TopTop

ഫേസ്ബുക്ക് പോസ്റ്റിട്ടതിന് കാസറഗോഡ്‌ സര്‍വകലാശാല പുറത്താക്കിയ വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചു; വിദ്യാര്‍ഥി പ്രക്ഷോഭം പടരുന്നു

ഫേസ്ബുക്ക് പോസ്റ്റിട്ടതിന് കാസറഗോഡ്‌ സര്‍വകലാശാല പുറത്താക്കിയ വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചു; വിദ്യാര്‍ഥി പ്രക്ഷോഭം പടരുന്നു
കാസറഗോഡ് കേന്ദ്ര സർവ്വകലാശാലയില്‍ നിന്നും പുറത്താക്കപ്പെട്ട വിദ്യാർത്ഥി അഖിൽ താഴത്ത് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇന്റർനാഷണൽ റിലേഷൻസ് സ്കൂളിലെ ഗവേഷക വിദ്യാർത്ഥിയായ അഖിൽ താഴത്തിനെ സർവ്വകലാശാലയെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു എന്ന കുറ്റം ചുമത്തി നേരത്തെ പുറത്താക്കിയിരുന്നു. ഇതിനു പിന്നിൽ സർവ്വകലാശാല വൈസ് ചാൻസിലർ അടക്കമുള്ളവരുടെ രാഷ്ട്രീയപരമായ പകയാണെന്ന് ശക്തമായ ആരോപണം നിലനിൽക്കെയാണ് വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചിരിക്കുന്നത്.

എന്നാല്‍ സര്‍വകലാശാലയില്‍ നടക്കുന്ന സംഘപരിവാര്‍വത്ക്കരണത്തോട് പ്രതികരിച്ചതും സര്‍വകലാശാല ഉന്നതങ്ങളില്‍ നടക്കുന്ന ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കട്ടിയതുമാണ് അഖിലിനെതിരെ തിരിയാന്‍ സര്‍വകലാശാല അധികൃതരെ പ്രേരിപ്പിച്ചത് എന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. സര്‍വകലാശാല പ്രൊ-വൈസ് ചാന്‍സിലര്‍ കെ. ജയപ്രസാദ് ഭാരതീയ വിചാര കേന്ദ്രത്തിലെ ഭാരവാഹിയാണെന്നും ആര്‍എസ്എസ് അജണ്ട നടപ്പാക്കാനാണ് അവിടെ ശ്രമമെന്നും ആരോപണങ്ങളുണ്ട്‌. അഖിലിനെതിരെ വ്യാജപരാതികള്‍ തയാറാക്കി സര്‍വകലാശാല കേസുകളും കൊടുത്തിട്ടുണ്ട്‌.തന്നെ മരണത്തിലേക്ക് തള്ളിവിടുന്നവരുടെ പേരുകൾ സഹിതം കുറിപ്പെഴുതി വെച്ചിട്ടായിരുന്നു അഖിലിന്റെ ആത്മഹത്യാശ്രമം. കുറിപ്പ് ഇപ്രകാരം പറയുന്നു:

"ഞാനനുഭവിക്കുന്ന വേദനയും നേരിടുന്ന ക്രൂരതയും അവഗണനയും പറഞ്ഞറിയിക്കാൻ പറ്റില്ല. എന്ത് തീരുമാനിക്കുമ്പോഴും എന്നെ ഇത്രമാത്രം ദ്രോഹിച്ച യൂണിവേഴ്സിറ്റി അധികാരികളുടെ മുഖങ്ങൾ മറക്കുന്നില്ല. വൈസ് ചാൻസലറായ ഗോപകുമാർ, രജിസ്ട്രാറായ രാധാക‍ൃഷ്ണൻ നായർ, പ്രോ വൈസ് ചാൻസലറായ കെ ജയപ്രസാദ്, ഡോ മോഹൻ കുന്തർ ഇവരെല്ലാം ഞാനെന്ന വ്യക്തിയോട് മാത്രം പ്രത്യേകം ദ്രോഹം ചെയ്യുന്നവരല്ല; സാമൂഹ്യദ്രോഹികൾ കൂടിയാണ്."
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് അഖിലിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. കയ്യിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. സർവ്വകലാശാലയിൽ വിദ്യാർത്ഥികൾ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉപരോധിക്കുകയാണ് ഇപ്പോൾ.

Also Read: കേന്ദ്ര സര്‍വകലാശാലയില്‍ നടക്കുന്നത് ബിജെപി – ആര്‍എസ്എസ് റിക്രൂട്ട്മെന്‍റ്: പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥി അഖില്‍ പറയുന്നു

ഫേസ്ബുക്കിൽ കുറിപ്പിട്ടതിന്റെ പേരിലാണ് അഖിൽ താഴത്തിനെ സർവ്വകലാശാല പുറത്താക്കിയത്. സർവ്വകലാശാലയെ വിമർശിച്ചു എന്നതായിരുന്നു പ്രശ്നം. എന്നാൽ താൻ വെറും കാൽപനികമായി എഴുതിയ കുറിപ്പിനെ രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരില്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നും സർവ്വകലാശാലയിൽ നിന്നും പുറത്താക്കപ്പെടാനുള്ള കുറ്റകൃത്യമൊന്നും ചെയ്തിട്ടില്ലെന്നും അഖിൽ വിശദീകരിച്ചിരുന്നു. എന്നാൽ ഈ വാദം അധികൃതർ മുഖവിലയ്ക്ക് എടുക്കുകയുണ്ടായില്ല. അഖിലിനെ പുറത്താക്കാൻ തീരുമാനമെടുത്തതിനു ശേഷം ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയെന്നു വരുത്തുന്ന വിധത്തിലായിരുന്നു സർവ്വകലാശാലയുടെ മൊഴിയെടുപ്പും മറ്റും. കഴിഞ്ഞദിവസവും അഖിൽ ഫേസ്ബുക്കിൽ കാവ്യാത്മകമായ ചില വരികൾ കുറിച്ചിരുന്നു. പുറത്താക്കപ്പെട്ടതിനു ശേഷം കടുത്ത മനോവിഷമത്തിലായിരുന്നു അഖിലെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയുന്നു. അഖിലിനെ സര്‍വകലാശാല ക്യാമ്പസില്‍ പ്രവേശിക്കുന്നതില്‍ നിന്ന് പോലും അധികൃതര്‍ തടഞ്ഞതായും ആരോപണമുണ്ട്.

കടുത്ത സംഘപരിവാർവത്ക്കരണം നടക്കുന്ന സർവ്വകലാശാലയിൽ വിദ്യാര്‍ത്ഥികൾ അപ്രഖ്യാപിത അടിയന്തിരാവസ്ഥയ്ക്ക് കീഴിലാണ് ജീവിക്കുന്നത് എന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. വ്യാപകമായ പ്രതിഷേധമുയർന്നിട്ടും വിദ്യാർത്ഥികൾക്കെതിരെ സർവ്വകലാശാലയുടെ ഉന്നതങ്ങളിലുള്ള ഉദ്യോഗസ്ഥർ പടകൂട്ടുകയാണ്.https://www.azhimukham.com/kerala-central-university-students-against-the-saffronisation/

https://www.azhimukham.com/offbeat-cuk-student-on-expulsion/

https://www.azhimukham.com/kerala-kasargod-central-university-of-kerala-vinayaka-chathurthi/

https://www.azhimukham.com/trending-central-university-of-kerala-become-a-sang-parivar-citadel-by-maithili/

Next Story

Related Stories