ട്രെന്‍ഡിങ്ങ്

സ്വതന്ത്ര ഇന്ത്യയിലെ ആദ്യഭീകരന്‍ ഹിന്ദുവായ ഗോഡ്‌സെ തന്നെ, നിലപാട് ആവര്‍ത്തിച്ച് കമല്‍ഹാസന്‍, മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി

സ്വതന്ത്ര ഇന്ത്യയിലെ ആദ്യഭീകരന്‍ ഹിന്ദുവായ നാഥുറാം ഗോഡ്‌സെ തന്നെയാണെന്ന നിലപാട് ആവര്‍ത്തിച്ച് കമല്‍ഹാസന്‍. ഇക്കാര്യത്തില്‍ വസ്തുതകള്‍ അറിയാതെയാണ് തനിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രസ്തവനയ്‌ക്കെതിരെ പൊലീസ് കേസ് എടുത്തതിനെ തുടര്‍ന്ന് അദ്ദേഹം മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്‌സെ എന്ന ഹിന്ദുവാണ് സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യത്തെ ഭീകരന്‍ എന്ന കമല്‍ഹാസന്റെ പ്രസ്താവന വന്‍ വിവാദമായിരുന്നു. ഇതിനെതിരെ ഹിന്ദു മുന്നണി കരൂര്‍ ജില്ലാ സെക്രട്ടറി കെ വി രാമകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. മതവികാരം വ്രണപ്പെടുത്തുന്നതിന് ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തിയെന്നതാണ് കമല്‍ഹാസനെതിരെ ചുമത്തിയ കേസ്.
ബിജെപി നേതാക്കളും കമല്‍ഹാസന്റെ പ്രസ്തവനയക്കെതിരെ രംഗത്തെത്തിയിരുന്നു. കമല്‍ഹാസന്റെ നാവ് മുറിച്ചുകളയണമെന്നായിരുന്നു തമിഴ്‌നാട് മന്ത്രി കെ ടി രാജേന്ദ്ര ബാലാജി പറഞ്ഞത്.

അതേസമയം, എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളിയതിനെ തുടര്‍ന്നാണ് കമല്‍ഹാസന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍ വിവാദമായെങ്കിലും നിലപാടില്‍നിന്ന് പിന്നാക്കം പോകാന്‍ കമല്‍ഹാസന്‍ തയ്യാറായില്ല. ചരിത്ര വസ്തുതകള്‍ അറിയാതെയാണ് തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ആദ്യത്തെ ഭീകരന്‍ ഹിന്ദുവായ നാഥുറാം ഗോഡ്‌സെതന്നെയാണ്. ഇത് മതവികാരത്തെ വ്രണപ്പെടുത്താന്‍ പറയുന്നതല്ല. തന്റെ കുടുംബത്തിലെ എല്ലാവരും ഹിന്ദുമത വിശ്വാസികളാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ചില നേതാക്കള്‍ കമല്‍ഹാസന് പിന്തുണയുമായി രംഗത്തെത്തി. ഗോഡ്‌സെ ഹിന്ദുവാണെന്നും അങ്ങനെ പറഞ്ഞതില്‍ എന്താണ് തെറ്റെന്നും തെരഞ്ഞെടുപ്പ് വിശകലന വിദഗ്ദന് യോഗേന്ദ്ര യാദവ് പറഞ്ഞു.

 

Read More- സംഘടനയില്ല, നേതാക്കളും; പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ബംഗാളിനെ ലക്ഷ്യമിട്ട ആര്‍എസ്എസിന് സംസ്ഥാനത്ത് സ്വാധീനം ഉറപ്പിക്കാനായത് ഇങ്ങനെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍