലെ മഞ്ഞ് മൂടിയ മലനിരകളുടെ മധ്യത്തിലുള്ള ചുരം ഇറങ്ങാന്‍ തുടങ്ങിയതും മഴ തകര്‍ത്തു പെയ്യാന്‍ തുടങ്ങി'


Next Story

Related Stories