ന്യൂസ് അപ്ഡേറ്റ്സ്

പാകിസ്താന്റെ ടൂറിസം പ്രമോട്ട് ചെയ്യേണ്ട കാര്യം വലതുപക്ഷ ഹിന്ദുത്വവാദികള്‍ക്കില്ല; രാഹുല്‍ ഈശ്വര്‍

ഈ രാജ്യം വിട്ടു പോകണം എന്ന് ഓരോ പ്രാവശ്യം പറയുമ്പോഴും ഈ നാട്ടിലെ നമ്മുടെ മുസ്ലിം സഹോദരങ്ങളുടെ മനസ്സില്‍ നമ്മള്‍ കനല്‍ കോരി ഇടുകയാണ്

സംവിധായകന്‍ കമല്‍ ഇന്ത്യ വിട്ടുപോകണമെന്ന ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്റെ പ്രസ്താവനയോട് വിയോജിപ്പ് രേഖപ്പെടുത്തി അവതാരകനും വലതുപക്ഷ വക്താവുമായ രാഹുല്‍ ഈശ്വര്‍.പാക്കിസ്ഥാന്‍ എന്ന തീവ്രവാദത്തിലേക്ക് കൂപ്പു കുത്തുന്ന രാജ്യത്തിന്റെ ടൂറിസം പ്രൊമോട്ട് ചെയ്യേണ്ട ഒരു ആവശ്യവും നമ്മള്‍ വലതു പക്ഷ ഹിന്ദു വാദികള്‍ക്ക് ഇല്ല എന്നാണു രാഹുല്‍ ഈശ്വര്‍ തന്റെ ഫെയ്‌സബുക്ക് പോസ്റ്റിലൂടെ പറയുന്നത്.

രാഹുല്‍ ഈശ്വറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് താഴെ

ശ്രീ കമലിനെ ആശയപരമായി എതിര്‍ക്കുമ്പോഴും, അദ്ദേഹം നമ്മുടെ നാട്ടിലെ ഒരു മികച്ച കലാകാരന്‍ ആണ്, നല്ല മലയാളി ആണ്.
( 3 Points, 2 mins )
1 ) ശ്രീ കമല്‍ ഇടതു പക്ഷക്കാരാണ് ആണ്… ഞാന്‍ വലതു പക്ഷക്കാരനും. അദ്ദേഹവുമായി പല ചാനല്‍ ചര്‍ച്ചകളിലും ശക്തമായി വാക് പോര് നടത്തിയിട്ടുണ്ട്… പക്ഷെ കമല്‍ സര്‍ എന്നല്ലാതെ വിളിച്ചിട്ടില്ല. വ്യക്തി പരമായി വളരെ നല്ല മനുഷ്യനും ആണ്.
2 ) ഉള്ളടക്കം, ഈ പുഴയും കടന്നു, ഗദ്ദാമ, തൂവല്‍ സ്പര്‍ശം അടക്കം മികച്ച സിനിമകള്‍ സംവിധാനം ചെയ്ത, ഏറ്റവും പ്രതിഭ ഉള്ള കലാകാരന്മാരില്‍ ഒരാളാണ് അദ്ദേഹം. അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് പറഞ്ഞ മോശമായ ഭാഷ ശക്തമായി അപലപിക്കുബോഴും, ശ്രീ സുരേഷ് ഗോപിയെ പറഞ്ഞ കടുപ്പമേറിയ വാക്കുകള്‍ക്ക് പ്രതിഷേധിക്കുമ്പോഴും, ശ്രീ കമല്‍ എന്ന വലിയ കലാകാരനെ, നല്ല മലയാളിയെ, ഒരു മികച്ച ഇന്ത്യന്‍ സിനിമ പ്രവര്‍ത്തകനെ കാണാതിരിക്കാന്‍ ആകില്ല.
3 ) ശ്രീ കമലിന്റെ രാഷ്ട്രീയ ആശയത്തോട് 99% വിയോജിക്കുമ്പോഴും.. അദ്ദേഹത്തിലെ നല്ല മലയാളിയെയും, മനുഷ്യനെയും നമ്മള്‍ മറന്നു കൂടാ. ഈ രാജ്യം നമ്മള്‍ എല്ലാവരുടെയും ആണ്. ഈ രാജ്യം വിട്ടു പോകണം എന്ന് ഓരോ പ്രാവശ്യം പറയുമ്പോഴും ഈ നാട്ടിലെ നമ്മുടെ മുസ്ലിം സഹോദരങ്ങളുടെ മനസ്സില്‍ നമ്മള്‍ കനല്‍ കോരി ഇടുകയാണ്.
ഇന്ത്യ കണ്ട ഏറ്റവും നല്ല രാഷ്ട്രപതി അബ്ദുല്‍ കലാം മുതല്‍, ഏറ്റവും വലിയ യുദ്ധ വീരന്‍ പരം വീര്‍ ചക്ര അബ്ദുല്‍ ഹമീദ് ആണ്. ഭാരത് രത്‌ന മൗലാനാ അബ്ദുല്‍ കലാം ആസാദിനെക്കാള്‍, മുഹമ്മദ് അബ്ദു റഹിമാന്‍ സാഹിബിനെക്കാള്‍, IB ചീഫ് ആയിരുന്ന ആസിഫ് ഇബ്രാഹിമിനെക്കാള്‍ വലിയ രാജ്യ സ്‌നേഹി ആകാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല.. അവരുടെ രാജ്യ സ്‌നേഹത്തിന്റെ പാതകള്‍ പിന്തുടരാന്‍ ആണ് നമ്മള്‍ ശ്രമിക്കേണ്ടത്…
Very Imp – മാത്രമല്ല പാക്കിസ്ഥാന്‍ എന്ന തീവ്രവാദത്തിലേക്ക് കൂപ്പു കുത്തുന്ന രാജ്യത്തിന്റെ ടൂറിസം പ്രൊമോട്ട് ചെയ്യേണ്ട ഒരു ആവശ്യവും നമ്മള്‍ വലതു പക്ഷ ഹിന്ദു വാദികള്‍ക്ക് ഇല്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍