ന്യൂസ് അപ്ഡേറ്റ്സ്

മാണിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ല; ഉമ്മന്‍ ചാണ്ടി

അഴിമുഖം പ്രതിനിധി

കേരളാ കോണ്‍ഗ്രസ് നേതാക്കളേയോ കെ എം മാണിയേയോ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. ഇതിന്റെ പേരില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കെ എം മാണിയും കേരളാ കോണ്‍ഗ്രസും മുന്നണിവിട്ട സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. മാണി മുന്നണിവിട്ട സാഹചര്യത്തില്‍ ഇനിയുള്ള കാര്യങ്ങള്‍ യുഡിഎഫും കോണ്‍ഗ്രസും ആലോചിച്ച് തീരുമാനിക്കേണ്ടി വരുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍