Top

സുരേന്ദ്രന്റെ മുന്നറിയിപ്പിനു ബല്‍റാമിന്റെ പരിഹാസം

സുരേന്ദ്രന്റെ മുന്നറിയിപ്പിനു ബല്‍റാമിന്റെ പരിഹാസം
കന്നുകാലി കശാപ്പ് നിയന്ത്രണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടയില്‍ തൃത്താല എംഎല്‍എ വി ടി ബല്‍റാമിനു ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഭീഷണി കലര്‍ന്ന മുന്നറിയിപ്പ്. ബല്‍റാം കഴിഞ്ഞ ദിവസങ്ങളില്‍ ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റാണു സുരേന്ദ്രന്റെ പ്രകോപനത്തിനു കാരണം.

പ്രധാനമന്ത്രിയെ അവഹേളിച്ചു ബല്‍റാം പോസ്റ്റിട്ടു എന്നാണ് സുരേന്ദ്രന്റെ ആരോപണം. തൃശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന് ഇടയില്‍ ആയിരുന്നു സുരേന്ദ്രന്‍ ബല്‍റാമിനു മുന്നറിയിപ്പുകള്‍ നല്‍കിയത്. വളരെ മ്ലേച്ചമായ ഭാഷയാണു പ്രധാനമന്ത്രിക്കെതിരേ ബല്‍റാം ഉപയോഗിച്ചിരിക്കുന്നതെന്നും ഇത്തരം നെറികേടിന്റെ പേരില്‍ കേരളത്തിലെ ചെറുപ്പക്കാര്‍ എംഎല്‍എയെ എന്തെങ്കിലും ചെയ്താല്‍ പിന്നെ പറഞ്ഞിട്ടു കാര്യമുണ്ടാകില്ലെന്നും സുരേന്ദ്രന്‍ പറയുന്നു. ഞങ്ങളുടെ ചെറുപ്പക്കാരുടെ കൈകളില്‍ ഓടുന്നത് വെള്ളമല്ല, ചോര തന്നെയാണ്. തെമ്മാടിത്ത ഭാഷ ഉപയോഗിച്ചാല്‍ അതേ രീതിയില്‍ ചെറുപ്പക്കാര്‍ അദ്ദേഹത്തെ കൈകാര്യം ചെയ്‌തേക്കും. ബല്‍റാമിന് വാക്കുകൊണ്ടല്ല മറുപടി നല്‍കേണ്ടത്. അതിനു വേറെ രീതിയുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.



തനിക്കുള്ള മുന്നറിയിപ്പിനെ പുച്ഛിച്ചു തള്ളുന്ന തരത്തിലുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റായിരുന്നു സുരേന്ദ്രനുള്ള മറുപടിയായി വിടി ബല്‍റാം നല്‍കിയത്. ഒരു ഉള്ളിയുടെ ചിത്രവും കൂടെ ' ചുമ്മാ തൊലിച്ച് തൊലിച്ച് കളയാമെന്നേയുള്ളൂ. വേറെ പ്രത്യേകിച്ച് ഗുണമൊന്നുമില്ല. അതുകൊണ്ട് തന്നെ മറുപടിയും അര്‍ഹിക്കുന്നില്ല; എന്ന കുറിപ്പും.


Next Story

Related Stories