Top

പുതുവത്സര ആഘോഷ തിരക്കിലും മണിയുടെ പിറന്നാൾ മറക്കാതെ കൂട്ടുകാർ: ഭവനരഹിതയായ വീട്ടമ്മയ്ക്ക് വീട് വച്ചു നല്‍കി കാസ്കേഡ് ക്ലബ്ബ്

പുതുവത്സര ആഘോഷ തിരക്കിലും മണിയുടെ പിറന്നാൾ മറക്കാതെ കൂട്ടുകാർ: ഭവനരഹിതയായ വീട്ടമ്മയ്ക്ക് വീട് വച്ചു നല്‍കി കാസ്കേഡ് ക്ലബ്ബ്
കലാഭവൻ മണി നമ്മേ വിട്ടു പിരിഞ്ഞിട്ട് രണ്ടു വർഷം കഴിഞ്ഞിരിക്കുകയാണ്.എന്നാൽ ഇന്നും മണിയെ മറക്കാതെ കൂട്ടുക്കാർ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ കാരുണ്യ പ്രവർത്തനവുമായി ജന്മദിനം ആഘോഷിച്ചിരിക്കുകയാണ്.

ഭവനരഹിതയായ വീട്ടമ്മയ്ക്ക് വീട് വച്ചു നല്‍കിയാണ് കാസ്കേഡ് ക്ലബ്ബ് മണിയുടെ ജന്മദിനം ആഘോഷിച്ചത്. ചാലക്കുടി നഗരസഭയിലെ മൂന്നാം വാര്‍ഡില്‍ താമസിക്കുന്ന സനുഷ എന്ന വീട്ടമ്മയ്ക്കാണ് കാസ്ക്കേഡ് ക്ലബ്ബ് വീട് വച്ച്‌ നല്‍കിയത്. കഴിഞ്ഞ വർഷമാണ് വീടിനു തറക്കല്ലിട്ടത്. ഏഴ് ലക്ഷം രൂപ ചിലവിട്ട് 600 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ നിര്‍മ്മിച്ച വീടിന്റെ താക്കോൽ ധാനം കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍ നിർവഹിച്ചു. ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ തുടങ്ങിയ മണിയുടെ ചലച്ചിത്ര രംഗത്തെ സുഹൃത്തുക്കളും പരിപാടിയിൽ പങ്കെടുത്തു. നിർധനരായ രോഗികൾക്കുള്ള ചികിൽസ സഹായവും ചടങ്ങിൽ വിതരണം ചെയ്തു.

Next Story

Related Stories