TopTop
Begin typing your search above and press return to search.

മതപരിവര്‍ത്തനം നമ്മുടെ പെണ്‍കുട്ടികളെ പര്‍ദ്ദയിട്ടു മൂടുകയാണ് - വിപി സുഹ്‌റ/ കാഴ്ചപ്പാട്

മതപരിവര്‍ത്തനം നമ്മുടെ പെണ്‍കുട്ടികളെ പര്‍ദ്ദയിട്ടു മൂടുകയാണ് - വിപി സുഹ്‌റ/ കാഴ്ചപ്പാട്

സ്ത്രീ ആരുടേയും സ്വത്തല്ല. അവള്‍ സ്വതന്ത്രയാണ്. സ്വന്തം കാലില്‍ നില്‍ക്കാനുളള ശേഷി അവള്‍ക്കുണ്ടാകണം. അതിന് അവള്‍ പഠിക്കണം. വിദ്യ അഭ്യസിക്കണം. ഹാദിയയെ തുടര്‍പഠനത്തിനയച്ച സുപ്രീം കോടതിയുടെ നടപടി സ്വാഗതം ചെയ്യുന്നു. അവള്‍ ആരുടെ കൂടെ പോകണമെന്നത് മനുഷ്യാവകാശപ്രശ്‌നമാണ്.

അത് അവള്‍ തിരുമാനിക്കേണ്ട കാര്യവുമാണ്. ഞങ്ങളെ സമ്പന്ധിച്ചിടത്തോളം അല്ലെങ്കില്‍ 'നിസ'യെ (മുസ്ലീം സ്ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന) സംബന്ധിച്ചിടത്തോളം മതപരിവര്‍ത്തനം എന്നത് നമ്മള്‍ നേടിയെടുത്ത വിദ്യാഭ്യാസ പുരോഗതിയില്‍ നിന്നും പിന്മടക്കമാണ്. പൊതുമനുഷ്യരാകുക അല്ലെങ്കില്‍ വിശ്വമാനവികതയുടെ ഭാഗമാകുകയെന്ന മഹത്തായ ആദര്‍ശത്തില്‍ നിന്നും പിറകോട്ടേയ്ക്കുളള യാത്രയാണ് മതപരിവര്‍ത്തനം.

ഹാദിയക്ക് ഇഷ്ടമുളള കാര്യങ്ങള്‍ ചെയ്യാനുളള സ്വാതന്ത്ര്യം രാജ്യത്തുണ്ട്. അതിനെ ഞങ്ങള്‍ എതിര്‍ക്കുന്നില്ല. പക്ഷെ, അവള്‍ വിദ്യ അഭ്യസിക്കണം. വൈദ്യപഠനത്തില്‍ പൂര്‍ത്തിയാക്കുനുളളതെല്ലാം അവള്‍ പൂര്‍ത്തിയാക്കട്ടെ. ഹൈക്കോടതിയും വീട്ടുകാരും കാരണം വീട്ടുതടങ്കലിലും മറ്റുമായി തനിക്ക് 11 മാസം നഷ്ടപ്പെട്ടുവെന്ന് ഹാദിയ തന്നെ കോടതിയില്‍ പറഞ്ഞതാണ്. നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ആനുകൂല്യത്തില്‍ അവള്‍ പഠിക്കാന്‍ പോകുന്നതില്‍ ഞങ്ങള്‍ അതിയായ സന്തോഷമുണ്ട്.

http://www.azhimukham.com/trending-social-worker-vp-suhra-send-an-open-letter-to-pinarayi-to-get-his-attention-on-khadhi-board-sales-of-khadi-pardha/

മുസ്ലിം സ്ത്രീകള്‍ ദശാബ്ദങ്ങളെടുത്താണ് വിദ്യാഭ്യാസ പുരോഗതി നേടിയത്. പക്ഷ, ആശങ്കാജനകമാണ് ഇപ്പോള്‍ അവര്‍ കൈവരിച്ച വിദ്യാഭ്യാസ പുരോഗതി എന്നു പറയാതിരിക്കാന്‍ വയ്യ. മുസ്ലിം യുവതികള്‍ക്ക് വിദ്യാഭ്യാസം നല്‍കാതെ 13, 14, 15 വയസ്സു പ്രായത്തില്‍ തന്നെ കെട്ടിച്ചുവിട്ടിരുന്ന ഒരു ഇരുണ്ട് കാലഘട്ടത്തില്‍ നിന്നും അവരെ മോചിപ്പിക്കാന്‍ നിരവധി പരിശ്രമങ്ങളുണ്ടായി. എന്നാല്‍ ഇന്ന് മുസ്ലിം യുവതികളെ മുസ്ലിം സംഘടനകള്‍ പര്‍ദയും ബുര്‍ഖയും ധരിപ്പിച്ച് മൂടിക്കെട്ടിയിരിക്കുകയാണ്. അങ്ങനെ അല്ലാത്തവരാകട്ടെ, പഠിക്കുന്നത് നല്ല ഭര്‍ത്താക്കന്‍മാരെ ലഭിക്കമമെന്ന ഒറ്റചിന്തയിലുമാണ് വിദ്യ അഭ്യസിക്കുന്നത്. സാമൂഹ്യപ്രവര്‍ത്തനത്തിടെ മനസിലാക്കിയ കാര്യം അതാണ്. പഠിച്ച് മുന്നേറുന്ന സംഘടനേതര മുസ്ലിം യുവതികളാവട്ടെ പൊതുസമൂഹത്തിന്റെ ഭാഗമാകുന്നുമില്ല. മികവുറ്റ ഭാര്യയോ എഞ്ചിനിയറോ ഡോക്ടറോ ഒന്നുമല്ല ഇപ്പോള്‍ നാടിനു വേണ്ടത്. വൈവിദ്ധ്യമുളള സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലത്തില്‍ ഇഴകിചേരാനും സ്വതന്ത്ര്യവ്യക്തികളാവാനുളള പ്രാപ്തിയുമാണ് അവര്‍ക്കുണ്ടാവേണ്ടത്.

http://www.azhimukham.com/uniform-civil-code-muslim-personal-law-board-triple-talaq-vp-suhara/

സ്വന്തം കാലില്‍ നിന്നുകൊണ്ട് പൊതുസമൂഹത്തിന്റെ ഭാഗമായി ജീവിക്കുന്നതിനുളള പ്രാപ്തിക്കു പകരം സംഘടനകളുടെ ചട്ടുകങ്ങളായി മുസ്ലിം സ്ത്രീകള്‍ മാറുന്നത് പുതിയ അന്ധകാരത്തെ സൃഷ്ടിക്കുന്നതിനു മാത്രമേ സഹായിക്കൂ. മതപരിവര്‍ത്തനം നമ്മെ പിറകോട്ടാണ് നയിക്കുന്നത്. ഈ കാലഘട്ടത്തിലെ അറിയേണ്ട എല്ലാ കാര്യങ്ങളും അറിയാന്‍ വൈജ്ഞാനികമായി തന്നെ നമ്മള്‍ ഒരുപാട് പുരോഗതി നേടിയിട്ടുണ്ട്. പിന്നെ എന്തിനാണ് നമ്മള്‍ പഴയ കാലഘട്ടത്തിലേക്ക് തന്നെ തിരിച്ചുപോകുന്നത്.

(വി പി സുഹറയുമായി അഴിമുഖം പ്രതിനിധി സംസാരിച്ചു തയ്യാറാക്കിയത്)

http://www.azhimukham.com/newswrap-hadiya-allowed-to-return-her-studies-by-supremecourt/


Next Story

Related Stories