Top

കലാഭവന്‍ മണിയുടെ മരണകാരണം കീടനാശിനിയും വ്യാജമദ്യവും ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കലാഭവന്‍ മണിയുടെ മരണകാരണം കീടനാശിനിയും വ്യാജമദ്യവും ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

അഴിമുഖം പ്രതിനിധി

കലാഭവന്‍ മണിയുടെ മരണകാരണം കീടനാശിനിയും വ്യാജമദ്യവും എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കീടനാശിനിയായ ക്ലോര്‍പെറിഫോസ്, മീഥൈല്‍ കലര്‍ന്ന മദ്യം എന്നിവ അകത്ത് ചെന്നാണ് കലാഭവന്‍ മണിയുടെ മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിദഗ്ദ്ധനും അസിസ്റ്റന്റ്റ് പൊലീസ് സര്‍ജനുമായ ഡോ ഷേഖ് സക്കീര്‍ ഹുസൈന്‍ അന്വേഷണ സംഘത്തിന് കൈമാറിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.മണിയുടെ ശരീരത്തില്‍ 45 മില്ലിഗ്രാം മെഥനോള്‍ കണ്ടത്തൊനായി എന്ന ഹൈദരാബാദിലെ കേന്ദ്ര ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ക്ക് വിരുദ്ധമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.





Next Story

Related Stories