ന്യൂസ് അപ്ഡേറ്റ്സ്

കശ്മീരിലെ പിഡിപി നേതാവ് അബ്ദുള്‍ ഗാനി-ദറിന് ഭീകര ആക്രമണത്തില്‍ ഗുരുതര പരിക്ക്

തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍വച്ച് ഭീകരര്‍ നടത്തിയ വെടിവെപ്പിലാണ് അദ്ദേഹത്തിന് പരിക്കേറ്റത്

കശ്മീരിലെ പിഡിപി (പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി) നേതാവ് അബ്ദുള്‍ ഗാനി-ദറിന് ഭീകര ആക്രമണത്തില്‍ ഗുരുതര പരിക്ക്. തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍വച്ച് ഭീകരര്‍ നടത്തിയ വെടിവെപ്പിലാണ് അദ്ദേഹത്തിന് പരിക്കേറ്റത്. ശീനഗറിലെ എസ്.എം.എച്ച്.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അബ്ദുളിന്റെ നില ഗുരുതരമാണെന്നാണ് വിവരം.

മൂന്ന് വെടിയുണ്ടകളാണ് അബ്ദുളിന്റെ നെഞ്ചത്ത് ഏറ്റിരിക്കുന്നത്. ശ്രീനഗറിലേക്ക് പോകുന്നതിനിടെയായിരുന്നു ഭീകരരെന്ന് സംശയിക്കുന്നവര്‍ ആക്രമിച്ചത്. കോണ്‍ഗസില്‍ നിന്ന് 2014-ലാണ് അബ്ദുല്‍ പിഡിപിയില്‍ അംഗമാകുന്നത്. ഈ മാസം തെക്കന്‍ കശ്മീരില്‍ ഭീകരര്‍ ആക്രമിക്കുന്ന മൂന്നാമത്തെ നേതാവാണ് അബ്ദുള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍