ട്രെന്‍ഡിങ്ങ്

കാജോളിന്റെ ബീഫ് പാര്‍ട്ടി; വീഡിയോ വിവാദമാകുന്നു

ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലലും താരം തന്നെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്‌

ബോളിവുഡ് താരം കാജോളും ബീഫ് വിവാദത്തില്‍. ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് ബോളിവുഡ് സുന്ദരിയെ കുഴപ്പത്തിലാക്കിയിരിക്കുന്നത്. പശുവിന്റെ പേരില്‍ രാജ്യം മുഴുവന്‍ അക്രമണങ്ങള്‍ നടക്കുകയും ഗോരക്ഷക സംഘങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ബിജെപി-സംഘപരിവര്‍ സംഘടനകള്‍ രാജ്യം മുഴുവന്‍ ബീഫ് നിരോധനത്തിനായി മുറവിളി കൂട്ടുകയും ചെയ്യുന്നതിനിടയിലാണു കാജോളിന്റെ ഈ വീഡിയോ വന്നിരിക്കുന്നത്.

സുഹൃത്തായ റയാന്റെ ഫുഡ്‌സ്റ്റോറീസ് എന്ന റസ്റ്ററൊന്റില്‍ എത്തിയപ്പോഴാണ് കാജോള്‍ തങ്ങള്‍ കഴിക്കാന്‍ പോകുന്ന വിഭവത്തെ പരിചയപ്പെടുത്തുന്നതിന്റെ സെല്‍ഫി വീഡിയോ പകര്‍ത്തിയത്. ഇതു പിന്നീട് ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തു. ബീഫ് പെപ്പര്‍ വാട്ടര്‍ വിത്ത് ഡ്രൈ ലെന്റില്‍സ് ആന്‍ഡ് ഡ്രൈ ബീഫ് എന്ന വിഭവമാണ് തങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്നതെന്നു പറയുന്ന കാജോള്‍ വീഡിയോയുടെ അവസാനം ചിരിയോടെ പറയുന്നത് ഞങ്ങള്‍ അവന്റെ കാല് വെട്ടാന്‍ പോകുന്നുവെന്നാണ്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കാജോളിനെതിരെ വന്‍പ്രതിഷേധങ്ങളാണ് ഉയരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍