TopTop
Begin typing your search above and press return to search.

'അപ്രതീക്ഷിത അത്ഭുതം'; സഞ്ചാരികളുടെ പ്രിയപ്പെട്ട പോപ്പി പാടം പൂത്ത് നില്‍ക്കുന്നതിന്റെ ബഹിരാകാശ ചിത്രം പുറത്തുവിട്ട് നാസ

പ്രകൃതിയുടെ ഒരു പൂന്തോട്ടം പൂത്ത് നില്‍ക്കുന്നതിന്റെ ബഹിരാകാശത്ത് നിന്നുള്ള ചിത്രമാണിത്. സഞ്ചാരികളുടെ പ്രിയപ്പെട്ട പൂന്തോട്ട താഴ്‌വരയായ കാലിഫോര്‍ണിയയിലെ ആന്റിലോപ് താഴ്‌വരയിലെ പോപ്പി റിസര്‍വാണിത്. അപ്രതീക്ഷിതമായി പോപ്പിച്ചെടികള്‍ പൂത്ത് പ്രദേശമാകെ ഓറഞ്ച് നിറമണിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. തെക്കന്‍ കാലിഫോര്‍ണിയയില്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കാര്യമായ മഴ ലഭിച്ചതോടെ പോപ്പി പൂക്കള്‍ വിരിയുന്നതിന് ഇടയാക്കിത്. പാര്‍ക്ക് അധികൃതര്‍ ഈ പുഷ്പ്പിക്കലിനെ 'അപ്രതീക്ഷിത അത്ഭുതം' എന്നാണ് വിശേഷിപ്പിച്ചത്.

ബഹിരാകാശത്ത് നിന്നുള്ള ഈ പ്രദേശത്തിന്റെ ചിത്രങ്ങള്‍ എര്‍ത്ത് ഒബ്‌സര്‍വേറ്ററി (https://earthobservatory.nasa.gov/) വെബ്‌സൈറ്റിലൂടെ നാസയാണ് പുറത്തുവിട്ടത്. ലാന്‍ഡ്സാറ്റ് 8 ഉപഗ്രഹത്തിലെ ഓപ്പറേഷണല്‍ ലാന്‍ഡ് ഇമേജര്‍ വഴി ഏപ്രില്‍ 14നാണ് ഈ ചിത്രങ്ങളെടുത്തിരിക്കുന്നത്. മൊജാവേ മരുഭൂമിയുടെ പടിഞ്ഞാറന്‍ മുനമ്പിലും നാസയുടെ ആംസ്‌ട്രോംഗ് ഫ്‌ലൈറ്റ് റിസര്‍ച്ച് സെന്ററിന് പടിഞ്ഞാറുമായിട്ടുള്ള ലാന്‍ഡ്‌സ്‌കേപ്പുകള്‍ ഓറഞ്ച് നിറത്തില്‍ പോപ്പി വയലുകള്‍ പുഷ്പിച്ചിരിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങളില്‍ ലഭിച്ചിരിക്കുന്നത്.

അധിക മഴയാണ് പോപ്പി പുഷ്പങ്ങള്‍ക്ക് പതിവിലും കൂടുതല്‍ കാലം നിലനില്‍ക്കാന്‍ സഹായിച്ചത്. പൂത്തു നില്‍ക്കുന്ന പോപ്പി 'ഓറഞ്ച്' പാടങ്ങളുടെ സാറ്റലൈറ്റിലൂടെയുള്ള ദൃശ്യങ്ങള്‍ക്ക് കാലവസ്ഥക്ക് അനുസരിച്ച് മാറ്റം വരാം. സൂര്യപ്രകാശമുള്ള സമയങ്ങളില്‍ പോപ്പി പുഷ്പങ്ങളുടെ ദളങ്ങള്‍ വിരിഞ്ഞ് നില്‍ക്കുമ്പോള്‍ അത് ലാന്‍ഡ്‌സ്‌കേപ്പിന് മുകളില്‍ ഒരു വലിയ ഓറഞ്ച് പുതപ്പ് പോലെ കാണപ്പെടുന്നു. കാറ്റുള്ളപ്പോഴും, തണുപ്പുള്ളപ്പോഴും പൂക്കള്‍ കൂമ്പിനില്‍ക്കും.


ഓറഞ്ച് പോപ്പികളെ കൂടാതെ ഇവിടെ ക്രീം കപ്പുകള്‍, പര്‍പ്പിള്‍ ബുഷ് ലുപിനുകള്‍, യെല്ലോ ഗോള്‍ഡ്ഫീല്‍ഡുകള്‍ (സൂര്യകാന്തിയുടെ ബന്ധു) എന്നിവയുമുണ്ട്. പക്ഷേ സാറ്റലൈറ്റ് ഇമേജറിയില്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കുന്നത് ഓറഞ്ച് പോപ്പികളെയാണ്. ഇപ്പോള്‍ കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ മറ്റ് പാര്‍ക്കുകളെപോലെ ഇവിടെയും സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എങ്കിലും ആളുകള്‍ക്ക് ഓണ്‍ലൈന്‍ ലൈവ് സ്ട്രീമുകളിലൂടെ പൂക്കള്‍ കാണാന്‍ കഴിയും.


മൊജാവേ മരുഭൂമി മേഖലയില്‍ സമുദ്രനിരപ്പില്‍ നിന്ന് 2,600 മുതല്‍ 3,000 അടി വരെ (790 മുതല്‍ 910 മീറ്റര്‍ വരെ) ഉയരത്തിലാണ് പോപ്പി റിസര്‍വ് സ്ഥിതി ചെയ്യുന്നത്. റിസര്‍വ് നിയന്ത്രിക്കുന്നത് കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പാര്‍ക്ക്‌സ് ആന്‍ഡ് റിക്രീയേഷനാണ്. പോപ്പി സാധാരണയായി പുഷ്പ്പിക്കുന്ന സീസണ്‍ ശൈത്യകാലത്തിന്റെ അവസാനത്തോടെ വസന്തത്തിന്റെ തുടക്കത്തിലാണ് (ഏകേദശം ഫെബ്രുവരി പകുതി മുതല്‍ മാര്‍ച്ച് ആദ്യം വരെ).






Next Story

Related Stories