ന്യൂസ് അപ്ഡേറ്റ്സ്

നാളെ ഹർത്താൽ; പ്രഖ്യാപിച്ചത് പ്രവീൺ തൊഗാഡിയയുടെ സംഘടന അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത്

ശബരിമലയിൽ ആചാരലംഘനം നടന്നുവെന്നാരോപിച്ച് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നാളെ സംസ്ഥാന വ്യാപകമായി ഹർത്താൽ ആഹ്വാനം ചെയ്തു. ‘ജനകീയ ഹര്‍ത്താൽ’ ആണ് നടത്തുകയെന്ന് എഎച്ച്പി വിശദീകരിക്കുന്നു. കനകദുർഗ, ബിന്ദു അമ്മിണി എന്നീ യുവതികൾ പൊലീസ് സംരക്ഷണയിൽ ശബരിമല ദർശനം നടത്തിയതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.

എന്താണ് എഎച്ച്പി?

വിശ്വഹിന്ദു പരിഷത്തിൽ നിന്നും പുറത്തുവന്ന് തീവ്രവാദ നേതാവ് പ്രവീൺ തൊഗാഡിയ സ്ഥാപിച്ച പാർട്ടിയാണ് അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് അഥവാ എഎച്ച്പി. കേരളത്തിലും ഈ സംഘടനയ്ക്ക് ശാഖയുണ്ട്. നിലവിൽ ആർഎസ്എസ്സില്‍ അഫിലിയേറ്റ് ചെയ്ത സംഘടനയല്ല ഇത്.

നരേന്ദ്രമോദിയുടെ അടുത്ത സുഹൃത്തും സഹയാത്രികനുമായ പ്രവീൺ തൊഗാഡിയ പിന്നീട് അദ്ദേഹവുമായി തെറ്റിപ്പിരിയുകയുണ്ടായി. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃസ്ഥാനത്തു നിന്നും തൊഗാഡിയയെ നീക്കം ചെയ്യാൻ പ്രധാനമന്ത്രിയായിത്തീർന്ന ശേഷം മോദി നടത്തിയ ശ്രമങ്ങൾക്ക് സാധിച്ചു. ഇതിൽ വ്രണിതനായി പുറത്തിറങ്ങിയ തൊഗാഡിയ രൂപീകരിച്ച സംഘടനയാണ് അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത്. തന്റെ മുൻസംഘടനയുടെ പേരിനോട് സാമ്യമുള്ള പേരു തന്നെയാണ് തൊഗാഡിയ പുതിയ സംഘടനയ്ക്കും സ്വീകരിച്ചത്.

2018 ജൂൺ മാസത്തിലായിരുന്നു സംഘടനയുടെ രൂപീകരണം. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാതെ രാജ്യത്തെ ഹൈന്ദവരെ ബിജെപി ചതിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് തൊഗാഡിയ തന്റെ സംഘടനയുടെ രാഷ്ട്രീയ അജണ്ട വിശദീകരിച്ചത്.

ശബരിമല Live: യുവതീ പ്രവേശനത്തിൽ ഗൂഢാലോചനയെന്ന് കനകദുർഗയുടെ സഹോദരൻ; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍