അഴിമുഖം പ്രതിനിധി
നടന്‍ കലാഭവന്‍ മണിക്ക് നിര്‍മ്മാതാക്കൾ വിലക്ക് ഏർപ്പെടുത്തി. ദൈവം സാക്ഷി എന്ന സിനിമയില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ് വാങ്ങി ഡേറ്റ് നല്‍കിയ ശേഷം ചിത്രത്തില്‍ നിന്ന് പിന്മാറിയതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. നിര്‍മ്മാതാവിന് നഷ്ടപരിഹാരം നല്‍കിയ ശേഷം മണിയെ സിനിമകളില്‍ അഭിനയിപ്പിച്ചാല്‍ മതിയെന്നാണ് നിര്‍മ്മാതാക്കളുടെ യോഗം തീരുമാനിച്ചത്. നിര്‍മ്മാതാവ് സ്‌നേഹജിത്ത് നല്‍കിയ പരാതിയിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനം.
ജനവരി 16 ന് സിനിമയുടെ ഷൂട്ടിങ്ങിനായി മറ്റ് താരങ്ങളും അണിയറപ്രവര്‍ത്തകരും തൊടുപുഴയില്‍ എത്തിയെങ്കിലും കലാഭവന്‍ മണി മാത്രം വന്നില്ലെന്ന് സ്നേഹജിത് പറഞ്ഞു. നാല് ദിവസം കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. നിരന്തം ബന്ധപ്പെട്ടെങ്കിലും അദ്ദേഹം സഹകരിച്ചില്ല. അങ്ങനെ അമ്മയുടെ പ്രസിഡന്റായ ഇന്നസെന്റിന് പരാതി നൽകി. ഇതെ തുടർന്ന് ഇന്നസെന്റ് മണിയെ വിളിച്ച് അഭിനയിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ അമ്മയുടെ പ്രസിഡന്റിനോട് പരാതി പറഞ്ഞതല്ലേ ഇനി ഏതായാലും ഈ സിനിമയില്‍ അഭിനയിക്കില്ലെന്ന് മണി പറയുകയായിരുന്നെന്നും നിർമ്മാതാവ് പറഞ്ഞു.
കലാഭവൻ മണിക്ക് നിർമ്മാതാക്കളുടെ വിലക്ക്

Next Story