TopTop
Begin typing your search above and press return to search.

കാവ്യയ്‌ക്കെതിരെ നാല് തെളിവുകള്‍; പള്‍സര്‍ സുനിയുമായി നാല് വര്‍ഷത്തെ പരിചയം

കാവ്യയ്‌ക്കെതിരെ നാല് തെളിവുകള്‍; പള്‍സര്‍ സുനിയുമായി നാല് വര്‍ഷത്തെ പരിചയം

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പ്രമുഖ നടി കാവ്യ മാധവിനിലേക്കും നീളുന്നു. അറസ്റ്റിലായ ദിലീപിന്റെ ഭാര്യയായ കാവ്യ മാധവനും പങ്കുണ്ടെന്നതിന് അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചതായി കൈരളി പീപ്പിള്‍ ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കാവ്യയ്‌ക്കെതിരെ അന്വേഷണ സംഘം നാല് തെളിവുകള്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. കാവ്യയുമായി പള്‍സര്‍ സുനിയ്ക്ക് നാല് വര്‍ഷത്തെ പരിചയമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി. ഒമ്പത് തവണ ഇയാള്‍ കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തിലെത്തിയിരുന്നു. കാമുകിയോടൊപ്പവും ഇയാള്‍ ലക്ഷ്യയിലെത്തിയിട്ടുണ്ട്.

പള്‍സര്‍ സുനിയ്ക്ക് ദിലീപ് രണ്ട് ലക്ഷം രൂപ നല്‍കിയ വിവരം കാവ്യയ്ക്കും അറിയാമായിരുന്നെന്നും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചതായാണ് അറിയുന്നു. കാവ്യയെയും അമ്മയെയും പോലീസ് ഇതുസംബന്ധിച്ച് ഉടന്‍ ചോദ്യം ചെയ്യും. നേരത്തെ പള്‍സര്‍ സുനി ലക്ഷ്യയിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.


Next Story

Related Stories