Top

ഓ കെ വാസുവിന് നേരെ ബോംബേറ്; കണ്ണൂരില്‍ വീണ്ടും സിപിഎം - ബിജെപി സംഘര്‍ഷം

ഓ കെ വാസുവിന് നേരെ ബോംബേറ്; കണ്ണൂരില്‍ വീണ്ടും സിപിഎം - ബിജെപി സംഘര്‍ഷം

അഴിമുഖം പ്രതിനിധി

കണ്ണൂരില്‍ വീണ്ടും സിപിഎം - ബിജെപി സംഘര്‍ഷം. പാനൂര്‍ സെന്‍ട്രല്‍ പൊയിലൂര്‍ സ്വദേശി വിജേഷിനു ചൊവ്വാഴ്ച പുലര്‍ച്ചെ വെട്ടേറ്റു. ഗുരുതരമായി പരുക്കേറ്റ വിജേഷിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വിജേഷിന്റെ വീട്ടിലേക്ക് പോയ കര്‍ഷകസംഘം കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ഒ.കെ വാസുവിന്റെ കാറിന് നേരെ ബോംബേറുണ്ടായി. ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന വാസുവിന്റെ വീടിന് നേര്‍ക്ക് മുന്‍പും ആക്രമണം ഉണ്ടായിട്ടുണ്ട്.

രണ്ട് ബോംബെറിഞ്ഞതില്‍ ഒന്ന് വാസു സഞ്ചരിച്ചിരന്ന ഇന്നോവ കാറിന്റെ മുന്‍വശത്ത് വീണ് പൊട്ടി. ഡ്രൈവര്‍ അതിവേഗത്തില്‍ വാഹനം മുന്നോട്ടെടുത്തതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഒ കെ വാസുവിനെ തലശേരി സഹകരണ ആശുപത്രി തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു.


Next Story

Related Stories