TopTop
Begin typing your search above and press return to search.

ഗുജറാത്തില്‍ ബിജെപി പേടിക്കുന്നതെന്തെല്ലാം?

ഗുജറാത്തില്‍ ബിജെപി പേടിക്കുന്നതെന്തെല്ലാം?

ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് തീയതി, തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മറ്റൊരു പ്രധാനപ്പെട്ട സംഭവമുണ്ടായി. ബിജെപി സര്‍ക്കാരിന് തലവേദനായ പട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേലിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഒരു ജില്ലാ കോടതി സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങിയേക്കാം. മറ്റൊരു കീഴ്‌കോടതി തങ്ങളുടെ പിന്തുണ അറിയിച്ചത് അമിത് ഷായുടെ മകന്‍ ജയ് ഷായുടെ ബിസിനസിനെ പറ്റി വാര്‍ത്ത എഴുതിയ ന്യൂസ് പോര്‍ട്ടലിനെതിരെ ഉത്തരവുമായി രംഗത്ത് വന്നാണ്. ജയ് ഷായുടെ ബിസിനസിനെപ്പറ്റി മിണ്ടിപ്പോകരുതെന്നാണ് കോടതിയുടെ തീട്ടൂരം. രാഷ്ട്രീയ എതിരാളികളെ രഹസ്യമായി നിരീക്ഷിക്കാന്‍ പൊലീസ്, ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ബിജെപിക്ക് വേണ്ടി ചാരപ്പണി നടത്തുന്നതായുള്ള വാര്‍ത്തകള്‍ വരുന്നതിന് ഇടയിലാണിത്. എന്താണ് ഈ പരിഭ്രാന്തിക്കും വെപ്രാളത്തിനും പിന്നില്‍. 150 സീറ്റ് എന്ന ലക്ഷ്യം തന്നെ. അപരാജിതരായ കാളപ്പോരുകാര്‍ ഇത്തവണ വലിയ വെപ്രാളത്തിലാണ്. അനുഭവസമ്പത്തുള്ള യോദ്ധാക്കള്‍ ഇത്തവണ പരിഭ്രാന്തരും അസ്വസ്ഥരുമാണ്.

ഗുജറാത്തില്‍ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ നിലവിലുള്ള വലിയ തോതിലുള്ള അസ്വസ്ഥതകളെക്കുറിച്ച് മനസിലാക്കിയാലേ ബിജെപിയുടെ ഈ പരിഭ്രാന്തിയെ പറ്റി മനസിലാക്കാനാകൂ. ഗുജറാത്തില്‍ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ നിലവിലുള്ള വലിയ തോതിലുള്ള അസ്വസ്ഥതകളെക്കുറിച്ച് മനസിലാക്കിയാലേ ബിജെപിയുടെ ഈ പരിഭ്രാന്തിയെ പറ്റി മനസിലാക്കാനാകൂ. 2015 ഓഗസ്റ്റ് 25 മുതല്‍ സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്നു. പട്ടീദാര്‍ സമുദായം സംവരണത്തിനായി പ്രക്ഷോഭം തുടങ്ങിയത്. അഞ്ച് ലക്ഷത്തിലധികം പേരെയാണ് പട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതി അണിനിരത്തിയത്. ആ തീ ഇതുവരെ കെട്ടിട്ടില്ല. രാഷ്ട്രീയമായ അഹന്തയും ഭരണപരമായ പിടിപ്പുകേടും വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ കടുത്ത അതൃപ്തിയും രോഷമുണ്ടാക്കിയിട്ടുണ്ട്.

കലാപമുയര്‍ത്തുന്നതിനോടും എതിര്‍ശബ്ദങ്ങള്‍ ഉയര്‍ത്തുന്നതിനോടും ഒരു നൂറ്റാണ്ടോളമായി ഗുജറാത്തികള്‍ കാണിക്കുന്ന താല്‍പര്യത്തിന്റെ തുടര്‍ച്ചയാണ് ഹാര്‍ദിക് പട്ടേലിന്റേത്. ഒരു പക്ഷെ 1922ലായിരിക്കും ഇതിന്റെ തുടക്കം. ബ്രൂംഫീല്‍ഡ് സെഷന്‍സ് കോടതിയില്‍ ജഡ്ജിക്ക് മുന്നില്‍ എംകെ ഗാന്ധി നടത്തിയ ഉജ്ജ്വല പ്രകടനമായിരുന്നു അത്. ക്വിറ്റ് ഇന്ത്യാസമര കാലത്ത് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ചില ഗറില്ലാ യുദ്ധ പരീക്ഷണങ്ങള്‍ക്ക് അഹമ്മദാബാദ് സാക്ഷ്യം വഹിച്ചു. സ്വാതന്ത്ര്യത്തിന് ശേഷം ഗുജറാത്തി ഭാഷാസംസ്ഥാനം ആവശ്യപ്പെട്ട ഇന്ദുലാല്‍ യാഗ്നികും മഹാഗുജറാത്ത് ആന്ദോളനും ജവഹര്‍ലാല്‍ നെഹ്രുവിന്റെ സര്‍ക്കാരിന് നേരെ എതിര്‍പ്പുയര്‍ത്തി.

1970കളില്‍ ഇന്ദിര ഗാന്ധിക്ക് വെല്ലുവിളി ഉയര്‍ത്തി നവനിര്‍മ്മാണ്‍ ആന്ദോളന്‍ ഗുജറാത്തില്‍ നിന്ന് ഉയര്‍ന്നുവന്നു. സ്വന്തം പാര്‍ട്ടി നേതാവായ പ്രധാനമന്ത്രി എബി വാജ്‌പേയിക്കെതിരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി എതിര്‍പ്പുയര്‍ത്തി. ന്യൂഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലിബറലുകള്‍ക്കെതിരെയും മോദി രംഗത്തുവന്നു. എതിര്‍പ്പുയര്‍ത്തും കടുപ്പക്കാരാവുക തുടങ്ങിയ കാര്യങ്ങളില്‍ ഗുജറാത്തികള്‍ക്ക് പ്രത്യേക വാസനയുണ്ട്. മോദി ഈ എതിര്‍പ്പിന്റെ പാരമ്പര്യത്തെ ഗുജറാത്തി ഉപദേശീയതയിലേയ്ക്കാണ് മാറ്റിയെടുത്തത്. 2017ല്‍ ബിജെപി ഗുജറാത്തില്‍ നേരിടുന്ന വെല്ലുവിളി തിരഞ്ഞെടുപ്പില്‍ ഈ ഉപദേശീയതയെ എങ്ങനെ ഉപയോഗപ്പെടുത്താം എന്നാണ്.

ആരാണ് പുതിയ ശത്രു കോണ്‍ഗ്രസിന്റെ ലക്ഷ്യം വളരെ ദുര്‍ബലമാണ്. രാഹുല്‍ ഗാന്ധിയുടെ ശക്തമായ പ്രചാരണം സ്വാധീനമുണ്ടാക്കിയിട്ടുണ്ടെങ്കിലും ഇതാണ് അവസ്ഥ. ഹാര്‍ദിക് പട്ടേലിന്റെ തലമുറയിലുള്ള നേതാക്കള്‍ വലിയ തോതില്‍ പോളിംഗ് ബൂത്തിലെത്താന്‍ പോകുന്നു. ഹാര്‍ദിക് പട്ടേലിന്റെ തലമുറയിലുള്ള നേതാക്കള്‍ വലിയ തോതില്‍ പോളിംഗ് ബൂത്തിലെത്താന്‍ പോകുന്നു. ഈ യുവാക്കള്‍ക്ക് കോണ്‍ഗ്രസ് ഭരണത്തിന്റെ അനുഭവങ്ങളില്ല. ഗുജറാത്തിന്റെ വ്യവസായവത്കരണത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ പങ്കിനെ പറ്റി അറിയില്ല. അവര്‍ക്ക് ബിജെപി ഭരണം മാത്രമാണ് പരിചയമുള്ളത്. അതിന്റെ നല്ലതും ചീത്തയുമായ വശങ്ങള്‍, ദുരിതങ്ങള്‍, രോഷം, നിരാശ എല്ലാതും ബിജെപിയുമായി ബന്ധപ്പെട്ടിരിക്കുന്നു. മോദി കാലം അവസാനിക്കുകയാണെന്ന് ഒരു പക്ഷെ ബിജെപി ദേശീയ നേതൃത്വത്തിന് ബോദ്ധ്യമുണ്ടാകാം.

എളുപ്പത്തില്‍ പറ്റിക്കാവുന്ന ഗുജറാത്തികള്‍ക്ക് നിലവാരം കുറഞ്ഞ സാധനങ്ങള്‍ മാത്രം കൊടുക്കാന്‍ 20 വര്‍ഷത്തോളമായി ബുദ്ധിമാന്മാരായ അവര്‍ ബദ്ധശ്രദ്ധരാണ്. തന്നെ പറ്റിയ്ക്കുകയായിരുന്നു എന്ന് ഗുജ്ജു (ഗുജറാത്തി) മനസിലാക്കിയിരിക്കുന്നു.

മൂന്ന് ഭയങ്ങള്‍ക്ക് സാധ്യതയുണ്ട്. 2002ലെ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ടതാണ് അതിലൊന്ന്. മോദി - അമിത് ഷാ കമ്പനിയെ ജനം വോട്ട് ചെയ്ത് പുറന്തള്ളിയാല്‍ അധികാരത്തില്‍ വരുന്ന ബിജെപി ഇതര സര്‍ക്കാര്‍ മുസ്ലീങ്ങള്‍ക്ക് വീണ്ടും പൊതുസമൂഹത്തില്‍ ഇടം നല്‍കുമെന്ന ഭയം സംഘപരിവാര്‍ അനുകൂലികള്‍ക്കുണ്ട്. 2002ലെ മുറിവുകളുള്ളവര്‍ക്ക്, വര്‍ഗീയ കലാപത്തിന് ശേഷം നിശബ്ദരായവര്‍ക്ക് തങ്ങള്‍ക്കെതിരെ നീങ്ങാന്‍ സഹായമാകുമെന്ന് അവര്‍ കരുതുന്നു. ഗുജറാത്തി മുസ്ലീങ്ങളെ തങ്ങള്‍ക്ക് വിധേയരായ, തങ്ങളോട് സംസാരിക്കാനോ തര്‍ക്കിക്കാനോ എതിര് പറയാനോ ധൈര്യപ്പെടാത്ത, തങ്ങള്‍ക്ക് മുന്നില്‍ തല താഴ്ത്തി നടക്കുന്നവരായിട്ടാണ്. സംഘ് അനുകൂല ഹിന്ദുക്കള്‍ കാണുന്നത്.

ജനസംഖ്യയില്‍ കാര്യമായ പ്രാതിനിധ്യമുണ്ടായിരുന്ന ഒരു സമുദായം മുഖ്യധാരയില്‍ നിന്ന് ആട്ടിയകറ്റപ്പെട്ടു. 1980കളില്‍ മുസ്ലീം സമുദായത്തിനുണ്ടായിരുന്ന സ്വാഭിമാനവും ആത്മവിശ്വാസവും മധ്യവയസിലെത്തിയ ഗുജറാത്തി മധ്യവര്‍ഗ ഹിന്ദുക്കള്‍ പോലും മറന്നിരിക്കുന്നു. ഗുജറാത്തി ഹിന്ദുക്കള്‍ക്ക് കുറ്റബോധത്തിനോ പശ്ചാത്താപത്തിനോ ഉള്ള അവസരം കിട്ടിയിരുന്നില്ല. മുസ്ലീങ്ങള്‍ പാകിസ്ഥാന്റെ പട്ടാളക്കാരാണ് എന്നാണ് അവരെ പഠിപ്പിച്ചിരുന്നത്. അവര്‍ക്ക് അര്‍ഹിക്കുന്നത് അവര്‍ക്ക് കിട്ടി എന്നും. എന്നാല്‍ അവരുടെ ഏറ്റവും ശക്തനായ നേതാവ് ഇന്ത്യ ഭരിക്കുമ്പോള്‍ പാകിസ്ഥാന്റെ പേരില്‍ ഇങ്ങനെ ഭീതിയുണ്ടാക്കുന്നത് തുടരാന്‍ എത്ര കാലം ബിജെപിക്ക് കഴിയും.

മറ്റൊരു ഭയം കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുന്ന സമുദായങ്ങളുടെ എതിര്‍പ്പാണ്. പട്ടീദാര്‍ അനാമത് ആന്ദോളന്‍ രാഷ്ട്രീയമായി ബിജെപിയെ ലക്ഷ്യം വച്ചായിരിക്കാം. എന്നാല്‍ സാമൂഹ്യമായി അത് പിന്നോക്ക സമുദായങ്ങളെ ലക്ഷ്യം വച്ചുള്ളതാണ്. തങ്ങളുടെ അവസരങ്ങളാണ് സംവരണ ആവശ്യം ഉന്നയിക്കുന്നതിലൂടെ പാട്ടിദാര്‍മാര്‍ അപഹരിക്കാന്‍ ശ്രമിക്കുന്നതെന്ന് പിന്നോക്ക സമുദായങ്ങള്‍ക്കറിയാം. ഗ്രാമങ്ങളിലെ ജാതിയുദ്ധങ്ങളെ മധ്യവര്‍ഗ ഹിന്ദു ഭയപ്പെടുന്നുണ്ട്. ചെറിയൊരു തീപ്പൊരി മതി ഗുജറാത്തിലെ ജാതിസംഘര്‍ഷങ്ങളെ ആളിക്കത്തിക്കാന്‍.

ഗുജറാത്തികള്‍ക്ക് വിശ്വാസവും ബഹുമാനവുമുള്ള ഒരു നേതാവും ഇപ്പോള്‍ അവിടെയില്ല. തകര്‍ന്ന സാമൂഹ്യഘടനയില്‍ അറ്റകുറ്റപ്പണികള്‍ നടത്തി നേരെയാക്കാന്‍ കഴിയുന്ന നേതാക്കളില്ല. ശക്തരായ രണ്ടാംനിര നേതാക്കളെ മോദി വളര്‍ത്തിക്കൊണ്ടുവരാത്തതിന്റെ പ്രശ്‌നമാണിത്. താലൂക്ക് തലത്തില്‍ മാത്രം സ്വാധീനമുള്ള നേതാവായിരുന്ന ആനന്ദി ബെന്‍ പട്ടേലിന് മോദി ആദ്യം തന്റെ കസേര കൊടുത്തത്. പിന്നീട് വന്ന വിജയ് രുപാണിയെ ആളുകള്‍ക്ക് ഒട്ടും മതിപ്പില്ല. അദ്ദേഹം മുഖ്യമന്ത്രിയായി അഭിനയിക്കുകയാണ് എന്ന അഭിപ്രായമാണ് ഉയരുന്നത്. ഗുജറാത്തി യുവാക്കള്‍ വ്യാമോഹങ്ങളില്‍ നിന്ന് പുറത്തുകടന്നിരിക്കുന്നു. ബിജെപി നോക്കുന്നത് ഗുജറാത്തിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന ഡിസംബര്‍ 18ലേയ്ക്ക് മാത്രമാണ്. പക്ഷെ യുവാക്കള്‍ അതിനപ്പുറത്തേയ്ക്കുള്ള കാര്യങ്ങളെപ്പറ്റി ആലോചിക്കുന്നു. മോദിയോട് പലര്‍ക്കും ഇപ്പോളും അവര്‍ക്ക് വളരെയധികം താല്‍പര്യമുണ്ട്. മോദിയുടെ 'പരീക്ഷണങ്ങള്‍' വിജയിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അതേസമയം തിരഞ്ഞെടുപ്പ് തട്ടിക്കൂട്ടാന്‍ നടക്കുന്ന മറ്റ് ബിജെപി നേതാക്കളോട് അവര്‍ക്ക് താല്‍പര്യമില്ല. ബിജെപി വിജയം സംബന്ധിച്ച പരിധി വിട്ട അവകാശവാദങ്ങള്‍ അവര്‍ക്ക് തന്നെ വിനയാകും.

Next Story

Related Stories