TopTop
Begin typing your search above and press return to search.

ഷാരുഖ് ഖാനൊപ്പം ഒരിക്കലും അഭിനയിക്കില്ല; കാരണം വ്യക്തമാക്കി കങ്കണ റണൗട്ട്

ഷാരുഖ് ഖാനൊപ്പം ഒരിക്കലും അഭിനയിക്കില്ല; കാരണം വ്യക്തമാക്കി കങ്കണ റണൗട്ട്

ബോളിവുഡിലെ ബാദ്ഷാ എന്നാണു ഷാരുഖ് ഖാന്‍ അറിയപ്പെടുന്നത്. ഷാരുഖിനൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടുന്നതു കൊതിക്കാത്ത നായികമാരും ബോളിവുഡില്‍ ഇല്ല. പക്ഷേ ആ ധാരണ തിരുത്തുന്നതാണ് കങ്കണ റണൗട്ടിന്റെ വാക്കുകള്‍. തനിക്ക് ഷാരുഖിനൊപ്പം അഭിനയിക്കാന്‍ താത്പര്യമില്ലെന്നാണു കങ്കണ പറയുന്നത്. തന്റെതായ നിലപാടുകള്‍ വെട്ടിത്തുറന്നു പറയുകയും സിനിമയിലെ പുരുഷാധിപത്യത്തെ നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്ന നടിയെന്നു പേരുകേട്ട കങ്കണയുടെ പുതിയ പ്രസ്താവന ബോളിവുഡിനെ ശരിക്കും അത്ഭുതപ്പെടുത്തി.

എന്നാല്‍ താന്‍ എന്തുകൊണ്ട് അങ്ങനെയൊരു അഭിപ്രായം പറയുന്നൂ എന്നു കങ്കണ വ്യക്തമാക്കുന്നുമുണ്ട്. ഞാനിപ്പോള്‍ നേടിയ നേട്ടങ്ങള്‍ക്കപ്പുറം എന്തു നേട്ടമാണ് ബോളിവുഡിലെ ഖാന്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം അഭിനയിച്ചാല്‍ കിട്ടുന്നതെന്നായിരുന്നു കങ്കണയുടെ ചോദ്യം. അങ്ങനെയെന്തെങ്കിലും നേട്ടം ഉണ്ടാകുമെന്നു തനിക്കു തോന്നുന്നില്ലെന്നും ആര്‍ക്കെങ്കിലും അതൊന്നു പറഞ്ഞു തരാമോയെന്നും കങ്കണ ചോദിക്കുന്നു. ഞാനിപ്പോള്‍ നില്‍ക്കുന്നിടത്തു നിന്നും ഒരടിപോലും ഉയര്‍ത്താന്‍ ഷാരുഖിന്റെയോ മറ്റു ഖാന്‍ നായകരുടെയോ നായികയാകുന്നതിലൂടെ കഴിയില്ലെന്നും കങ്കണ വ്യക്തമാക്കുന്നു. ഖാന്‍ സിനിമകളില്‍ അവരുടെ ആധിപത്യം മാത്രമാണ് ഉണ്ടാവുക, എനിക്ക് എന്റേതായ ബ്രാന്‍ഡ് ആണ് ഉണ്ടാക്കിയെടുക്കേണ്ടത്.

എനിക്ക് പ്രശസ്തിയുണ്ട്, എന്റെതായ ആരാധകരുണ്ട്. എന്റെ ഉയര്‍ച്ചയിലൂടെയെ എനിക്കിത് നിലനിര്‍ത്താന്‍ സാധിക്കൂ. ഞാന്‍ അവസാനം ചെയ്ത സിനിമയില്‍ നിന്നും ഒരുപടി കൂടി ഉയരത്തിലെത്താന്‍ കഴിയുന്നതായിരിക്കണം എന്റെ അടുത്ത സിനിമ. ഇവിടെ ഒരു സിനിമയില്‍ ഒരു നായകനെ ഉണ്ടാകൂ. ഖാന്‍മാരുടെ സിനിമകള്‍ നോക്കൂ, അതില്‍ ആരാണു ഹീറോ. അത്തരം സിനിമകളില്‍ ഞാന്‍ അഭിനയിച്ചാല്‍ എന്റെ ബ്രാന്‍ഡ് ഉയര്‍ത്താനുള്ള എന്തെങ്കിലും കിട്ടുമോ? ആരുടെയെങ്കിലും പുറകില്‍ പോയി നില്‍ക്കാനും അവരുടെ പ്രശസ്തിയില്‍ നിന്നു കിട്ടുന്ന പണം ഉണ്ടാക്കുകയും ചെയ്യുന്നത് എന്നെ സംബന്ധിച്ച് അസംബന്ധമായൊരു കാര്യമാണ്.

ഇതൊക്കെ പറയുന്നതുകൊണ്ട് തനിക്ക് ഷാരുഖിനോടോ ആമിറിനോടോ സല്‍മാനാടോ എന്തെങ്കിലും പ്രശ്‌നം ഉള്ളതായി കരുതേണ്ടെന്നും കങ്കണ പറയുന്നു. ആമിര്‍ അദ്ദേഹത്തിന്റെ സിനിമയെ കുറിച്ച് എന്നോടു സംസാരിച്ചിട്ടുണ്ട്. അവരുടെ കൂടെ നില്‍ക്കുമ്പോഴും ഞാനെന്റെ നിലപാടുകള്‍ തുടരുന്നു. ക്യൂന്‍ സംഭവിക്കുന്നതുവരെ ഖാന്‍ നായകന്‍മാര്‍ക്കൊപ്പം അഭിനയിക്കണമെന്ന് എനിക്കും ആഗ്രഹമുണ്ടായിരുന്നു. തനു വെഡ്‌സ് മനു എന്ന സിനിമയ്ക്കു ശേഷമാണു ഞാന്‍ പൂര്‍ണമായി തിരിച്ചറിഞ്ഞത്, ഒരു സിനിമയില്‍ ഞാനല്ല ഹീറോ എങ്കില്‍ അതുപലരെയും നിരാശരാക്കുമെന്ന്. ഇതൊരു പ്രൊഫഷണല്‍ സ്ട്രാറ്റജി ആണ്. ഞാന്‍ ഷാരുഖിന്റെ വലിയൊരു ആരാധികയാണ്. ഞങ്ങളുടെ വഴികള്‍ തമ്മില്‍ ഒത്തുചേരാത്തത് വലിയൊരു നിര്‍ഭാഗ്യമായാണു ഞാന്‍ കരുതുന്നതും; കങ്കണ പറയുന്നു.


Next Story

Related Stories