മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് സംബന്ധിച്ച് സിപിഐയുടെ നിലപാട് സംശയകരമാണെന്ന് മൂന്നാര്‍ മുന്‍ ദൗത്യസംഘ തലവന്‍ കെ സുരേഷ്കുമാര്‍ ഐഎഎസ്. ടാറ്റക്കെതിരെ സിപിഐ പാലിക്കുന്ന മൗനം സംശയകരമാണെന്നാണ് സുരേഷ്കുമാര്‍ പറഞ്ഞത്.
ടാറ്റക്കെതിരെ റവന്യു ഉദ്യോഗസ്ഥര്‍ നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐയുടെ നിലപാട് ആത്മാര്‍ത്ഥമാണെങ്കില്‍ രവീന്ദ്രന് പട്ടയത്തില്‍ നിലനില്‍ക്കുന്ന സിപിഐയുടെ പാര്‍ട്ടി ഓഫീസ് ആദ്യം പൊളിച്ചുമാറ്റണം. പാര്‍ട്ടിയുടെ ഔദ്യോഗിക ഓഫീസ് പോലുമല്ലാത്ത അത് റിസോര്‍ട്ട് ഉള്‍പ്പെടുന്ന വലിയ ഏഴുനില കെട്ടിടമാണ്. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അതാണ് ആദ്യം പൊളിച്ചുമാറ്റേണ്ടത്.
രവീന്ദ്രന് പട്ടയം വ്യാജമാണെന്ന് മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതാണ്. രവീന്ദ്രനെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ തുടര്‍നടപടി ഉണ്ടാകുന്നില്ലെന്നും സുരേഷ്കുമാര്‍ കുറ്റപ്പെടുത്തി.