ന്യൂസ് അപ്ഡേറ്റ്സ്

കടകംപള്ളി ഭൂമി തട്ടിപ്പ്; വിവാദ തണ്ടപ്പേര് റദ്ദാക്കി

ഭൂമി തട്ടിയെടുക്കാനായി ഭൂമാഫിയ വ്യാജമായി സൃഷ്ടിച്ച തണ്ടപ്പേരാണ് ഇതെന്ന് റവന്യു വകുപ്പും സിബിഐയും കണ്ടെത്തിയിരുന്നു

കടകംപള്ളി ഭൂമിതട്ടിപ്പിന് വേണ്ടി സൃഷ്ടിച്ച വിവാദ തണ്ടപ്പേര് 3587 സര്‍ക്കാര്‍ റദ്ദാക്കി. കടകംപള്ളി വില്ലേജിലെ 44 ഏക്കറോളം ഭൂമി തട്ടിയെടുക്കാനായി ഭൂമാഫിയ വ്യാജമായി സൃഷ്ടിച്ച തണ്ടപ്പേരാണ് ഇതെന്ന് റവന്യു വകുപ്പും സിബിഐയും കണ്ടെത്തിയിരുന്നു. ഇത് റദ്ദാക്കണമെന്ന് സിബിഐ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിട്ടും മുന്‍ സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിച്ചിരുന്നില്ല.

ഇതേ തുടര്‍ന്ന് നൂറോളം കുടുംബങ്ങള്‍ക്ക് കരം അടയ്ക്കാനും സാധിച്ചിരുന്നില്ല. തണ്ടപ്പേര് റദ്ദാക്കിയതോടെ ഇതിന് പരിഹാരമാകും. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിംരാജും ബന്ധുക്കളും ഉള്‍പ്പെട്ട സംഘമാണ് കടകംപള്ളി ഭൂമിതട്ടിപ്പ് കേസില്‍ ആരോപണ വിധേയരായിട്ടുള്ളത്.

കോടതിയില്‍ ഉള്‍പ്പെടെ പ്രതിചേര്‍ക്കപ്പെട്ട വ്യക്തികള്‍ ഹാജരാക്കിയിരുന്നത് ഈ തണ്ടപ്പേരാണ്. ഇത് റദ്ദാക്കിയത് പ്രതിപ്പട്ടികയിലുള്ളവര്‍ക്ക് തിരിച്ചടിയാകും. തിരുവനന്തപുരം കലക്ടര്‍ എസ് വെങ്കിടേശപതിയാണ് തണ്ടപ്പേര് റദ്ദാക്കിയത്. തണ്ടപ്പേര് രജിസ്റ്ററില്‍ ശൂന്യതണ്ടപ്പേര് വിഭാഗത്തിലേക്ക് ഈ നമ്പര്‍ എഴുതിച്ചേര്‍ത്താണ് തട്ടിപ്പ് നടത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍