TopTop
Begin typing your search above and press return to search.

കട്ജുവിനെ കുഴിയില്‍ ചാടിച്ചത് മലയാളി മാധ്യമപ്രവര്‍ത്തകര്‍

കട്ജുവിനെ കുഴിയില്‍ ചാടിച്ചത് മലയാളി മാധ്യമപ്രവര്‍ത്തകര്‍

[സൌമ്യ വധക്കേസിലെ വിധിയോടനുബന്ധിച്ച് സുപ്രീം കോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന് കോടതിയലക്ഷ്യത്തിന് നോട്ടീസ് ലഭിച്ച സാഹചര്യത്തില്‍ വന്ന വിവിധ മാധ്യമപ്രതികരണങ്ങളോട് സുപ്രീം കോടതി അഭിഭാഷകനായ അഡ്വ. ജയ്മോന്‍ ആന്‍ഡ്രൂസ് പ്രതികരിക്കുന്നു]

കട്ജുവിനെ ഈ നിലയില്‍ എത്തിച്ചതില്‍ മലയാള മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പങ്ക് ചില്ലറയല്ല... കേസിന്റെ നാള്‍വഴി പരിശോധിക്കൂ... ക്രിമിനല്‍ അപ്പീല്‍ വിധി വരുന്നത് വരെ മലയാളികള്‍ക്ക് മാത്രം താല്പര്യമുള്ള ഉള്ള ഒരു കേസ് ആയിരുന്നില്ലേ സൗമ്യ കേസ്? ആ കേസിനെപ്പറ്റി കട്ജുവിന് ഒന്നും അറിയില്ലായിരുന്നു എന്നത് ഊഹിക്കാവുന്നതല്ലേ ഉള്ളൂ. കേസ് രേഖകള്‍ പരിശോധിക്കാന്‍ കട്ജുബിന് ഒരു സംവിധാനവും ഇല്ല എന്നത് നമുക്ക് അറിയാം. അങ്ങനെയുള്ള കട്ജുവിന്റെ അടുത്തേക്ക് ഒരു പ്രമുഖ ചാനലിന്റെ സുപ്രീം കോടതി റിപ്പോര്‍ട്ടര്‍ കടന്നുചെല്ലുന്നു... ലേഖകന് കേസിനെപ്പറ്റി മനസ്സിലായത് പറയുന്നു... ലേഖകന്‍ കേസിന്റെ കടലാസ്സ് വായിച്ചിട്ടില്ല എന്നത് ഉറപ്പ്. കട്ജു ഒന്നും നോക്കാതെ തന്റെ ശൈലിയില്‍ പ്രതികരിക്കുന്നു. ചാനല്‍ അത് വര്‍ത്തയാക്കുന്നു.

ചാനലിന്റെയും ലേഖകന്റെയും ലക്ഷ്യം തങ്ങള്‍ അതിനു മുന്‍പ് കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകരെപ്പറ്റി നടത്തിയ അടിസ്ഥാനരഹിതമായ പരാമര്‍ശങ്ങളെ ന്യായീകരിക്കുക എന്നത് മാത്രം. മിടുക്കനായ ലേഖകന്‍ അതിനു പറ്റിയ ആളെത്തന്നെ പിടിച്ചു. ചാനല്‍ ഫ്‌ലാഷ്... തൊട്ടുപിന്നാലെ കട്ജുവിനെ ഫേസ്ബുക്ക് പോസ്റ്റ്. വിധിപോലും വായിച്ചിട്ടില്ല എന്ന് സ്പഷ്ടം. മറ്റു ചാനലുകള്‍ കൂട്ടത്തോടെ നോയിഡ യിലേക്ക്. സൂചിപ്പിക്കട്ടെ... മനസ്സില്ലാ മനസ്സോടെ പോയ ചാനലുകളും ഉണ്ട്. എല്ലാവരും കട്ജുവിന്റെ ബൈറ്റ് കൊടുക്കുന്നു... പേപ്പര്‍ ബുക്കിന്റെ ഒരു കോപ്പി സങ്കടിപ്പിച്ച് കട്ജുവിന് കൊടുക്കാന്‍ ഒരാളും തയ്യാറായില്ല... അത് അവരുടെ ജോലിയല്ല, സമ്മതിക്കാം.

കട്ജുവിന്റെ പോസ്റ്റ് വന്നതോടെ കേസിന് ദേശീയ ശ്രദ്ധ.... കട്ജുവിനെ അറിയാത്തവരായ മലയാളികള്‍ അദ്ദേഹത്തെ നീതിയുടെ പ്രതീകമാക്കി മനസ്സില്‍ വെക്കുന്നു... തോമസ് പി ജോസഫിനെയും നിഷേയെയും (സര്‍ക്കാര്‍ അഭിഭാഷകര്‍) മുച്ചൂടും ചീത്ത വിളിക്കുന്നു. മാധ്യമങ്ങളും അവര്‍ പറയുന്നത് കേട്ട് ജനങ്ങളും... സര്‍ക്കാരിനുമേല്‍ അമിതമായ സമ്മര്‍ദ്ദം.... മാധ്യമങ്ങളും ജനങ്ങളും ഒരേപോലെ പറയുന്നു... 'കട്ജു പറഞ്ഞപോലെ' എന്ന്. റിവ്യൂ പെറ്റീഷന്‍ ലിസ്റ്റ് ചെയ്യാന്‍ കോടതിയില്‍ അറ്റോര്‍ണി ജനറല്‍ കേരള സര്‍ക്കാരിന് വേണ്ടി മെന്‍ഷന്‍ ചെയ്തപ്പോള്‍ കോടതിയുടെ അസാധാരണ പ്രതികരണം... "We have already decided to list the matter in open court...". അനുഭവസമ്പന്നരായ മലയാളി സുപ്രീം കോടതി അഭിഭാഷകാര്‍ പറഞ്ഞു... ഇത് കട്ജുവിനുള്ള പണിയാണെന്ന്‍.

മാധ്യമങ്ങള്‍ക്കും ഞങ്ങളില്‍ ചിലര്‍ക്കും അത് പിടികിട്ടിയില്ല... അവര്‍ അവസരം മുതലെടുത്ത് സൌമ്യയുടെ അമ്മയ്ക്കും കേരളത്തിലെ ജനങ്ങള്‍ക്കും അനാവശ്യ പ്രതീക്ഷ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കി. അവസാനം റിവ്യൂ പെറ്റീഷന്‍ തള്ളാതെ തള്ളി സുപ്രീം കോടതി കട്ജുവിനെ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു... അത് ഒരു സോഫ്റ്റ് contempt of court ആണെന്ന് മനസ്സിലാകാതെ വീണ്ടും ആ അമ്മയ്ക്കും ജനങ്ങള്‍ക്കും കട്ജു രക്ഷകന്‍ ആകും എന്ന പ്രതീക്ഷ...

അതിനിടയില്‍ വിചാരണ കോടതി ജഡ്ജിയും അന്വേഷണ ഉദ്യോഗസ്ഥയും മറ്റുചിലരും കേട്ടുകേള്‍വി ഇല്ലാത്ത വിധം കട്ജുവിന്റെ വീട്ടില്‍ 'സൗഹൃദ സന്ദര്‍ശനം'... സുപ്രീം.കോടതിയില്‍ നിന്നും അനുകൂല ഉത്തരവ് പ്രതീക്ഷിച്ചിരുക്കുന്നവര്‍ കോടതി നീരസപ്പെട്ടിരിക്കുന്ന ആളെ കാണുന്നു... സമാന്യബുദ്ധിക്ക് നിരക്കാത്ത... പിന്നേ... കട്ജു വരും എല്ലാം ശരിയാകും... മലയാളികള്‍ ഏറെ സ്‌നേഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥയെപറ്റി അശ്ലീലം ധ്വനിപ്പിക്കിന്നതും ദ്വയര്‍ത്ഥം നിറഞ്ഞതുമായ കട്ജു കമന്റ്... മാധ്യമങ്ങള്‍ പിന്നെയും ഈ മഹാന്റെ ജല്പനങ്ങള്‍ വര്‍ത്തയാക്കുന്നു... ജനങ്ങള്‍ക്ക് വീണ്ടും അമിത പ്രതീക്ഷ നല്‍കുന്നു... കട്ജു എന്തോ പോയിന്റ് കണ്ടു വെച്ചിട്ടുണ്ട് എന്ന്....

ഇന്നലെ കട്ജു കോടതിയില്‍... ലോ കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ moot കോര്‍ട്ടിലെ വാദം ഇതിലും എത്രയോ മെച്ചം... ഇടക്കിടക്ക് that is commensense എന്ന്‍... ലോ കോളേജില്‍ ചേരുമ്പോള്‍ കേള്‍ക്കുന്ന വാചകം ആണ്...Commensense is not law എന്ന്... അവസാനം ഇരന്നു വാങ്ങിയ കോടതിയലക്ഷ്യം.

ജഡ്ജിമാര്‍ ഇതിനെ സമീപിച്ച രീതിയില്‍ എനിക്ക് വ്യക്തമായ അഭിപ്രായവ്യത്യാസമുണ്ട്... പക്ഷെ ഇങ്ങനെയൊരു മാനസിക നിലയുള്ള ഒരാളെ കാര്യം അറിയാതെയോ അറിഞ്ഞോ പ്രോത്സാഹിപിച്ചവര്‍കൂടി ഈ സമൂഹത്തോട് മറുപടി പറയണം. സൗമ്യയുടെ അമ്മയ്ക്കും ജനങ്ങള്‍ക്കും തെറ്റിദ്ധാരണ പരത്തി അമിതപ്രതീക്ഷ നല്‍കിയതിന്... രണ്ടു മാന്യരായ അഭിഭാഷകരെ അനാവശ്യമായി ക്രൂശിച്ചതിനും. കട്ജുവിനെ പ്രോത്സാഹിപ്പിച്ചും പ്രലോഭിപ്പിച്ചും ഈ നിലയില്‍ ആക്കിയതിനും.... ഇനിയെങ്കിലും ഇത്തരം കാര്യങ്ങള്‍ റിപ്പോര്‍ട്ട്.ചെയ്യുമ്പോള്‍ യാഥാര്‍ഥ്യങ്ങള്‍ കണക്കിലെടുക്കണം. വാര്‍ത്തയ്ക്ക് വേണ്ടി മാത്രമാകരുത്..

NB: എന്റെ സുഹൃത്തുക്കളായ സുപ്രീം കോടതി ലേഖകരോട് എനിക്ക് സ്‌നേഹം മാത്രമേ ഉള്ളൂ..I Love You All... കേരളത്തിലെ തര്‍ക്കവുമായി ഇതിനു ബന്ധമില്ല... അങ്ങനെ തോന്നിയാല്‍ അത് യാദൃശ്ചികം.

(അഡ്വ. ജയ്മോന്‍ ആന്‍ഡ്രൂസ് ഫേസ് ബുക്കില്‍ എഴുതിയത്:https://www.facebook.com/jaimon.andrews.9)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories