വായിച്ചോ‌

സ്ത്രീകള്‍ക്ക് ജോലി എങ്ങനെ സുരക്ഷിതമാക്കാം?: നൈറ്റ് ഷിഫ്റ്റില്‍ നിന്ന് ഒഴിവാക്കണമെന്ന് കര്‍ണാടക എംഎല്‍എമാര്‍

ഐടി കമ്പനികള്‍ കൂടുതല്‍ പുരുഷന്മാരെ ജീവനക്കാരായി എടുക്കണമെന്നാണ് നിയമസഭയിലെ സ്ത്രീ-ശിശുക്ഷേമ സമിതി ചെയര്‍മാനായ കോണ്‍ഗ്രസ് എംഎല്‍എ എന്‍എ ഹാരിസിന്റെ നിര്‍ദ്ദേശം.

സ്ത്രീകള്‍ക്ക് രാത്രി ഷിഫ്റ്റിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ 2016 ഡിസംബറില്‍ കര്‍ണാടക സര്‍ക്കാര്‍ നീക്കിയിരുന്നു. 1961ലെ ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടും 1948ലെ ഫാക്ടറീസ് ആക്ടും സര്‍ക്കാര്‍ ഭേദഗതി ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ മൂന്ന് മാസത്തിന് ശേഷം നിയമസഭാ-ലെജിസ്ലേറ്റീവ് കൗണ്‍സില്‍ സംയുക്തസമിതി നിര്‍ദ്ദേശിക്കുന്നത് ഐടി കമ്പനികള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ സ്ത്രീകളെ നൈറ്റ് ഷിഫ്റ്റില്‍ നിന്ന് ഒഴിവാക്കണമെന്നാണ്. സ്ത്രീകള്‍ക്ക് സ്വന്തമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പരിമിതികളുണ്ടെന്നാണ് പറയുന്നത്. സ്ത്രീ സുരക്ഷയും സ്വകാര്യതയും മുന്‍നിര്‍ത്തി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഐടി കമ്പനികള്‍ കൂടുതല്‍ പുരുഷന്മാരെ ജീവനക്കാരായി എടുക്കണമെന്നാണ് നിയമസഭയിലെ സ്ത്രീ-ശിശുക്ഷേമ സമിതി ചെയര്‍മാനായ കോണ്‍ഗ്രസ് എംഎല്‍എ എന്‍എ ഹാരിസിന്റെ നിര്‍ദ്ദേശം. 2016 നവംബറില്‍ ഇന്‍ഫോസിസ്, ബൈക്കണ്‍ ഓഫീസുകളില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. സ്ത്രീകളുടെ തൊഴില്‍ സാഹചര്യം വിലയിരുത്തിയ സമിതി സ്ത്രീകള്‍ക്ക് പകല്‍ സമയങ്ങളിലെ ഷിഫ്റ്റുകള്‍ മാത്രം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചു. അതേസമയം ഇത്തരമൊരു വിലയിരുത്തലിലേയ്ക്ക് സമിതിയെ നയിച്ച കാരണങ്ങള്‍ വ്യക്തമല്ല. അതേസമയം സ്ത്രീകള്‍ക്ക് തൊഴില്‍ ചെയ്യാനുള്ള അവസരം നിഷേധിക്കുന്ന തരത്തിലുള്ളതാണ് ഇത്തരം നിര്‍ദ്ദേശങ്ങളെന്ന് ഐടി വ്യവസായ ബോഡിയായ നാസ്‌കോം ചൂണ്ടിക്കാട്ടി. ബിപിഒ മേഖലയില്‍ സത്രീകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കണമെങ്കില്‍ രാത്രി ഷിഫ്റ്റുകള്‍ ഒഴിവാക്കാനാവില്ലെന്ന് നാസ്‌കോം വ്യക്തമാക്കി. സുരക്ഷയുടെ പേരില്‍ സ്ത്രീകളുടെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കാനുള്ള നീക്കങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് നാസ്‌കോം സീനിയര്‍ വൈസ് പ്രസിഡന്റ് സംഗീത ഗുപ്ത പറഞ്ഞു.

വായനയ്ക്ക്:
https://goo.gl/WNXM5j

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍